മൂർഖന്‍ മുന്നിൽ യുവാവിന്റെ അഭ്യാസം, പേടിച്ചുവിറച്ച് പാമ്പ്– വിഡിയോ
ഏറ്റവും അപകടകാരിയായ ജീവികളിലൊന്നാണ് പാമ്പ്. കൃത്യമായ പരിശീലനം ലഭിച്ചവർക്ക് മാത്രമേ പാമ്പിനെ കൈകാര്യം ചെയ്യാനാകൂ. ചിലർ പാമ്പിനുമുന്നിൽ അഭ്യാസം കാണിച്ച് അപകടം വിളിച്ചുവരുത്തുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റ് ചിലർ കഷ്ടിച്ച് രക്ഷപ്പെടുന്നവരാണ്. അത്തരത്തിൽ ഒരു

ഏറ്റവും അപകടകാരിയായ ജീവികളിലൊന്നാണ് പാമ്പ്. കൃത്യമായ പരിശീലനം ലഭിച്ചവർക്ക് മാത്രമേ പാമ്പിനെ കൈകാര്യം ചെയ്യാനാകൂ. ചിലർ പാമ്പിനുമുന്നിൽ അഭ്യാസം കാണിച്ച് അപകടം വിളിച്ചുവരുത്തുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റ് ചിലർ കഷ്ടിച്ച് രക്ഷപ്പെടുന്നവരാണ്. അത്തരത്തിൽ ഒരു വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമത്തിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്.
ഒരു യുവാവ് മൂർഖന്റെ മുൻപിൽ പേടിയില്ലാതെ നിൽക്കുന്നു. കൊത്താൻ ഒരു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പാമ്പിനെ യുവാവ് ഭയപ്പെടുത്തുന്നതാണ് വിഡിയോയിൽ കാണുന്നത്. പാമ്പിന് മുൻപിൽ തലയാട്ടിക്കൊണ്ട് കൊത്താൻ പ്രേരിപ്പിക്കുകയാണ്. പക്ഷേ പാമ്പ് പിന്നിലേക്ക് മാറുകയായിരുന്നു. പ്രദേശത്തെ ചിലർ ഇത് കൗതുകത്തോടെ നോക്കി നിൽക്കുന്നത് കാണാം. യുവാവ് പാമ്പിന്റെ ചലനങ്ങൾക്കനുസരിച്ച് തല ചലിപ്പിച്ചുകൊണ്ടിരുന്നു. പിന്നീട് അതിന്റെ പത്തിയിലേക്ക് പതുക്കെ തൊടുന്നതും വിഡിയോയിൽ കാണാം.
മിസ്റ്റർ കാഷിഫ് സ്നേക് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. പാമ്പുമായുള്ള നിരവധി വിഡിയോകൾ യുവാവ് ഷെയർ ചെയ്തിട്ടുണ്ട്. നിരവധി ഫോളോവേഴ്സും ഫാൻസും ഈ യുവാവിനുണ്ട്.