മലിനവായു ശ്വസിക്കുന്നത് ദിവസം 10 സിഗരറ്റ് വലിക്കുന്നതിന് തുല്യം; ശുദ്ധവായുവിന് പണം കൊടുക്കേണ്ടി വരുമോ?
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമണറി മെഡിസിൻ വിഭാഗത്തിലെ പ്രഫസർ ഡോ.വിജയ് ഹഡ ഒരു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ, വായുമലിനീകരണത്തിന്റെ ഭീകരത ചൂണ്ടിക്കാണിക്കാൻ മലിനവായു ശ്വസിക്കുന്നതിനെ സിഗരറ്റ്
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമണറി മെഡിസിൻ വിഭാഗത്തിലെ പ്രഫസർ ഡോ.വിജയ് ഹഡ ഒരു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ, വായുമലിനീകരണത്തിന്റെ ഭീകരത ചൂണ്ടിക്കാണിക്കാൻ മലിനവായു ശ്വസിക്കുന്നതിനെ സിഗരറ്റ്
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമണറി മെഡിസിൻ വിഭാഗത്തിലെ പ്രഫസർ ഡോ.വിജയ് ഹഡ ഒരു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ, വായുമലിനീകരണത്തിന്റെ ഭീകരത ചൂണ്ടിക്കാണിക്കാൻ മലിനവായു ശ്വസിക്കുന്നതിനെ സിഗരറ്റ്
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമണറി മെഡിസിൻ വിഭാഗത്തിലെ പ്രഫസർ ഡോ.വിജയ് ഹഡ ഒരു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ, വായുമലിനീകരണത്തിന്റെ ഭീകരത ചൂണ്ടിക്കാണിക്കാൻ മലിനവായു ശ്വസിക്കുന്നതിനെ സിഗരറ്റ് വലിക്കുന്നതിനോട് ഉപമിച്ചിരിക്കുന്നു. വായു തീരെ മോശമായാൽ അത് ദിവസം പത്തു സിഗരറ്റ് വലിക്കുന്ന അപകടമാണ് ചെയ്യുക. പ്രാണവായുവിന് പണവും കരവും കൊടുക്കേണ്ടിവരുമെന്നു തമാശ പറഞ്ഞിരുന്ന കാലമൊക്കെ എന്നേ പോയിക്കഴിഞ്ഞിരിക്കുന്നു. ലോകജനതയുടെ 92 ശതമാനവും ശുദ്ധവായു ശ്വസിക്കാന്‍ ഭാഗ്യമില്ലാത്തവരായി മാറിക്കഴിഞ്ഞു. ലോകമെമ്പാടുമായി 70 ലക്ഷം മനുഷ്യര്‍ പ്രതിവര്‍ഷം വായു മലിനീകരണത്താല്‍ അകാലചരമമടയുന്നുവെന്നാണ് കണക്ക്. ഇതില്‍ പകുതിയും ഏഷ്യ, പസഫിക് മേഖലയില്‍ നിന്നാണെന്നും ശ്രദ്ധേയമാണ്.
അപകടകാരിയായ സൂക്ഷ്മകണികകൾ
എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) എന്ന സൂചികയിലാണ് വായു മലിനീകരണത്തിന്റെ തോത് പറയാറുള്ളത്. ഈ സൂചികയിൽ പ്രധാനമായും 5 ഘടകങ്ങൾ അളക്കപ്പെടുന്നു. ഇതിൽ പാർട്ടിക്കുലേറ്റ് മാറ്റർ (പിഎം) ആണ് ഏറ്റവും അപകടകാരി. അന്തരീക്ഷത്തിലെ തീരെ സൂക്ഷ്മമായ ഖര, ദ്രാവക കണികകൾ ചേർന്നാണ് ഇവ രൂപപ്പെടുന്നത്. നാം ശ്വസിക്കുന്ന വായുവിലെ സൂക്ഷ്മകണികകള്‍ എന്ന കൊലയാളിയെക്കുറിച്ചാണ് നാം ഇപ്പോള്‍ ഏറെ ആശങ്കപ്പെടുന്നത്. ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും അന്തരീക്ഷത്തില്‍ സൂക്ഷ്മ കണികാ പദാർഥങ്ങളുടെ വര്‍ധനവാണ് മുഖ്യ ഭീഷണിയാകുന്നത്.
