കർഷകനെ കൊന്ന കടുവയ്ക്ക് പേരിട്ടു; മുറിവുകൾ തുന്നികെട്ടി, തിന്നാൻ 5 കിലോ പോത്തിറച്ചി
വയനാടിൽ നിന്നു പുത്തൂർ മൃഗശാലയിലെത്തിച്ച കടുവ ശസ്ത്രകിയയ്ക്ക് ശേഷം പുതുജീവിതത്തിലേക്ക്. അധികൃതർ കടുവയ്ക്കു രുദ്രൻ എന്ന് പേരിട്ടു. വ്യാഴാഴ്ച നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഇന്നലെ പുലർച്ചെയാണ് രുദ്രൻ ഉണർന്നത്. 8 സെന്റിമീറ്റർ ആഴത്തിലുണ്ടായിരുന്ന

വയനാടിൽ നിന്നു പുത്തൂർ മൃഗശാലയിലെത്തിച്ച കടുവ ശസ്ത്രകിയയ്ക്ക് ശേഷം പുതുജീവിതത്തിലേക്ക്. അധികൃതർ കടുവയ്ക്കു രുദ്രൻ എന്ന് പേരിട്ടു. വ്യാഴാഴ്ച നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഇന്നലെ പുലർച്ചെയാണ് രുദ്രൻ ഉണർന്നത്. 8 സെന്റിമീറ്റർ ആഴത്തിലുണ്ടായിരുന്ന മുറിവു ശസ്ത്രക്രിയയിലൂടെ തുന്നി കെട്ടി. വലതു കൈയിലുണ്ടായിരുന്ന മുറിവിലും മരുന്നുകൾ വച്ചുകെട്ടി. മരുന്ന് നൽകി മയക്കി കിടത്തിയായിരുന്നു ശസ്ത്രക്രിയ. കൂട്ടിൽ വച്ചിരുന്ന വെള്ളം രാവിലെ കുടിച്ചു.
ഉച്ചയ്ക്കു നൽകിയ 5 കിലോ പോത്തിറച്ചി പല തവണയായി ഭക്ഷിച്ചു. കൂട്ടിൽ പല തവണ എണീറ്റു നിന്നു. മരുന്നു നൽകാനുള്ള സൗകര്യത്തിനുവേണ്ടി മൃഗശാലയിലെ ഐസലേഷൻ കേന്ദ്രത്തിലെ ചെറിയ ക്യൂബിക്കിളിലാണ് കടുവയെ പാർപിച്ചിരിക്കുന്നത്.
വയനാട് വാകേരിയിൽ ക്ഷീര കർഷകനെ കൊന്ന കടുവയെ കൂടുവച്ചു പിടിച്ചു ചൊവ്വാഴ്ചയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. രുദ്രനു പുറമെ വൈഗ, ദുർഗ എന്നീ കടുവകളും ഐസലേഷൻ കേന്ദ്രത്തിലുണ്ട്. ശസ്ത്രക്രിയക്ക് ശേഷം രുദ്രൻ ഐസോലേഷൻ കേന്ദ്രത്തിലെ ചെറിയ കൂട്ടിൽ വിശ്രമത്തിലാണ്.