ദിനോസർ മുട്ടയിൽ രൂപം വരച്ച് ആരാധന, കുലദേവതയാക്കി; നാളികേരം ഉടയ്ക്കലും ബലിയർപ്പണവും
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദിനോസർ യുഗവുമായി ചരിത്രപരമായ ബന്ധമുള്ള നർമ്മദാ വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് മധ്യപ്രദേശിലെ ധാർ ജില്ലയിലെ പദല്യ. 17 വർഷം മുൻപ് കൃഷിക്കായി കുഴിക്കുന്നതിനിടെ ഒരു അപൂർവ കല്ല് ലഭിക്കുകയായിരുന്നു.

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദിനോസർ യുഗവുമായി ചരിത്രപരമായ ബന്ധമുള്ള നർമ്മദാ വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് മധ്യപ്രദേശിലെ ധാർ ജില്ലയിലെ പദല്യ. 17 വർഷം മുൻപ് കൃഷിക്കായി കുഴിക്കുന്നതിനിടെ ഒരു അപൂർവ കല്ല് ലഭിക്കുകയായിരുന്നു. കാർഷികവൃദ്ധിക്കും പശുക്കളെ സംരക്ഷിക്കുന്ന ദൈവമായും അവർ അതിനെ കരുതി. ഉരുണ്ട കല്ലിൽ ഒരു രൂപം വരച്ച് ആരാധിക്കാൻ തുടങ്ങി. പിന്നീടത് ഗ്രാമീണർക്കിടയിൽ ഭിലാദ് ബാബയായി. കക്കാട് ഭൈരവൻ എന്നും അവയെ വിളിച്ചു. കക്കാട് എന്നാൽ വയലാണ്, ഭൈരവൻ ദേവതയും.
ഭിലാദ് ബാബയുടെ പേരിൽ ആളുകൾ കോഴികളെയും ആടുകളെയും ബലി നൽകാൻ തുടങ്ങി. പട്ടേൽപുരയിൽ, ഈ കല്ലുകളെ പശുക്കളുടെ സംരക്ഷകരായി ആരാധിക്കാൻ തുടങ്ങി. പദല്യയെ കൂടാതെ, സമീപ ഗ്രാമങ്ങളായ ഘോഡ, തകാരി, ഝബ, അഖാര, ജമന്യപുര എന്നിവിടങ്ങളിൽ നിന്നുള്ളവരും ആരാധിക്കാൻ വന്നുതുടങ്ങി.
കഴിഞ്ഞ ദിവസം ലഖ്‌നൗവിലെ ബീർബൽ സാഹ്‌നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസിലെ ശാസ്ത്രജ്ഞരായ ഡോ. മഹേഷ് തക്കർ, ഡോ. വിവേക് വി കപൂർ, ഡോ. ശിൽപ എന്നിവരുടെ നേതൃത്വത്തിൽ ഒരു വർക്ക്ഷോപ്പ് നടന്നിരുന്നു. ദിനോസർ ഫോസിൽ പാർക്കിന്റെ ശാസ്ത്രീയവും വികസനപരവുമായ വശങ്ങൾ വിലയിരുത്തുന്ന പരിപാടിയിൽ പങ്കെടുത്ത പദല്യയിലെ വെസ്ത പട്ടേൽ എന്ന പ്രദേശവാസി വൃത്താകൃതിയിലുള്ള കല്ലുകളെ ആരാധിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി. അത്തിമരച്ചുവട്ടിൽ പ്രതിഷ്ഠിച്ച കല്ലുകള്‍ പരിശോധിക്കാൻ വിദഗ്ധരും മധ്യപ്രദേശ് വനം വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപ്പോഴാണ് ഗ്രാമീണർ മനസ്സിലാക്കുന്നത്, വർഷങ്ങളായി തങ്ങൾ ആരാധിച്ചത് ദിനോസർ മുട്ടകളെയാണെന്ന്!
സസ്യഭുക്കുകളായ ടൈറ്റനോസറസ് ഇനത്തിൽപ്പെടുന്ന ദിനോസറുകളുടെ മുട്ടകളാണ് കണ്ടെത്തിയത്. ഇവയ്ക്ക് ഏകദേശം 7 കോടി വർഷം പഴക്കമുണ്ട്. ഗ്രാമവാസികളോട് കാര്യങ്ങൾ വിശദീകരിച്ച വിദഗ്ധർ ദിനോസർ മുട്ടകളെ അവിടെനിന്നും മാറ്റി. ഈ ഫോസിലുകളുടെ സംരക്ഷണവും അവയുമായി ബന്ധപ്പെട്ട പാരമ്പര്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയുമെന്ന് പ്രാദേശിക ദിനോസർ വിദഗ്ധൻ വിശാൽ വർമ പറഞ്ഞു. ഈ ഗ്രാമവാസികൾ ഈ കല്ലുകൾക്ക് നാളികേരം സമർപ്പിക്കാറുണ്ടെന്നും ഇത് ദിനോസർ മുട്ടകളാണെന്ന വെളിപ്പെടുത്തൽ തങ്ങളെ അമ്പരപ്പിച്ചെന്നും പ്രദേശവാസിയായ വെസ്റ്റ മൻഡ്‌ലോയ് പറഞ്ഞു.
ഈ വർഷം ആദ്യം മധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയിരുന്നു. ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരാണു മധ്യപ്രദേശിലെ ധർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽനിന്നു ഫോസിലുകൾ കണ്ടെത്തിയത്.