ഈ ചെടിയിൽ തൊട്ടാൽ പെട്ടു! തേൾവിഷം പോലുള്ള വേദനിപ്പിക്കുന്ന വിഷമുള്ള ഭീകരൻ ചെടി
തേളിനെപ്പോലെയുള്ള വിഷം രഹസ്യമാക്കുന്ന കുത്തുന്ന സസ്യങ്ങൾ ഓസ്ട്രേലിയയിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട് അറിയാമോ? ലോകത്തു മറ്റിടങ്ങളിൽ നിന്നും വിഭിന്നമായ ജൈവവൈവിധ്യം സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. അപകടകരമായ മൃഗങ്ങൾക്ക് ഓസ്ട്രേലിയ

തേളിനെപ്പോലെയുള്ള വിഷം രഹസ്യമാക്കുന്ന കുത്തുന്ന സസ്യങ്ങൾ ഓസ്ട്രേലിയയിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട് അറിയാമോ? ലോകത്തു മറ്റിടങ്ങളിൽ നിന്നും വിഭിന്നമായ ജൈവവൈവിധ്യം സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. അപകടകരമായ മൃഗങ്ങൾക്ക് ഓസ്ട്രേലിയ കുപ്രസിദ്ധമാണ്. വ്യത്യസ്ത ജനുസ്സുകളിലുള്ള സ്രാവുകൾ, ചിലന്തികൾ, പാമ്പുകൾ തുടങ്ങിയവയും വിഷച്ചിലന്തികളുമൊക്കെ ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വിഷമുള്ള പാമ്പായ ടൈപ്പാൻ ജീവിക്കുന്നതും ഇവിടെയാണ്.
ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വർഷങ്ങൾക്കു മുൻപ് തേൾവിഷത്തിനു സമാനമായ വിഷവസ്തുക്കൾ പുറപ്പെടുവിക്കുന്ന ഒരു സസ്യത്തിൽ ഗവേഷണം നടത്തിയിരുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകളുള്ള ഈ സസ്യം പ്രധാനമായും വടക്കുകിഴക്കൻ ക്യൂൻസ്ലാന്റിലെ മഴക്കാടുകളിലാണ് കാണപ്പെടുന്നത്.
ഈ സസ്യങ്ങൾ തദ്ദേശീയരായ ഗുബ്ബി ഗുബ്ബി ജനങ്ങളുടെ ഭാഷയിൽ ജിംപി-ജിംപി എന്നറിയപ്പെടുന്നു. ഡൻഡ്രോക്‌നൈഡ് എന്നാണ് ഇതിന്‌റെ ലാറ്റിൻ ശാസ്ത്രനാമം. ട്രൈക്കോമുകൾ എന്നറിയപ്പെടുന്ന പൊള്ളയായ സൂചി പോലുള്ള രോമങ്ങളാൽ ഈ ചെടി ആവരണം ചെയ്തിരിക്കുകയാണ്. സാധാരണ ചെടികളിലെ കൊഴുപ്പുപോലെ, ഈ രോമങ്ങളിൽ വിഷ പദാർഥങ്ങളാണ് അടങ്ങിയിരിക്കുന്നത്. കുത്ത് കിട്ടിയാൽ വളരെയധികം വേദനാജനകമാണിത്.
തേൾ, ചിലന്തികൾ, കടന്നൽ തുടങ്ങിയവ കുത്തുന്നപോലെ വേദനയുണ്ടാക്കും ഇത്. അപകടകരമായ ഈ സസ്യങ്ങൾ സഞ്ചാരികളെയും പര്യവേക്ഷകരെയും മറ്റും ഇടയ്ക്കിടെ കുത്തിനോവിക്കാറുണ്ട്. നമ്മുടെ നാട്ടിലെ ചൊറിയണത്തോട് സാമ്യമുള്ള ഇലകൾ ഇവയ്ക്കുണ്ടെങ്കിലും ചൊറിയണത്തേക്കാൾ വളരെയധികം തീവ്രമാണ് ജിംപി സസ്യങ്ങൾ.
അലർജിയുള്ളവരിലും മറ്റും രൂക്ഷമായ പ്രത്യാഘാതങ്ങൾ ഈ ചെടികൾ സൃഷ്ടിക്കാറുണ്ട്. ആസിഡ് വീണു കൈപൊള്ളുന്ന അതേ സമയത്തു തന്നെ വൈദ്യുതാഘാതമേൽക്കേണ്ടിവരുന്ന വേദനയാണ് ഈ ചെടിയുടെ കുത്തലിനെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
മനുഷ്യർക്ക് മാത്രമല്ല കുതിരകൾ, നായ്ക്കൾ തുടങ്ങിയ അനേകം മൃഗങ്ങൾക്കും ജിംപികൾ പണി കൊടുക്കാറുണ്ട്. എന്നാൽ പാഡ്‌മെലോണുകൾ പോലുള്ള ചിലയിനം സഞ്ചിജീവികൾ, ചില കീടങ്ങൾ, പക്ഷികൾ തുടങ്ങിയവയൊക്കെ ഈ ചെടികളെ ഭക്ഷണമാക്കാറുണ്ട്. ഇവയ്ക്ക് ഈ ചെടിയുടെ വിഷത്തിൽ നിന്നും പ്രതിരോധമുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.