അത്യപൂർവ പക്ഷി! പകുതി ആണും പകുതി പെണ്ണും, കണ്ടെത്തുന്നത് നൂറ്റാണ്ടിൽ രണ്ടാംതവണ
ഒരേപക്ഷിയിൽ തന്നെ ആണിന്‌റെയും പെണ്ണിന്റെയും സവിശേഷതകളുള്ള അപൂർവപക്ഷിയുടെ ചിത്രമെടുത്തു. ഇത്തരമൊരു പക്ഷിയെ വളരെ അപൂർവമായാണ് കാണപ്പെടുന്നത്. നൂറുവർഷത്തിനിടെ രണ്ടാമതാണ് ഇത്തരമൊരു പക്ഷി വെട്ടപ്പെടുന്നത്. ഫോട്ടോയെടുക്കുന്നത്

ഒരേപക്ഷിയിൽ തന്നെ ആണിന്‌റെയും പെണ്ണിന്റെയും സവിശേഷതകളുള്ള അപൂർവപക്ഷിയുടെ ചിത്രമെടുത്തു. ഇത്തരമൊരു പക്ഷിയെ വളരെ അപൂർവമായാണ് കാണപ്പെടുന്നത്. നൂറുവർഷത്തിനിടെ രണ്ടാമതാണ് ഇത്തരമൊരു പക്ഷി വെട്ടപ്പെടുന്നത്. ഫോട്ടോയെടുക്കുന്നത് ഇതാദ്യവും.കൊളംബിയയിലെ മനിസാലസ് എന്ന പ്രദേശത്ത് പക്ഷിനിരീക്ഷകനായ ജോൺ മുറില്ലോയാണ് ചിത്രം പകർത്തിയത്.
ക്ലോറോഫെനസ് ഫിസ അഥവാ ഗ്രീൻ ഹണിക്രീപ്പർ എന്ന വിഭാഗത്തിൽപെട്ട പക്ഷിയുടേതാണു ചിത്രം. ഇതിന്‌റെ ഒരു ഭാഗത്ത് നീലയും മറ്റൊരു ഭാഗത്ത് പച്ചയുമാണ് തൂവലുകളുടെ നിറം. ഹണിക്രീപ്പേഴ്‌സ് പക്ഷികളിൽ ആൺപക്ഷികൾക്ക് നീലനിറത്തിലുള്ള തൂവലുകളും പെൺപക്ഷികൾക്ക് പച്ചനിറത്തിലുള്ള തൂവലുകളുമാണുള്ളത്. ആൺപക്ഷികളുടെ തലയ്ക്ക് കറുപ്പുനിറവുമുണ്ടാകും.
ബൈലാറ്ററൽ ഗൈനാഡ്രോമോർഫിസം എന്ന അവസ്ഥയാണ് പക്ഷിക്കെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കോശവിഭജനസമയത്ത് ഉണ്ടാകുന്ന മാറ്റം കൊണ്ട് സംജാതമാകുന്ന അവസ്ഥാണ് ഇത്. ഈ പക്ഷിയുടെ ആന്തരിക അവയവങ്ങളും പകുതി ആൺപക്ഷികളുടേതും പകുതി പെൺപക്ഷിയുടേതും ആയിരിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണ്.
പക്ഷിയെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളും ജോൺ മുറില്ലോ നടത്തി. മറ്റുപക്ഷികൾ ഭക്ഷണം തേടിക്കഴിഞ്ഞാണ് ഈ പക്ഷി ഭക്ഷണത്തിനു സമീപം എത്തുന്നതെന്നാണ് വെളിപ്പെട്ട ഒരു സവിശേഷത. ബൈലാറ്ററൽ ഗൈനാൻഡ്രോമെറിസം അത്ര അപൂർവമായ കാര്യമല്ലെന്നു ഗവേഷകർ പറയുന്നു. പല സ്പീഷീസുകളിലും ഇതു കണ്ടെത്തിയിട്ടുണ്ട്.
ത്രോപ്പിഡെ എന്ന പക്ഷികുടുംബത്തിൽ പെട്ടവയാണ് ഹണിക്രീപ്പർ കിളികൾ. തേൻ നുകർന്നു ജീവിക്കുന്ന ഇവയെ ഹണിബേഡ്‌സ് എന്നും വിളിക്കാറുണ്ട്. ചെറിയ വലുപ്പത്തിലുള്ള പക്ഷികൾ സുന്ദരമായ നിറങ്ങളുള്ള തൂവലുകളാലാണ് ജന്തുലോകത്ത് പ്രശസ്തരായത്.