സൂക്ഷ്മകണികാ പദാർഥങ്ങളെ അവയുടെ വ്യാപ്തമനുസരിച്ച് പിഎം 10, പിഎം 2.5, പിഎം 1, പിഎം 0.25 എന്നിങ്ങനെ തരംതിരിക്കുന്നു. ഇവയുടെ വ്യാപ്തം (diameter) മൈക്രോണ്‍ അളവിലാണ് പറയുന്നത്. ഒരു മൈക്രോണെന്നാല്‍ ഒരു മീറ്ററിന്റെ ദശലക്ഷത്തിലൊന്നാണ്. നമ്മുടെ ഒരു മുടിനാരിന്റെ വ്യാപ്തം 50 മൈക്രോണാണ്. 40 മൈക്രോണില്‍ താഴെ വലുപ്പമുള്ള വസ്തുക്കള്‍ നമ്മുടെ കണ്ണുകള്‍ക്കു കാണാന്‍ കഴിയില്ല. പിഎം 10 എന്നുപറഞ്ഞാല്‍ കണികയുടെ വ്യാപ്തം 10 മൈക്രോണ്‍ എന്നാണ് അർഥം.
മോട്ടര്‍ വാഹനങ്ങളുടെ പുക, ജൈവവസ്തുക്കള്‍ കത്തിക്കുമ്പോഴുണ്ടാക്കുന്ന പുക, കാറ്റിലും മണ്ണിലുമുള്ള പൊടി ഇവയൊക്കെയാണ് സൂക്ഷ്മ കണികകളുടെ പ്രധാന സ്രോതസ്സ്. സിഗരറ്റ്പുകയും കൊതുകുതിരിയുമൊക്കെ ഇവയുടെ സ്രഷ്ടാക്കള്‍ തന്നെ. സൂക്ഷ്മ കണികാപദാർഥങ്ങളില്‍ പിഎം 10, പിഎം 2.5 എന്നിവയുടെ സുരക്ഷിതമായ അളവിന് ലോകാരോഗ്യ സംഘടയുടെ മാനദണ്ഡങ്ങളുണ്ട്. പന്ത്രണ്ട് മറ്റ് മലിനീകരണകാരികള്‍ക്കൊപ്പം പിഎം 2.5 നെ നാം മലിനീകരണ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
വ്യത്യസ്തനായ പി.എം.1, നിശബ്ദ കൊലയാളി
പിഎം 1 എന്ന ഏറ്റവും കുഞ്ഞന്‍ കണികകൾ എയർ ക്വാളിറ്റി ഇൻഡക്സിൽ ഉൾപ്പെടുത്തിയിട്ടില്ല. മനുഷ്യന്റെ മുടിയേക്കാള്‍ 50-70 ലൊന്നിൽ താഴെ മാത്രം വലുപ്പമുള്ള പിഎം 1 ആര്‍ക്കും പിടികൊടുക്കാതെ ശ്വാസകോശത്തിന്റെ സൂക്ഷ്മകോശങ്ങളിലെത്തി കനത്ത നാശമുണ്ടാക്കുന്നു. മൂക്കിലൂടെ മാത്രമല്ല ത്വക്കിലെ ചെറുദ്വാരങ്ങളിലൂടെയും ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഇവയ്ക്ക് അതുവഴിയും ശ്വാസകോശം, ഹൃദയം, തലച്ചോര്‍ എന്നിവിടങ്ങളിലെത്തി നാശം വിതയ്ക്കാം. ബ്രോങ്കൈറ്റിസ്, ആസ്മ, ഹൃദ്രോഗം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (CoPD), ചുമ, സൈനസൈറ്റിസ്, ഓട്ടൈറ്റിസ്, ഫാരിന്‍ജൈറ്റിസ് തുടങ്ങി അര്‍ബുദത്തിന് വരെ ഇവ ദീര്‍ഘനാളത്തെ സാന്നിധ്യത്തിലൂടെ കാരണമാകാമെന്ന് പറയപ്പെടുന്നു. വായുമലിനീകരണത്തിനെതിരായ പുത്തന്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ പിഎം 1 എന്ന തീര്‍ത്തും കുഞ്ഞനായ അദൃശ്യ കൊലയാളിയെ അവഗണിക്കാനാവില്ലെന്ന് ചുരുക്കം.
