രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം അമ്മയാന; വളഞ്ഞ് സിംഹങ്ങൾ: ഒരു കുഞ്ഞിനെ ബലികൊടുത്ത് മറ്റൊരു കുഞ്ഞുമായി മടക്കം
രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം ജലാശയത്തിൽ വെള്ളം കുടിക്കാനെത്തിയതാണ് അമ്മയാന. നടന്നുപോകുന്നതിനിടെ ഒരു സിംഹം അടുത്തെത്തി. പിടിയാനയുടെ വിരട്ടലിൽ പേടിച്ച് പിന്നോട്ട് പോയെങ്കിലും തൽക്ഷണം മറ്റ് സിംഹങ്ങൾ അടുത്തെത്തുകയായിരുന്നു. അമ്മയുടെ കാലുകൾക്കിടയിൽ പേടിച്ച് നിന്ന കുഞ്ഞുങ്ങളെ തനിക്ക് കഴിയാവുന്ന

രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം ജലാശയത്തിൽ വെള്ളം കുടിക്കാനെത്തിയതാണ് അമ്മയാന. നടന്നുപോകുന്നതിനിടെ ഒരു സിംഹം അടുത്തെത്തി. പിടിയാനയുടെ വിരട്ടലിൽ പേടിച്ച് പിന്നോട്ട് പോയെങ്കിലും തൽക്ഷണം മറ്റ് സിംഹങ്ങൾ അടുത്തെത്തുകയായിരുന്നു. അമ്മയുടെ കാലുകൾക്കിടയിൽ പേടിച്ച് നിന്ന കുഞ്ഞുങ്ങളെ തനിക്ക് കഴിയാവുന്ന രീതിയിൽ സംരക്ഷണം ഒരുക്കിയെങ്കിലും ഒരു കുഞ്ഞിനെ സിംഹങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ബോട്സ‌്വാന ചോബ് നാഷനൽ പാർക്കിലാണ് സംഭവം. 63കാരനായ ടൂറിസ്റ്റ് ഗൈഡ് ഡെസ്മണ്ട് ക്ലർക്ക് ആണ് ഹൃദയഭേദകമായ കാഴ്ച പകർത്തിയത്. സിംഹങ്ങൾ വളഞ്ഞതോടെ അമ്മയാന ആശങ്കയിലായി. ഒരു കുഞ്ഞിനെ ആക്രമിക്കാൻ എത്തുന്നവരെ തുരത്തുമ്പോൾ മറുഭാഗത്തുനിന്ന് മറ്റൊരു കുഞ്ഞിനെ സിംഹങ്ങൾ ആക്രമിക്കുന്നു. ഒടുവിൽ സിംഹങ്ങൾ ഒരു കുട്ടിയാനയെ പിടിച്ചുവലിച്ച് കൊണ്ടുപോയി.
കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആ കുഞ്ഞിനെ രക്ഷിക്കാൻ പോയാൽ കൂടെയുള്ള കുഞ്ഞ് നഷ്ടപ്പെടുമെന്ന് പേടിച്ച് അമ്മയാന അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.