ആശുപത്രികൾ നിറഞ്ഞ് ജനങ്ങൾ, തെരുവുകളിൽ ശവങ്ങൾ: വായുവിൽ ദുരന്തം പെയ്ത ആ രാത്രി
അന്ന് ഭോപാലിൽ പ്രവർത്തിച്ചിരുന്ന ഒരു കെമിക്കൽ കമ്പനിയായിരുന്നു യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ്. 9000 തൊഴിലാളികൾ ജോലി നോക്കിയിരുന്ന ഈ കമ്പനിയുടെ 50.9 ശതമാനം ഉടമസ്ഥത യുഎസിലെ യൂണിയൻ കാർബൈഡ് ആൻഡ് കാർബൺ കോർപറേഷൻ എന്ന കമ്പനിക്കായിരുന്നു. ബാക്കി ഇന്ത്യയിലെ

ഡിസംബർ രണ്ട് രാത്രി.. മധ്യപ്രദേശിലെ ഭോപാൽ നഗരം
അന്ന് ഭോപാലിൽ പ്രവർത്തിച്ചിരുന്ന ഒരു കെമിക്കൽ കമ്പനിയായിരുന്നു യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ്. 9000 തൊഴിലാളികൾ ജോലി നോക്കിയിരുന്ന ഈ കമ്പനിയുടെ 50.9 ശതമാനം ഉടമസ്ഥത യുഎസിലെ യൂണിയൻ കാർബൈഡ് ആൻഡ് കാർബൺ കോർപറേഷൻ എന്ന കമ്പനിക്കായിരുന്നു. ബാക്കി ഇന്ത്യയിലെ നിക്ഷേപകർക്കും. ബാറ്ററികൾ, കാർബൺ ഉത്പന്നങ്ങൾ, വെൽഡിങ് സാമഗ്രികൾ,പ്ലാസ്റ്റിക്കുകൾ, രാസവസ്തുക്കൾ എന്നിങ്ങനെ വിവിധതരം ഉത്പന്നങ്ങൾ കമ്പനി ഉത്പാദിപ്പിച്ചു.
ഭോപാലിൽ പ്രവർത്തിച്ച ഫാക്ടറിയിൽ പെസ്റ്റിസൈഡുകളാണ് പ്രധാനമായും നിർമിച്ചിരുന്നത്.
ഡിസംബർ രണ്ട് പാതിരാത്രി പെസ്റ്റിസൈഡ് പ്ലാന്‌റിൽ ഒരു രാസപ്രവർത്തനം സംഭവിച്ചു. മീഥൈൽ ഐസോസയനേറ്റ് വാതകം പുറത്തേക്കെത്തി. ഏകദേശം 5 ലക്ഷത്തോളം ആളുകൾ ഈ ഗ്യാസ് ശ്വസിച്ചെന്നാണു കണക്ക്. ഫാക്ടറിയുടെ പ്രധാന സ്റ്റോറേജ് ടാങ്കുകളിലൊന്നിൽ നിന്നായിരുന്നു ഈ വാതകബഹിർഗമനം. ഭോപാൽ നഗരത്തിന്‌റെ ആ മേഖലയെ അക്ഷരാർഥത്തിൽ ഒരു ഗാസ് ചേംബറാക്കി മാറ്റി ഈ സംഭവം.
പ്ലാന്‌റിന് 3 ഭൗമാന്തര ടാങ്കുകളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്ലാന്‌റ് നമ്പർ സിയിൽ ഉടലെടുത്ത സമ്മർദ്ദമാണ് വാതകച്ചോർച്ചയ്ക്ക് ഇടവരുത്തിയത്. പിന്നീടുള്ള രണ്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ 40 ടണ്ണോളം വാതകം പുറന്തള്ളപ്പെട്ടു. അതീവ ഹാനികരമായ വാതകമാണ് മീഥൈൽ ഐസോസയനേറ്റ്. ന്യൂമോണിയയും വിവിധ ശ്വാസകോശ രോഗങ്ങളും ഇതുമൂലം ആളുകൾക്ക് സംഭവിച്ചു.
3787 പേർ ഈ ദുരന്തത്തിൽ മൃതിയടഞ്ഞു. നാലരലക്ഷത്തിലധികം പേർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. 38,478 പേർക്ക് താൽക്കാലിത ആഘാതങ്ങളും 3900 പേർക്ക് സ്ഥിരമായ വൈകല്യങ്ങളും ഇതുമൂലമുണ്ടായി. ആശുപത്രികൾ ആളുകളെ കൊണ്ട് നിറഞ്ഞു. തെരുവുകളിൽ ശരീരങ്ങൾ കിടന്നിരുന്നു.
കാലമൊരുപാട് കഴിഞ്ഞിട്ടും രാജ്യത്തിന്‌റെ പൊതുബോധത്തിൽ ഭോപാൽ ദുരന്തം നിലനിൽക്കുന്നു. മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി രാജ്യത്തെ പഠിപ്പിച്ച പ്രധാനസംഭവങ്ങളിലൊന്നാണ് ഭോപാൽ ദുരന്തം. ഇന്നു വ്യാവസായികമായി രാജ്യം മുന്നേറുമ്പോഴും മലിനീകരണം ഒരു പ്രശ്‌നം തന്നെയാണ്. മലിനീകരണത്തിനു തടയിടേണ്ടതിന്‌റെയും വ്യാവസായികമായ സുരക്ഷ ശക്തമാക്കേണ്ടതിന്‌റെയും ആവശ്യകത ഭോപാൽ ദുരന്തം നൽകുന്നു.