സുരക്ഷാജീവനക്കാരന് കാവലായി ടൈഗർ; സൈക്കിള്‍ ഹാൻഡിലിൽ തൂക്കിയിട്ട ബാഗിൽ യാത്ര–വിഡിയോ
എഴുപതുകാരനായ ഗുപ്ത ജിയും ടൈഗർ എന്ന നായയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മുംബൈയിലെ ബോറിവലിലെ ഹൈ എൻഡ് ഹൗസിങ് സൊസൈറ്റിയായ ക്വീൻ ലോണിലെ സുരക്ഷാ ജീവനക്കാരനാണ് ഗുപ്ത. അദ്ദേഹത്തിന് കാവലായി അവിടെ ടൈഗറും ഉണ്ടാകും. ഡ്യൂട്ടി കഴിഞ്ഞാൽ

എഴുപതുകാരനായ ഗുപ്ത ജിയും ടൈഗർ എന്ന നായയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മുംബൈയിലെ ബോറിവലിലെ ഹൈ എൻഡ് ഹൗസിങ് സൊസൈറ്റിയായ ക്വീൻ ലോണിലെ സുരക്ഷാ ജീവനക്കാരനാണ് ഗുപ്ത. അദ്ദേഹത്തിന് കാവലായി അവിടെ ടൈഗറും ഉണ്ടാകും. ഡ്യൂട്ടി കഴിഞ്ഞാൽ ഇരുവരുടെയും യാത്ര സൈക്കിളിലാണ്. ഇവരുടെ സൈക്കിൾയാത്രയുടെ വിഡിയോ ഇപ്പോൾ സോഷ്യൽമിഡിയയിൽ വൈറലാണ്.
വീട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ജോലി. രാവിലെ ഇരുവരും സ്ഥലത്തെത്തും. സൈക്കിൾ ഹാൻഡിലിൽ ഒരു സഞ്ചി ടൈഗറിനായി ഗുപ്ത തൂക്കിയിട്ടുണ്ട്. അതിൽ മുൻകാലുകൾ പുറത്തിട്ട് റോഡിലെ കാഴ്ചകളും കണ്ടാണ് ടൈഗറിന്റെ യാത്ര. രാത്രിയില്‍ മുംബൈയിലെ തിരക്കേറിയ തെരുവുകൾ ഉറങ്ങുമ്പോഴാണ് മടക്കം. സൈക്കിൾ ചവിട്ടുന്നതിനിടെ ബോറഡിക്കാതിരിക്കാൻ ഗുപ്ത ടൈഗറുമായി സംസാരിച്ചുകൊണ്ടിരിക്കും. തെരുവോരത്ത് നിന്നും കിട്ടിയ ടൈഗർ 70കാരന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. തെരുവിൽ അലയുന്ന മറ്റ് മൃഗങ്ങൾക്ക് തനിക്കാവും വിധം ഭക്ഷണം നൽകാൻ ഗുപ്ത മടിക്കാറില്ല.