അത്യപൂർവ ‘ലെപ്പഡ് ടോബി പഫർ’ ഓസ്ട്രേലിയൻ തീരത്ത്; അടിത്തട്ടിൽ മാത്രം കണ്ടുവരുന്ന മത്സ്യം
സമുദ്രത്തിന്റെ അടിത്തട്ടിൽ മാത്രം കണ്ടുവരുന്ന അപൂർവമത്സ്യമായ പുള്ളിപ്പുലി ടോബി പഫർ മത്സ്യത്തെ ഓസ്ട്രേലിയൻ തീരത്ത് ആദ്യമായി കണ്ടെത്തി. കോറൽ സീ മറൈൻ പാർക്കിൽ നീന്തുകയായിരുന്ന മുങ്ങൽവിദഗ്ധനാണ് ഈ മത്സ്യയിനത്തെ കണ്ടെത്തിയത്. ഇന്തൊനീഷ്യ,

സമുദ്രത്തിന്റെ അടിത്തട്ടിൽ മാത്രം കണ്ടുവരുന്ന അപൂർവമത്സ്യമായ ലെപ്പഡ് ടോബി പഫർ മത്സ്യത്തെ ഓസ്ട്രേലിയൻ തീരത്ത് ആദ്യമായി കണ്ടെത്തി. കോറൽ സീ മറൈൻ പാർക്കിൽ നീന്തുകയായിരുന്ന മുങ്ങൽവിദഗ്ധനാണ് ഈ മത്സ്യയിനത്തെ കണ്ടെത്തിയത്. ഇന്തൊനീഷ്യ, ഫിലിപ്പൈൻസ്, ഗുവാം, മൈക്രോനീഷ്യ എന്നിവങ്ങളിലെ സമുദ്രാന്തർഭാഗങ്ങളിലാണ് ഇവയെ കൂടുതൽ കാണുക.
ശരീരത്തിൽ നിറയെ പുള്ളികളുള്ള വെളുത്ത മത്സ്യമാണ് ടോബി പഫർ. ആയിരത്തിലധികം തവണ ആഴക്കടലിൽ നീന്തിയിട്ടുണ്ടെങ്കിലും ഈ മത്സ്യത്തെ ആദ്യമായാണ് കാണുന്നതെന്ന് നീന്തൽ വിദഗ്ധർ പറഞ്ഞു. കാന്തിഗാസ്റ്റർ ജനുസ്സിൽപ്പെട്ടവയാണ് ഇവ. കണവ, ചെറിയ ഇനം കക്കകൾ, ചെമ്മീൻ എന്നിവയാണ് ഇവയുടെ ഇഷ്ടഭക്ഷണങ്ങൾ. അക്വേറിയം വ്യാപാരത്തിൽ ടോബികൾ ഇടംപിടിച്ചിട്ടുണ്ട്.