വായു മലിനീകരണം - ഒറ്റനോട്ടത്തില്‍
∙ ഇന്ത്യയില്‍ 13 ശതമാനം മരണങ്ങള്‍ക്ക് കാരണം വായു മലിനീകരണമാണ്.
∙ ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഈ ദുരിതത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.
∙ നമ്മുടെ വായുവിനെ ശുദ്ധമാക്കാന്‍ കഴിഞ്ഞാല്‍ ഒരു ഇന്ത്യക്കാരന്റെ ആയുര്‍ ദൈര്‍ഘ്യം 1.7 വര്‍ഷം വർധിക്കും.
∙ ഇന്ത്യയിലെ മരണങ്ങളുടെ 12.5 ശതമാനം മലിനവായു മൂലമാണ്. ഇതില്‍ 51.4 ശതമാനവും എഴുപതു വയസ്സില്‍ താഴെയുള്ളവര്‍
∙ 76.8 ശതമാനം ആളുകളും ശ്വസിക്കുന്നത് നിർദിഷ്ട ഗുണമേന്മാ മാനദണ്ഡത്തിന് താഴെ മാത്രം ശുദ്ധമായ വായു
വായു മലിനീകരണം മൂലമുള്ള മരണങ്ങളില്‍
∙ 29.3% - ശ്വാസകോശ അണുബാധ
∙ 29.2% - ക്രോണിക് ഒബ്‌സ്ട്രക്ടീവ്പള്‍മണറി ഡിസീസ് (CPOD)
∙ 23.8% - ഹൃദയ സംബന്ധമായ രോഗം
∙ 7.5% - മസ്തിഷ്‌കാഘാതം
∙ 6.9% - പ്രമേഹം
∙ 1.8% - ശ്വാസകോശ അര്‍ബുദം
∙ 1.5% - കാറ്ററാക്റ്റ് (Cataract)
വായുമലിനീകരണം മൂലമുള്ള മരണങ്ങളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്.
പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള 46 നഗരങ്ങളിലെ അന്തരീക്ഷ സൂക്ഷ്മകണികാ പദാർഥങ്ങളുടെ അളവനുസരിച്ച് ഗാസിയാബാദ്, ലക്‌നൗ, വാരാണസി, ഡല്‍ഹി, ധന്‍ബാദ്, കാണ്‍പുര്‍, ആഗ്ര, ജോധ്പുര്‍ എന്നീ നഗരങ്ങള്‍ വായു മലിനീകരണത്തില്‍ മുന്‍പിലാണ്.
2020 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ വാഹനങ്ങളും ബിഎസ് 4 മാനദണ്ഡങ്ങളില്‍ നിന്ന് ബിഎസ് 6 മാനദണ്ഡത്തിലേക്ക് മാറിയിട്ടുണ്ട്. വായു മലിനീകരണം കുറയ്ക്കാനുള്ള അടിയന്തര നടപടിയെന്ന നിലയിലാണ് ഈ മാറ്റം. ബിഎസ് 4 നേക്കാള്‍ 82-93 ശതമാനം കുറവായിരിക്കും സൂക്ഷ്മ കണികാ പദാർഥങ്ങളുടെ കാര്യത്തില്‍ ബിഎസ് 6. അതുപോലെ നൈട്രജന്‍ ഓക്‌സൈഡിന്റെ കാര്യത്തില്‍ 50-67% കുറവുണ്ടാകും.