പക്ഷിവൈവിധ്യം ചിറകുവിരിക്കുന്ന കർണാടക; വസിക്കുന്നത് ഏകദേശം 570 സ്പീഷീസുകൾ
ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ പക്ഷിസ്പീഷീസുകൾ വഹിക്കുന്ന സംസ്ഥാനങ്ങളിൽ മുൻനിരയിലുണ്ട് നമ്മുടെ അയൽസംസ്ഥാനമായ കർണാടക. ഏകദേശം 570 സ്പീഷീസുകളിലുള്ള പക്ഷികൾ ഇവിടെ വസിക്കുന്നുണ്ടത്രേ. ഒട്ടേറെ പക്ഷിസങ്കേതങ്ങളും സംസ്ഥാനത്തുണ്ട്. ആദിചുഞ്ചാനഗരി, അട്ടിവേരി,ഘടപ്രഭ,കൊക്രെബെല്ലൂർ

ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ പക്ഷി സ്പീഷീസുകൾ വഹിക്കുന്ന സംസ്ഥാനങ്ങളിൽ മുൻനിരയിലുണ്ട് നമ്മുടെ അയൽസംസ്ഥാനമായ കർണാടക. ഏകദേശം 570 സ്പീഷീസുകളിലുള്ള പക്ഷികൾ ഇവിടെ വസിക്കുന്നുണ്ടത്രേ. ഒട്ടേറെ പക്ഷിസങ്കേതങ്ങളും സംസ്ഥാനത്തുണ്ട്. ആദിചുഞ്ചാനഗരി, അട്ടിവേരി,ഘടപ്രഭ, കൊക്രെബെല്ലൂർ തുടങ്ങിയവ ഇതിൽപെടും.കൊല്ലൂരിലുള്ള മൂകാംബിക പക്ഷിസങ്കേതത്തിലും മുന്നൂറിലധികം പക്ഷികളുണ്ട്.
കർണാടകയുടെ ഔദ്യോഗിക പക്ഷിയാണ് ഇന്ത്യൻ റോളർ അഥവാ പനങ്കാക്ക എന്ന പറവ. കാണാന്‍ അതീവ സുന്ദരനായ ഈ പക്ഷിയുടെ മുഖവും നെഞ്ചുഭാഗവും ഇളം തവിട് നിറത്തിലും ബാക്കി ശരീരം ആകാശനീല നിറത്തിലും കാണപ്പെടുന്നു. ആൺപക്ഷികളും പെൺപക്ഷികളും കാഴ്ചയില്‍ ഒരുപോലെ തന്നെയാണ്. 30 സെന്റിമീറ്ററിലധികം നീളവും 65 സെന്റിമീറ്ററിലധികം ചിറക് വീതിയും ഇവയ്ക്കുണ്ട്.
പടിഞ്ഞാറൻ ഏഷ്യ മുതല്‍ ഇന്ത്യൻ ഉപഭൂഖണ്ഡം വരെ നീണ്ടുകിടക്കുന്ന മേഖലയിലാണ് ഇവ ജീവിക്കുന്നത്. എന്നാൽ ഇന്ത്യയിലാണ് ഇവയുടെ ഏറ്റവും വലിയ ആവാസ വ്യവസ്ഥ. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഇവ താമസിക്കുന്നുണ്ട്.
മനുഷ്യരുടെ വാസസ്ഥലങ്ങളോട് അടുത്തുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ റോളർ പാർക്കുകളിലും മറ്റു മനുഷ്യനിർമിത ഇടങ്ങളിലുമൊക്കെ താമസിക്കാറുണ്ട്. റോഡിലെ റൗണ്ട് എബൗട്ടുകളിൽ സ്ഥിരമായി കാണപ്പെടുന്നതിനാൽ റൗണ്ട്എബൗട്ട് ബേർഡ് എന്നാണ് ഇതിനെ ഒമാനിൽ വിളിക്കുന്നത്.
കാക്കകളും കഴുകൻമാരുമൊക്കെയാണ് ഇന്ത്യൻ റോളറുകളുടെ പ്രധാന ശത്രുക്കൾ. മാർച്ച് മുതൽ ജൂൺ വരെയുള്ള സമയത്താണ് ഇവയുടെ പ്രജനനം. ചിതലുകൾ, ചെറിയ ഉരഗങ്ങൾ, തവളകൾ എന്നിവയൊക്കെ ഇത് ഭക്ഷിക്കാറുണ്ട്.
ഇരുതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൂവലുകൾ വ്യാപാരം ചെയ്യുന്നത് വലിയ ഒരു വ്യവസായമായി വളർന്നു. തിളങ്ങുന്ന നിറമുള്ളതിനാൽ ഇന്ത്യൻ റോളർ പക്ഷികളുടെ തൂവലിന് അന്ന് വലിയ ഡിമാൻഡായിരുന്നു. ഇതുമൂലം വൻതോതിൽ ഇവ വേട്ടയാടപ്പെട്ടു.1887 മുതൽ ഇതു സംരക്ഷിക്കപ്പെട്ട പക്ഷിയാണ്. കർണാടകയിലെ ബിഡാറിൽ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി അധികൃതർ കണ്ടെത്തിയത് ചാട്ടക്കോഴിയെ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. ഇതുപോലെയുള്ള മയിലുകൾ 600 എണ്ണം മാത്രമേ ഇന്ത്യയിലുള്ളെന്നാണു കണക്ക്.
കർണാടകയിലെ ബിദാർ ജില്ലയിലുള്ള ഔറാദ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചോണ്ടിഗുഡി, ചറ്റ്നാല ഗ്രാമപ്രദേശത്താണ് ചാട്ടക്കോഴിയെ കണ്ടെത്തി സ്ഥിരീകരിച്ചത്.ഇതാദ്യമായാണു കർണാടകയിൽ ഇവയെ കണ്ടെത്തുന്നത്.