വിവാഹത്തിന് വധുവിനൊപ്പം നായകൾ; യുവതിക്ക് ഒരു ദിവസം ലഭിക്കുന്നത് 30,000 രൂപ
വിവാഹ ആഘോഷങ്ങളിൽ വധുവിന് തുണയായി നിൽക്കുന്നത് സുഹൃത്തുക്കളായിരിക്കും. അല്ലെങ്കിൽ ഇവന്റ് മാനേജ്‌മെന്റുകാർ തന്നെ ഇതിനായി പ്രത്യേകം കുട്ടികളെ ഒരുക്കിനിർത്താറുണ്ട്. എന്നാൽ എഡിൻബർഗിലെ ഒലിവിയ തോംസൺ എന്ന യുവതി വധുവിനൊപ്പം നിൽക്കാനായി തന്റെ നായകളെയാണ്

വിവാഹ ആഘോഷങ്ങളിൽ വധുവിന് തുണയായി നിൽക്കുന്നത് സുഹൃത്തുക്കളായിരിക്കും. അല്ലെങ്കിൽ ഇവന്റ് മാനേജ്‌മെന്റുകാർ തന്നെ ഇതിനായി പ്രത്യേകം കുട്ടികളെ ഒരുക്കിനിർത്താറുണ്ട്. എന്നാൽ എഡിൻബർഗിലെ ഒലിവിയ തോംസൺ എന്ന യുവതി വധുവിനൊപ്പം നിൽക്കാനായി തന്റെ നായകളെയാണ് ഇറക്കുന്നത്. ഓരോ വിവാഹത്തിനും 300 യൂറോയാണ് (ഏകേദശം 30,000രൂപ) ഈടാക്കുന്നത്.
വധുവിന് തോഴിയായി (Chaperone) നായകളെ പരിശീലിപ്പിച്ചെങ്കിലും ഈ മേഖലയിൽ ജോലി നേടുക ബുദ്ധിമുട്ടായിരുന്നു. അതിനാൽ റോയൽ ബൊട്ടാണിക് ഗാർഡൻ എഡിൻബർഗിൽ ഇവന്റ് സെയിൽസ് അസിസ്റ്റന്റായി ജോലിക്ക് കയറി. ഇതിനിടയ്ക്ക് വിവാഹത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കിയതോടെ ജോലി രാജിവച്ച് സംരംഭം തുടങ്ങി.
കഴിഞ്ഞ ജൂണിലാണ് ബിസിനസ് ആരംഭിച്ചത്. ഇപ്പോൾ 2026വെര ബുക്കിങ്ങുകൾ കഴിഞ്ഞതായി ഒലിവിയ പറയുന്നു. ഒഴിവുസമയങ്ങളിൽ പുതിയ നായകൾക്ക് പരിശീലനം നൽകുന്നുണ്ട്. വിവാഹവസ്ത്രത്തിൽ നിൽക്കുന്ന വധുവിനൊപ്പം തന്റെ നായകൾ നിൽക്കുന്ന കാഴ്ച സന്തോഷം തരുന്നതായി അവർ പറഞ്ഞു. വീട്ടിലേക്ക് 10 ആഴ്ച പ്രായമുള്ള ഹംഗേറിയന്‍ വിസ്‌ല കൂടി എത്തിയിട്ടുണ്ട്. ജിന്നി എന്നാണ് നായ്ക്കുട്ടിക്ക് പേരിട്ടിരിക്കുന്നത്. വരും വിവാഹങ്ങളിൽ ജിന്നി വധുവിന്റെ മോതിരം വഹിച്ചുവരുന്നത് കാണാൻ ആഗ്രഹിക്കുന്നതായി ഒലിവിയ പറഞ്ഞു.