പ്രണയത്തിനു വേണ്ടി ജീവൻ കളയുന്ന മനുഷ്യരുണ്ട്. എന്നാൽ മനുഷ്യരുടെ പ്രണയത്തിനു വേണ്ടി മറ്റു ജീവികളുടെ ജീവൻ നഷ്ടപ്പെടുന്നത് ഉൾക്കൊള്ളാനാവുന്ന കാര്യമല്ല. ഇത് ചൂണ്ടിക്കാട്ടി പ്രണയികളോട് അല്പം സംയമനം പാലിക്കാൻ ആവശ്യപ്പെടുകയാണ് അമേരിക്കയിലെ ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്കിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തിനു വേണ്ടി ജീവൻ കളയുന്ന മനുഷ്യരുണ്ട്. എന്നാൽ മനുഷ്യരുടെ പ്രണയത്തിനു വേണ്ടി മറ്റു ജീവികളുടെ ജീവൻ നഷ്ടപ്പെടുന്നത് ഉൾക്കൊള്ളാനാവുന്ന കാര്യമല്ല. ഇത് ചൂണ്ടിക്കാട്ടി പ്രണയികളോട് അല്പം സംയമനം പാലിക്കാൻ ആവശ്യപ്പെടുകയാണ് അമേരിക്കയിലെ ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്കിലെ ഉദ്യോഗസ്ഥർ. ഇവിടെയെത്തുന്ന കമിതാക്കൾ ഉപേക്ഷിക്കുന്ന പ്രണയ പൂട്ടുകൾ മൂലം വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ അടക്കം ധാരാളം ജീവജാലങ്ങളുടെ നിലനിൽപ്പു തന്നെ ആശങ്കയിലായിരിക്കുകയാണ്. 

കമിതാക്കൾ ഒന്നിച്ചെത്തി വ്യൂ പോയിന്റുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന വേലികളിൽ ഒരു ലോക്ക് ഇട്ട ശേഷം അതിന്റെ താക്കോൽ വിദൂരതയിലേക്ക് എറിഞ്ഞു കളയുന്ന പതിവ് ലോകത്ത് എല്ലായിടത്തും ഉണ്ട്. പരസ്പര സ്നേഹം വിളിച്ചറിയിക്കാൻ ഏറ്റവും നല്ല മാർഗമാണ് ഇതെന്ന് പലരും കരുതുന്നു. ഗ്രാൻഡ് കാന്യനിലെയും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ ഇത്തരത്തിൽ ഇവിടെ പൂട്ടുകൾ സ്ഥാപിക്കുന്നവർ വലിച്ചെറിയുന്ന താക്കോൽ ഭക്ഷണമാണെന്ന് കരുതി പല ജീവജാലങ്ങളും അകത്താക്കുന്നുണ്ട്. കഴുകന്മാരുടെ ഇനത്തിൽപ്പെട്ട കലിഫോർണിയ കോണ്ടോർ എന്നറിയപ്പെടുന്ന പക്ഷികളാണ് അവയിൽ പ്രധാനം. നാണയങ്ങളും തിളക്കമുള്ള കവറുകളും താക്കോലുമൊക്കെ കണ്ടാൽ ഇവ ഭക്ഷണമാണെന്ന് കരുതി അത് അകത്താക്കും.

ലവ്‌ലോക്ക് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റിയ ഉദ്യോഗസ്ഥൻ (Photo: Twitter/@jsp92103)
ADVERTISEMENT

ഇത്തരം ലോഹങ്ങൾ ഇവയുടെ ആമാശയത്തിൽ ദഹിക്കാതെ തന്നെ അവശേഷിക്കും. പലപ്പോഴും വിസർജ്യത്തോടൊപ്പം പുറത്തു പോകാതെ ഇവ ഉള്ളിൽ കുടുങ്ങി കിടക്കുകയും ചെയ്യും. ഒരു കോണ്ടോറിന്റെ ആമാശയത്തിനുള്ളിൽ നാണയങ്ങളും താക്കോലുകളും കുടുങ്ങിയ നിലയിലുള്ള എക്സ്-റേകളും ഇക്കാര്യം തെളിയിക്കാനായി ഉദ്യോഗസ്ഥർ പങ്കുവച്ചിട്ടുണ്ട്. അസ്വസ്ഥതകൾ പ്രകടിപ്പിച്ച കൊണ്ടോറിനെ പരിശോധിച്ചപ്പോൾ വ്യക്തമായ കാര്യങ്ങളാണ് ഇതെന്നും ഈ പക്ഷിയെ രക്ഷിക്കാനായി ശസ്ത്രക്രിയ നടത്തി ഈ ലോഹങ്ങൾ നീക്കം ചെയ്യേണ്ടി വരുമെന്നും ഇവർ വ്യക്തമാക്കി. ഇത്തരത്തിൽ കൂടുതൽ ലോഹങ്ങൾ ഉള്ളിൽ ചെല്ലുന്നത് ഇവയുടെ മരണത്തിനും ഇടയാക്കും.

മറ്റുപല ജീവജാലങ്ങളും ഇതേ രീതിയിൽ അപകടപ്പെടാൻ സാധ്യതയുണ്ടെങ്കിലും കോണ്ടോറുകളുടെ അവസ്ഥയാണ് പാർക്ക് അധികൃതരെ കൂടുതൽ ആശങ്കയിലാക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവും അധികം വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിൽ ഏറ്റവും മുൻനിരയിലാണ് കലിഫോർണിയ കൊണ്ടോറുകളുടെ സ്ഥാനം.1967ൽ  അവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.

ADVERTISEMENT

2022 ഡിസംബറിലെ കണക്കുകൾ അനുസരിച്ച് കലിഫോർണിയ, അരിസോണ, യൂട്ട ബാജ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വനമേഖലയിൽ ആകെ 347 കോണ്ടോറുകൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽ അവയെ സംരക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ കൂടി ഉത്തരവാദിത്വമാണെന്ന ബോധം ജനങ്ങളിലേക്ക് എത്തേണ്ടതും അനിവാര്യമാണ്. സാഹചര്യത്തിന്റെ ഗൗരവം ഗ്രാൻഡ് കാന്യൻ കാണായനെത്തുന്ന സന്ദർശകർ മനസ്സിലാക്കണം എന്ന നിർദ്ദേശമാണ് ഉദ്യോഗസ്ഥർ നൽകുന്നത്. പ്രണയം ശക്തമാണെങ്കിലും ഒരിക്കലും ഞങ്ങളുടെ ബോൾട്ട് കട്ടറുകളോളം ശക്തമല്ല എന്നും സമൂഹമാധ്യമ പേജുകളിൽ ഒരു മുന്നറിയിപ്പെന്ന നിലയ്ക്ക് അധികൃതർ കുറിക്കുന്നു.