കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കാസർകോട് കുമ്പള അനന്തപുരം ക്ഷേത്രകുളത്തിലെ മുതലയായ ബബിയ ചത്തത്. ക്ഷേത്രത്തിലെത്തുന്നവരെല്ലാം ബബിയയെ കാണാതെ പോകില്ലായിരുന്നു. ബബിയ വിടപടഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ അതേ കുളത്തിൽ മറ്റൊരു മുതല പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കാസർകോട് കുമ്പള അനന്തപുരം ക്ഷേത്രകുളത്തിലെ  ‘ബബിയ’ മുതല ചത്തത്. ക്ഷേത്രത്തിലെത്തുന്നവരെല്ലാം ബബിയയെ കാണാതെ പോകില്ലായിരുന്നു. ബബിയ വിടപടഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ അതേ കുളത്തിൽ മറ്റൊരു മുതല പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഭക്തരാണ് ആദ്യം മുതലയെ കണ്ടത്. ക്ഷേത്രക്കുളത്തില്‍ ബബിയ എത്തിയത് എങ്ങനെ, എപ്പോൾ എന്ന വിവരം ഇപ്പോഴും അറിയില്ലെന്നും അതിനുപിന്നാലെയാണ് പുതിയ മുതലയുടെ വരവെന്നും ക്ഷേത്രത്തിന്റെ മാനേജർ ലക്ഷ്മണ ഹബ്ബാർ മനോരമ ഓൺലൈനോട് പറഞ്ഞു.

ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രം (ഫയൽചിത്രം)

‘‘നവംബർ 7ന് കാഞ്ഞങ്ങാട് നിന്നും 4 പേർ ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. പ്രദക്ഷിണം നടത്തുന്ന സമയത്ത് അവർ മുതലയെ കാണുകയും തങ്ങളെ അറിയിക്കുകയും ചെയ്തു. ക്ഷേത്രജീവനക്കാർ ആരും തന്നെ മുതലയെ കണ്ടില്ല. പിന്നീട് അവർ ഫോണിൽ എടുത്ത ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ എല്ലാവരും അറിഞ്ഞു.

ബബിയയുടെ അന്ത്യകർമചടങ്ങ് (ഫയൽചിത്രം)
ബബിയയുടെ മൃതദേഹം കണ്ട് വിലപിക്കുന്ന യുവതി (ഫയൽചിത്രം)
ADVERTISEMENT

നവംബർ 11ന് നേരത്തെ വന്ന ആളുകൾ വീണ്ടുമെത്തുകയും മുതലയെ കണ്ട സ്ഥലം കാണിച്ചുതരുകയും ചെയ്തു. താനും മേൽശാന്തി ഉൾപ്പെടെയുള്ളവരും അപ്പോഴാണ് കുളത്തിനുള്ളിലെ ചെറിയ മടയിൽ മുതലയെ കാണുന്നത്. ചെറിയ മുതലയാണ്. നീന്തിപോകാനുള്ള വളർച്ചയിലേക്ക് എത്താത്തതിനാൽ ഒരേ സ്ഥലത്ത് തന്നെയാണ് കിടപ്പ്.

ബബിയയുടെ അന്ത്യകർമചടങ്ങുകൾ നടത്തുന്ന ക്ഷേത്രഭാരവാഹികൾ (ഫയൽചിത്രം)

ബബിയയുടെ മരണത്തിനു ശേഷം ക്ഷേത്രത്തിൽ പ്രശ്നം വച്ചുനോക്കിയിരുന്നു. ഒരു വർഷത്തിനുശേഷം മറ്റൊരു മുതലയെത്തുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ദൈവീകസാങ്കൽപികം വച്ച് മാത്രം മുന്നോട്ടുപോകാനാകില്ല. ഈ മുതല ക്ഷേത്രത്തിൽ തന്നെ വളരണോ എന്നതുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. വിശദമായ ചർച്ചകൾ നടക്കുകയാണ്.’’– ലക്ഷ്മണ ഹബ്ബാർ വ്യക്തമാക്കി.

ബബിയ
ADVERTISEMENT

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണിത്. ബബിയയ്ക്കു മുൻപ് മറ്റൊരു മുതല ഉണ്ടായിരുന്നു. 1945 ല്‍ അതിനെ ബ്രിട്ടിഷ് സൈന്യം വെടിവച്ചു കൊന്നതായാണ് പറയപ്പെടുന്നത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു.

ബബിയയുടെ ശരീരം സംസ്കരിക്കാനായി പോകുന്നു (ഫയൽചി്ത്രം)

ബബിയയെ കാണാൻ വേണ്ടി മാത്രം നിരവധി സഞ്ചാരികൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. ക്ഷേത്രത്തിലെ നിവേദ്യമായിരുന്നു പ്രധാന ഭക്ഷണമായി നൽകിയിരുന്നത്. ഭക്തരെ ആക്രമിച്ചിരുന്നില്ല. എല്ലാ ആദരവും നൽകിയാണ് ബബിയയുടെ മൃതദേഹം സംസ്കരിച്ചത്.

English Summary:

After Babiyam New Crocodile found in Ananthapadmanabha swami temple, Kumbla

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT