നടുറോഡിൽ കാളകളുടെ കൊമ്പുകോർക്കൽ, ഇടയിൽ പശുവും: ലാത്തിയെടുത്ത് പൊലീസ്
ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ കാളകൾ തമ്മിൽ ഏറ്റുമുട്ടി. രണ്ടു കാളകൾ തമ്മിൽ കൊമ്പുകോർക്കുന്നതിനിടയിൽ ഒരു പശുക്കിടാവും ഇടയിൽ കുടുങ്ങി. ഇവരുടെ തർക്കം അവസാനിപ്പിക്കാൻ ഒടുവിൽ പൊലീസിന് ലാത്തിയെടുക്കേണ്ടി വന്നു.

മുസാഫർ നഗറിലെ ഒരു മാർക്കറ്റിലാണ് സംഭവം. നടുറോഡിൽ രണ്ടു കാളകൾ തമ്മിൽ ഏറ്റുമുട്ടുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. ഇതിനിടയിൽ ഒരു പശുവും ഉണ്ട്. തമ്മിലടിച്ച് അവർ ഒരു ഇടവഴിയിലേക്ക് കയറി. ട്രാഫിക് നിയന്ത്രിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ ലാത്തിയുമായി എത്തി അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. നാട്ടുകാരും കൂടിയതോടെ മൂവരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയ്ക്ക് നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ചിലർക്ക് പരിക്കേറ്റിട്ടുണ്ട്.
ഒരാൾ വടികൊണ്ട് കാളയെ അടിച്ച് തുരത്താൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. മറ്റുചിലർ കാളകൾ തിരിച്ച് വന്ന് ആക്രമിക്കുമോ എന്ന ഭയത്തിൽ അകലം പാലിച്ചുനിന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുവരികയാണ്.