എക്സ്ക്യൂസ് മി, ലിഫ്റ്റ് തരുമോ? സ്കൂട്ടറുകാരനെ പിന്തുടർന്ന് നായ– ചിരിപ്പിക്കും വിഡിയോ
റോഡിൽ നായകൾ നിൽക്കുന്നത് കണ്ടാൽ ഏറെ ഭയപ്പെടുന്നത് ഇരുചക്രവാഹന യാത്രക്കാരാണ്. വാഹനം അടുത്തെത്തുമ്പോഴായിരിക്കും ചിലപ്പോൾ ഇവർ അപ്രതീക്ഷിതമായി വാഹനത്തിന് കുറുകെ ചാടുക. അല്ലെങ്കിൽ ആക്രമിക്കാനായി വാഹനത്തിനു

റോഡിൽ നായകൾ നിൽക്കുന്നത് കണ്ടാൽ ഏറെ ഭയപ്പെടുന്നത് ഇരുചക്രവാഹന യാത്രക്കാരാണ്. വാഹനം അടുത്തെത്തുമ്പോഴായിരിക്കും ചിലപ്പോൾ ഇവർ അപ്രതീക്ഷിതമായി വാഹനത്തിന് കുറുകെ ചാടുക. അല്ലെങ്കിൽ ആക്രമിക്കാനായി വാഹനത്തിനു പിന്നാലെ ഓടിവരിക. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായ ഒരു നായയാണ് ഇപ്പോൾ സോഷ്യൽമിഡിയയിൽ വൈറലാകുന്നത്. സ്കൂട്ടറിൽ വരുന്ന ഒരാളോട് ലിഫ്റ്റ് ചോദിച്ച് പിന്നിൽ കയറുകയാണ് നായ.
മഹാരാഷ്ട്രയിലാണ് സംഭവം. മഴ തോർന്ന സമയത്ത് ഒരു സ്കൂട്ടറുകാരൻ വരുന്നത് കണ്ട് അതിനുപിന്നാലെ പോവുകയാണ് നായ. ഇതുകണ്ട കാർ യാത്രക്കാരൻ ആണ് വിഡിയോ പകർത്തിയത്. നായയെ കണ്ടതോടെ സ്കൂട്ടർ യാത്രക്കാരൻ വാഹനത്തിന്റെ വേഗത കുറച്ചു. അൽപം മുന്നോട്ടുപോയി വാഹനം നിർത്തിയതോടെ നായ പിൻസീറ്റിൽ കയറി. പിന്നീട് ഇരുവരും യാത്ര തുടരുകയായിരുന്നു.
സമീപത്തെ ആളുകളെല്ലാം കൗതുകത്തോടെയാണ് നോക്കിനിന്നത്. വിഡിയോ പകർത്തിയ ആളും സ്ക്ൂട്ടർ യാത്രക്കാരനെ അഭിനന്ദിക്കാൻ മറന്നില്ല.