അനേകവും വൈവിധ്യവുമായ ഭൗമസവിശേഷതകളാൽ സമ്പന്നമാണ് ഇന്ത്യ. മരുഭൂമികളും മഞ്ഞുനിലങ്ങളും സമതലങ്ങളും പീഠഭൂമികളും പർവതങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്നിടം. എന്നാൽ ഇന്ത്യയിൽ ഒരേയൊരു സജീവ അഗ്നിപർവതമാണ് ഉള്ളത്. അത് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലാണ്. ബാരൻ ഐലൻഡ് എന്ന് ഈ അഗ്നിപർവതമുൾപ്പെടുന്ന ദ്വീപ് അറിയപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട് ബ്ലെയറിൽ നിന്ന് 135 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 1787ലാണ് ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട അഗ്നിപർവത വിസ്‌ഫോടനം ഇവിടെ നടന്നത്. 2022 വരെയുള്ള കാലയളവിൽ 10 തവണ അഗ്നിപർവതം പൊട്ടിത്തെറിച്ചു. 1991ൽ സംഭവിച്ച സ്‌ഫോടനത്തിനു തീവ്രതയേറെയായിരുന്നു. പ്രദേശത്തെ ജൈവവൈവിധ്യം നന്നായി ബാധിക്കപ്പെട്ടു. ദ്വീപിലെ പക്ഷികളുടെ എണ്ണത്തിലും ഇതു കുറവു വരുത്തി. പിൽക്കാലത്തുണ്ടായ ഒരു വിസ്‌ഫോടനത്തിൽ ഇവിടെ സ്ഥാപിച്ച ഒരു ലൈറ്റ്ഹൗസിന് നാശനഷ്ടം പറ്റി.

ബാരൻ ഐലൻഡ് (Photo: Twitter/ ANI)
ADVERTISEMENT

ആൻഡമാൻ, നിക്കോബാർ ദ്വീപുകളിൽ നിന്ന് ബോട്ടുമാർഗമാണ് ബാരൻ ഐലൻഡിൽ എത്തിച്ചേരേണ്ടത്. പകൽസമയത്താണ് ഈ യാത്രകൾ, സമുദ്രപരിതസ്ഥിതികൾ കണക്കിലെടുത്തേ ഇവിടെ എത്താൻ സാധിക്കുകയുള്ളൂ. എന്നാൽ അഗ്നിപർവത ദ്വീപിനെ ചുറ്റിക്കാണാൻ മാത്രമേ സന്ദർശകർക്ക് അനുവാദമുള്ളൂ. കാൽകുത്താൻ സാധിക്കില്ല. ദ്വീപിൽ പ്രവേശിക്കണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണ്. അഗ്നിപർവതം ഇന്നും സജീവമായതിനാലും ഈ ദ്വീപിൽ വളരെ ലോലമായ പരിസ്ഥിതി സ്ഥിതി ചെയ്യുന്നതിനാലുമാണിത്.വെയിൽ ഇവിടെ രൂക്ഷമായതിനാൽ സന്ദർശകർ വെള്ളം, ഭക്ഷണം, സൺസ്‌ക്രീൻ, തൊപ്പികൾ, സൺഗ്ലാസുകൾ എന്നിവ കൊണ്ടുവരാറുണ്ട്.

ബാരൻ ഐലൻഡിനെ ചുറ്റിപ്പറ്റി സമൃദ്ധമായ സമുദ്ര ജൈവവൈവിധ്യം സ്ഥിതി ചെയ്യുന്നുണ്ട്. ഡൈവർമാരും ജൈവഗവേഷകരുമൊക്കെ ഇവിടെ ഡൈവിങ് നടത്താറുണ്ട്. പവിഴപ്പുറ്റുകളും അപൂർവമത്സ്യങ്ങളുമൊക്കെ ഇവിടെ കാണാൻ അവസരമുണ്ട്.

ADVERTISEMENT

ദ്വീപിനുള്ളിൽ ഭൂരിഭാഗം സ്ഥലവും വരണ്ടതും ജന്തുക്കൾ താമസിക്കാത്തതുമായ ഇടമാണ്. ചെറിയൊരു വിഭാഗം ആടുകൾ ഇവിടെ വസിക്കുന്നു, ചിലയിനം പ്രാവുകൾ, വവ്വാലുകൾ, എലികൾ എന്നിവയും ഇവിടത്തെ കടുത്ത പരിതസ്ഥിതി അതിജീവിച്ച് ഇവിടെ താമസിക്കുന്നു. പണ്ടുകാലത്ത് ബ്രിട്ടിഷ് കപ്പലുകളിൽ വന്ന ആടുകളുടെ പിൻതലമുറക്കാരാണ് ഇന്നത്തെ അവിടുള്ള ആടുകൾ. ഇവ ദ്വീപിലെ രണ്ട് അരുവികളിൽ നിന്ന് വെള്ളം കുടിച്ച് ചിലയിടങ്ങളിലുള്ള സമ്പുഷ്ടമായ സസ്യങ്ങൾ ഭക്ഷിച്ചാണ് ജീവിക്കുന്നത്.

English Summary:

Unveiling India's Geological Marvel: Barren Island, the Only Active Volcano