‘ചീക്കു, നീ എവിടെ?’: പൂച്ചയെ കാണാനില്ല, കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം
കഴിഞ്ഞ ഡിസംബർ 24 മുതലാണ് നോയിഡയിലെ ദമ്പതികളുടെ പ്രിയപ്പെട്ട പൂച്ചയായ ചീക്കുവിനെ കാണാതാവുന്നത്. പേർഷ്യൻ പൂച്ചയായ ചീക്കുവിനെ പ്രദേശത്തെല്ലാം തിരഞ്ഞെങ്കിലും ലഭിച്ചില്ല. ഒടുവിൽ ചീക്കുവിനെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇവർ.

കഴിഞ്ഞ ഡിസംബർ 24 മുതലാണ് നോയിഡയിലെ ദമ്പതികളുടെ പ്രിയപ്പെട്ട പൂച്ചയായ ചീക്കുവിനെ കാണാതാവുന്നത്. ഒന്നരവയസുള്ള പേർഷ്യൻ പൂച്ചയായ ചീക്കുവിനെ പ്രദേശത്തെല്ലാം തിരഞ്ഞെങ്കിലും ലഭിച്ചില്ല. ഒടുവിൽ ചീക്കുവിനെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇവർ.
തങ്ങളെ പറ്റിക്കാനായി വീടിനകത്ത് എവിടെയെങ്കിലും ഒളിച്ചിരിക്കുകയാകുമെന്നാണ് അജയ്കുമാറും ഭാര്യ ദീപയും ആദ്യം കരുതിയത്. ഒളിച്ചുകളി ചീക്കുവിന്റെ സ്ഥിരം നമ്പറായതുകൊണ്ട് അവർ കാര്യമായി എടുത്തില്ല. എന്നാൽ ഏറെ കഴിഞ്ഞിട്ടും അരുമ എത്താത്തതോടെ അവർ തിരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യത്തിൽ ബാൽക്കണിയിൽ നിന്ന് ചീക്കു പാർക്കിങ് ഏരിയയിലേക്ക് ചാടുന്നത് വ്യക്തമാണ്. ഇതനുസരിച്ച് പ്രദേശത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സെക്ടർ 58 പൊലീസ് സ്റ്റേഷനിൽ ദമ്പതികൾ പരാതി നൽകി. എന്നാൽ ഫലമില്ലെന്ന് കണ്ടതോടെ പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.
ചീക്കുവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം എന്ന പോസ്റ്റർ തെരുവോരങ്ങളിലെ മതിലുകളിലും മറ്റും പതിപ്പിച്ചു. ചീക്കുവിന്റെ ചിത്രവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചീക്കുവിനെക്കുറിച്ചുള്ള ലഘുലേഖനവും അജയ്കുമാർ വിതരണം ചെയ്തു.
ചീക്കു തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നും ഭാര്യയോടാണ് ഏറ്റവും അടുപ്പമെന്നും അജയ്കുമാർ വ്യക്തമാക്കി. ആറ് മാസം മുൻപും ചീക്കുവിനെ കാണാതായിരുന്നു. അന്ന് അവർതന്നെ തിരിച്ച് എത്തിയിരുന്നു. ഒരു ദിവസം ഫ്ലാറ്റിലേക്ക് അവൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവനില്ലാതെ ഓരോ നിമിഷവും തള്ളിനീക്കുന്നത് വളരെ പ്രയാസപ്പെട്ടാണെന്നും അജയ്കുമാർ പറഞ്ഞു.
മനുഷ്യനോട് ഏറ്റവും നല്ലരീതിയിൽ ഇണങ്ങുന്ന പൂച്ചയിനമാണ് പേർഷ്യൻ. ശാന്തമായ അന്തരീക്ഷമാണ് അവർക്കിഷ്ടം. ഇന്ത്യയിൽ ഇതിന് പതിനായിരം മുതൽ 50,000 രൂപവരെ വിലയുണ്ട്.