2015ലെ പ്രളയത്തിൽ മരിച്ചത് 289 പേർ, അതിനേക്കാൾ വെള്ളത്തിൽ ചെന്നൈ; വെള്ളംകുടിച്ച് ‘പെരുങ്കുടി’
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചെന്നൈയെ വെള്ളത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ചെന്നൈയിലെ പെരുങ്കുടിയിൽ മാത്രം 740 mm മഴയാണ് പെയ്തത്. ചെന്നൈ നഗരത്തിൽ മാത്രം രണ്ട് ദിവസങ്ങളിലായി 490

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചെന്നൈയെ വെള്ളത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ചെന്നൈയിലെ പെരുങ്കുടിയിൽ മാത്രം 740 mm മഴയാണ് പെയ്തത്. ചെന്നൈ നഗരത്തിൽ മാത്രം രണ്ട് ദിവസങ്ങളിലായി 490 മി.മീ (49 സെ.മീ) മഴ രേഖപ്പെടുത്തിയിട്ടുണ്ട്. 8 പേർ മരിച്ചതായാണ് വിവരം.
2015ൽ ചെന്നൈയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടാക്കിയ മഴയുടെ അളവിനേക്കാൾ കൂടുതലാണ് ഇപ്പോൾ പെയ്തിരിക്കുന്നത്. അന്ന് 33 സെ.മീ മഴയായിരുന്നു രേഖപ്പെടുത്തിയത്. 289 പേർ മരണപ്പെട്ടു. 1976ൽ 45 സെ.മീ മഴ പെയ്തതിനുശേഷം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്.
മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‍ലിപട്ടണത്തിനും ഇടയിൽ കരതൊട്ടു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ്.
തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ മഴ (മില്ലി മീറ്ററിൽ)
സ്റ്റേഷൻ (ജില്ല) മഴയുടെ അളവ്
പെരുങ്കുടി (ചെന്നൈ) 450
പൂനമല്ലി (തിരുവള്ളൂർ) 340
ആവടി (തിരുവള്ളൂർ) 280
കട്ടപ്പാക്കം (കാഞ്ചിപുരം) 270
നുങ്കമ്പാക്കം (ചെന്നൈ) 240
ചെന്നൈ (ചെന്നൈ) 240
താലൂക്ക് ഓഫിസ്, താമ്പരം (ചെങ്കൽപ്പട്ട്) 240
മാമല്ലപുറം (ചെങ്കൽപ്പട്ട്) 220
ഐസ് ഹൗസ് (ചെന്നൈ) 220
റോയപുരം (ചെന്നൈ) 210
അഡയാർ (ചെന്നൈ) 210
തിരു–വി–കാ നഗർ (ചെന്നൈ) 210
ജിസിസി (ചെന്നൈ) 210
കോടബാക്കം (ചെന്നൈ) 210
ചെമ്പരംബാക്കം (കാഞ്ചിപുരം) 200
കഴിഞ്ഞ 37 മണിക്കൂറിൽ മീനംബാക്കം 418 മി.മീ മഴയും കാട്ടുപ്പാക്കം 398 മി.മീ മഴയുമാണ് രേഖപ്പെടുത്തിയത്. 2015ലെ പ്രളയത്തിൽ ഏറ്റവും ദുരിതം നേരിട്ട പ്രദേശങ്ങളാണിവ.
കഴിഞ്ഞ 24 മണിക്കൂറിൽ ആന്ധ്രപ്രദേശിൽ വിവിധയിടങ്ങളിൽ ലഭിച്ച മഴയുടെ അളവ് (മില്ലിമീറ്ററിൽ)
ബാപറ്റ്‌ല– 215..3
നെല്ലൂർ– 215.1
പോടലകുർ–212.5
മച്ചിലിപട്ടണം– 151.7
കാവാലി–143.6
റെപല്ലെ– 117.5
ഓങ്കോൾ– 117
കാകിനാട– 77.6
നർസപുർ– 60.7