ലോകത്തിലെ ഏറ്റവും വിഷമുള്ള ചിലന്തി സ്പീഷീസായിട്ടാണ് ഫണൽ വെബ് സ്‌പൈഡറുകൾ അറിയപ്പെടുന്നത്. രോമം നിറഞ്ഞ കാലുകളുള്ള ഈ ചിലന്തിയിനത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ആൺചിലന്തിയെ ശാസ്ത്രജ്ഞർ ഓസ്‌ട്രേലിയയിൽ കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വിഷമുള്ള ചിലന്തി സ്പീഷീസായിട്ടാണ് ഫണൽ വെബ് സ്‌പൈഡറുകൾ അറിയപ്പെടുന്നത്. രോമം നിറഞ്ഞ കാലുകളുള്ള ഈ ചിലന്തിയിനത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ആൺചിലന്തിയെ ശാസ്ത്രജ്ഞർ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. ഏകദേശം 8 സെന്‌റിമീറ്റര് വലുപ്പമുള്ള ഈ ചിലന്തിക്ക് ഒരു ഒളിംപിക് മെഡലിന്‌റെ അതേ വലുപ്പമാണ്.

ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിക്ക് 80 കിലോമീറ്റർ വടക്കായാണ് ചിലന്തിയെ കണ്ടെത്തിയത്. ഇതിനെ പിന്നീട് ഒരു ലോക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതെത്തുടർന്ന് ഹോസ്പിറ്റൽ ഇതിനെ ഓസ്‌ട്രേലിയൻ റെപ്‌റ്റൈൽ പാർക്ക് എന്ന വലിയ ജീവിശാലയിലേക്ക് നൽകി. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ സ്ഥിതി ചെയ്യുന്ന ഇത് ചിലന്തിവിഷത്തിൽ നിന്നും മറ്റും പ്രതിവിഷമുണ്ടാക്കുന്ന ജീവിശാലയാണ്.

ADVERTISEMENT

ഹെർക്കുലീസ് എന്നാണ് പുതിയതായി കണ്ടെത്തിയ ചിലന്തിക്കു പേര് നൽകിയിരിക്കുന്നത്. പൂർണവളർച്ചയെത്തിയാൽ ഒരു വർഷമാണ് ഈ ചിലന്തി ജീവിക്കുക. പ്രതിവിഷ ഉത്പാദനത്തിനായി അധികൃതർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചിലന്തിയിനങ്ങളിലൊന്നും ഫണൽ വെബ് സ്‌പൈഡറാണ്.

അട്രാക്‌സ് റോബസ്റ്റസ് എന്നാണ് കടുത്തവിഷമുള്ള ഈ ചിലന്തികളുടെ ശാസ്ത്രീയനാമം. ആൺചിലന്തികൾക്കും പെൺചിലന്തികൾക്കും വിഷമുണ്ടെങ്കിലും ആൺചിലന്തികളുടെ വിഷത്തിലുള്ള ഒരു പ്രത്യേകതരം ന്യൂറോടോക്‌സിൻ ഇവയ്ക്കു തീവ്രത കൂട്ടുന്നു. മനുഷ്യരുൾപ്പെടെ ജീവികളിൽ കടുത്ത വേദന ഉളവാക്കാൻ ഈ വിഷം മതിയാകും.

ADVERTISEMENT

ആൺചിലന്തികളുടെ കടിയേറ്റാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നിട്ടുള്ളത്. 1981ലാണ് ഓസ്‌ട്രേലിയൻ റെപ്‌റ്റൈൽ പാർക്കിൽ പ്രതിവിഷ പദ്ധതി നടപ്പാക്കിയത്. ഗ്ലാസ് ഉപരിതലത്തിൽ ചിലന്തികളെക്കൊണ്ട് കടിപ്പിച്ച് അവയിൽ നിന്നു വമിക്കുന്ന വിഷം ശേഖരിക്കുകയാണ് പാർക്ക് അധികൃതർ ചെയ്യുന്നത്.

English Summary:

Record-Breaking Venomous Giant: Meet the Largest Funnel Web Spider Ever Found!