പങ്കാളി പോയതോടെ ഒറ്റപ്പെട്ടു; 20 വർഷമായി കുഞ്ഞുടാങ്കിൽ ഏകാന്തജീവിതം നയിച്ച് ഓർക്ക
1992ലാണ് അർജന്റീനയിലെ മുണ്ടോ മറിനോ അക്വേറിയത്തിൽ കൊലയാളി തിമിംഗലം ക്ഷമെങ്ക് എത്തിയത്. 20 വർഷം മുൻപ് പങ്കാളി ചത്തതോടെ അക്വേറിയത്തിലെ കുഞ്ഞുടാങ്കില്‍ ഒറ്റയ്ക്കായി ജീവിതം. കഷ്ടിച്ച് അനങ്ങാൻ പോലും കഴിയാത്ത തരത്തിലുള്ള ടാങ്കിലാണ് ക്ഷമെങ്കിന്റെ ഇപ്പോഴത്തെ ജീവിതം. ലോകത്തിലെ ഏറ്റവും

1992ലാണ് അർജന്റീനയിലെ മുണ്ടോ മറിനോ അക്വേറിയത്തിൽ കൊലയാളി തിമിംഗലം ക്ഷമെങ്ക് എത്തിയത്. 20 വർഷം മുൻപ് പങ്കാളി ചത്തതോടെ അക്വേറിയത്തിലെ കുഞ്ഞുടാങ്കില്‍ ഒറ്റയ്ക്കായി ജീവിതം. കഷ്ടിച്ച് അനങ്ങാൻ പോലും കഴിയാത്ത തരത്തിലുള്ള ടാങ്കിലാണ് ക്ഷമെങ്കിന്റെ ഇപ്പോഴത്തെ ജീവിതം. ലോകത്തിലെ ഏറ്റവും ഏകാകിയായ തിമിംഗലമാണിതെന്നാണ് റിപ്പോർട്ടുകൾ.
തികച്ചും സാമൂഹികജീവികളാണ് ഓർക്കകൾ അഥവാ കൊലയാളി തിമിംഗലങ്ങൾ. ഏകാന്തജീവിതം ഇവർക്ക് ഏറെ ദുഷ്കരമാണ്. ക്ഷമെങ്കിന്റെ മോചനത്തിനായി നിരവധി സംഘടനകളും ആളുകളും രംഗത്തെത്തിയിരുന്നു. ‘ഫ്രീ ഷമെങ്ക്’ എന്ന പേരിൽ ഹാഷ്ടാഗ് പ്രചരണവും നടന്നിരുന്നു. ഇതോടെയാണ് ലോകമെമ്പാടുമുള്ള ആളുകൾ ഷമെങ്കിനെ അറിയാൻ തുടങ്ങിയത്.
ആനിമൽ ആക്ടിവിസ്റ്റ് ഫിൽ ഡിമേഴ്സ് ക്ഷമെങ്കിന്റെ ദുരവസ്ഥയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴും മോചനത്തിനായി കാത്തിരിക്കുകയാണ് അക്വേറിയത്തിലെ ഏകാന്ത തടവുകാരൻ.