ഭൂമിയിൽ കഴിഞ്ഞ 5000 വർഷങ്ങൾക്കിടയിൽ സംഭവിച്ച ഏറ്റവും വലിയ അഗ്നിപർവത വിസ്‌ഫോടനങ്ങളിലൊന്നാണ് ടോപോ. എന്നാൽ ഇതിന്റെ തീയതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിരുന്നില്ല. ഇപ്പോൾ ഈ മഹാസംഭവം നടന്ന കാലത്തെക്കുറിച്ച് വിവരങ്ങൾ നൽകുകയാണ് കുറച്ചു ഗ്ലാസ് തരികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിൽ കഴിഞ്ഞ 5,000 വർഷങ്ങൾക്കിടയിൽ സംഭവിച്ച ഏറ്റവും വലിയ അഗ്നിപർവത വിസ്‌ഫോടനങ്ങളിലൊന്നാണ് ടോപോ. എന്നാൽ ഇതിന്റെ തീയതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിരുന്നില്ല. ഇപ്പോൾ ഈ മഹാസംഭവം നടന്ന കാലത്തെക്കുറിച്ച് വിവരങ്ങൾ നൽകുകയാണ് കുറച്ചു ഗ്ലാസ് തരികൾ. അന്റാർട്ടിക്കയിൽ നിന്നു കണ്ടെടുക്കപ്പെട്ടതാണ് ഈ ഗ്ലാസ്തരികൾ.

അഗ്നിപർവത സ്ഫോടനത്തന്റെ സാമ്പിളുകൾ ശേഖരിക്കുന്നു (Photo: Twitter/@geowhateverist)

5000 വർഷങ്ങൾക്കുള്ളിലുള്ള കാലയളവിലാണ് ടോപോ അഗ്നിപർവതം പൊട്ടിത്തെറിച്ചതെന്നാണു കരുതപ്പെട്ടിരുന്നത്. വമ്പൻ പൊട്ടിത്തെറിയുടെ ഫലമായി ഗ്ലാസ് സൃഷ്ടിക്കപ്പെട്ടു. ഇത് വിദൂരത്തു സ്ഥിതി ചെയ്യുന്ന അന്റാർട്ടിക്ക വൻകര വരെ പറന്നു. കൃത്യമായി ഏതു തീയതിയിലാണ് ഈ സ്‌ഫോടനം നടന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ ഈ അവശിഷ്ടങ്ങൾക്കു കഴിയും.

ADVERTISEMENT

ഈ അഗ്നിപർവത സ്‌ഫോടനത്തിൽ കരിഞ്ഞുപോയെന്ന് വിശ്വസിക്കപ്പെടുന്ന ചില മരങ്ങളിൽ നടത്തിയ റേഡിയോ കാർബൺ ഡേറ്റിങ് പരിശോധനയിൽ എഡി 232 കാലയളവിലാണ് സ്‌ഫോടനം നടന്നതെന്ന് വിവരം കിട്ടിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് കൃത്യതയില്ലെന്ന് പിന്നീട് വാദമുയർന്നു.

പടിഞ്ഞാറൻ അന്റാർട്ടിക്കയിൽ 279 മീറ്റർ താഴ്ചയിൽ നിന്നാണ് ഗ്ലാസ് തരികൾ ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ന്യൂസീലൻഡിലെ ടെ ഹരിങ്ഗ വാക വിക്ടോറിയ സർവകലാശാലയിൽ നിന്നുള്ള സംഘമാണ് ഗവേഷണത്തിനു പിന്നിൽ.

ADVERTISEMENT

ന്യൂസീലൻഡിൽ നിന്ന് 5000 കിലോമീറ്റർ അകലെയാണ് അന്റാർട്ടിക്ക സ്ഥിതി ചെയ്യുന്നത്. ശക്തമായ കാറ്റുകളാണ് അഗ്നിപർവത സ്‌ഫോടനത്തിലുണ്ടായ ഗ്ലാസ് തരികളെ അന്‌റാർട്ടിക്കയിലെത്തിച്ചതെന്ന് കരുതപ്പെടുന്നു. ഇവയിൽ നടത്തിയ പരിശോധനയിലും എഡി 232ലാണ് സ്ഫോടനം നടന്ന അനേകദിനങ്ങളോ ആഴ്ചകളോ ടോപ്പോ അഗ്നിപർവത വിസ്‌ഫോടനം നീണ്ടുനിന്നെന്നു കരുതപ്പെടുന്നു. ഇരുപതിനായിരം ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ലാവ ഒഴുകിപ്പരന്നു.

അഗ്നിപർവത ശില (Photo: Twitter/ @seis_matters)

ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിലുള്ള വൈകാറ്റോ മേഖലയിലാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. 26,000 വർഷം മുൻപും ടോപോ അഗ്നിപർവതം ഒരു വൻ പൊട്ടിത്തെറി നടത്തിയിരുന്നു. ഒരൂണി വിസ്ഫോടനം എന്നറിയപ്പെടുന്ന ഈ വിസ്ഫോടനം കഴിഞ്ഞ 70,000 വർഷങ്ങളിലെ ഏറ്റവും വലിയ അഗ്നിപർവത വിസ്ഫോടനമാണ്. ഇതിന്റെ ആഘാതത്തിൽ രൂപപ്പെട്ട വലിയ ഗർത്തം ഭാഗികമായി ഇന്നൊരു തടാകമാണ്.