മൂട്ടകടി സഹിക്കാൻ വയ്യേ...! പാരിസിലെ തെരുവുകളിൽ കിടക്കകൾ ഉപേക്ഷിച്ച് ആളുകൾ: പ്രതിസന്ധി
കഴിഞ്ഞയാഴ്ചയാണ് പാരിസ് ഫാഷൻവീക്ക് അവസാനിച്ചത്. ഇനി ഏതാനും മാസങ്ങൾക്കുള്ളിൽ പാരിസ് ഒളിംപിക്സ് ആരംഭിക്കാനിരിക്കുകയാണ്. എന്നിട്ടും നഗരത്തിലെ മൂട്ടശല്യത്തിന് പ്രതിവിധി കണ്ടെത്തിയിട്ടില്ല. വേനൽക്കാലത്ത് നഗരത്തിലെ ഹോട്ടലുകളിലും വാടക അപ്പാർട്ടുമെന്റുകളിലും കണ്ട മൂട്ടകൾ ഇപ്പോൾ നഗരം കീഴടക്കിയിരിക്കുകയാണ്

കഴിഞ്ഞയാഴ്ചയാണ് പാരിസ് ഫാഷൻവീക്ക് അവസാനിച്ചത്. ഇനി ഏതാനും മാസങ്ങൾക്കുള്ളിൽ പാരിസ് ഒളിംപിക്സ് ആരംഭിക്കാനിരിക്കുകയാണ്. എന്നിട്ടും നഗരത്തിലെ മൂട്ടശല്യത്തിന് പ്രതിവിധി കണ്ടെത്തിയിട്ടില്ല. വേനൽക്കാലത്ത് നഗരത്തിലെ ഹോട്ടലുകളിലും വാടക അപ്പാർട്ടുമെന്റുകളിലും കണ്ട മൂട്ടകൾ ഇപ്പോൾ നഗരം കീഴടക്കിയിരിക്കുകയാണ്. കിടക്കാനും ഇരിക്കാനും വയ്യാതെ ജനം വീടുകളിലെ കിടക്കകളും സോഫകളും മറ്റും തെരുവില്‍ ഉപേക്ഷിക്കുകയാണ്.
തിയേറ്റർ, ട്രെയിൻ, മെട്രോ എന്നിവിടങ്ങളിൽ പോലും മൂട്ടശല്യം രൂക്ഷമാണ്. യാത്രക്കാർ ഇരിക്കുന്നതിനും ബാഗ് വയ്ക്കുന്നതിനു മുൻപ് ശ്രദ്ധിക്കണമെന്ന് മെട്രോ ട്രെയിനിൽ നിർദേശം നൽകി വരികയാണ്.
പാരിസിലെ മൂട്ടകളെ 1950കളിൽ ഏകദേശം പൂർണമായി നിർമാർജനം ചെയ്തതാണ്. എന്നാൽ അടുത്തകാലത്ത് ശല്യം വീണ്ടും രൂക്ഷമായി. ഇപ്പോൾ വ്യാപിച്ചിരിക്കുന്ന മൂട്ടകൾ രാസവസ്തുക്കളോടു പോലും പ്രതിരോധം നേടിയവയാണെന്നും അതിനാൽ ഇവയെ നിർമാർജനം ചെയ്യാൻ ബുദ്ധിമുട്ടാണെന്നും വിദഗ്ധർ പറയുന്നു. ഫാഷൻ വീക്കിലെത്തിയവർ പോലും മൂട്ടശല്യത്തിനെതിരെ പരാതിപ്പെട്ടിട്ടു ണ്ട്.
സിമെക്‌സ് എന്ന ജനുസ്സിൽപെടുന്ന കീടങ്ങളാണ് മൂട്ടകൾ. ഇവ രാത്രിയിലാണ് പൊതുവെ കടിക്കുന്നത്. ഇരകളുടെ രക്തം ഇവ കുടിക്കുകയും ചെയ്യും. തൊലിപ്പുറത്ത് റാഷുകൾ, മാനസികമായ വിഷമം, അലർജി തുടങ്ങിയ അവസ്ഥകൾ ഇവ മൂലമുണ്ടാകാമെങ്കിലും ഗുരുതരമായ അസുഖങ്ങളൊന്നും ഇവ പരത്തുന്നില്ല. മൂട്ടകളെ നിർമാർജനം ചെയ്യാൻ പാടാണ്. 300 ദിവസം വരെ ഒന്നും ഭക്ഷിക്കാതെയിരിക്കാൻ ഇവയ്ക്കു കഴിയും.