ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഔദ്യോഗിക ജീവികളുണ്ട്. മീൻ ഔദ്യോഗികജീവിയായുള്ള ഒരേയൊരു ഇടമാണ് ലക്ഷദ്വീപ്. ആൻഡമാനിലും ഡുജോങ് എന്ന കടൽദീവിയാണ് ഔദ്യോഗികജീവിയെങ്കിലും ഇതു മീനല്ല. ലക്ഷദ്വീപിന്റെ ഔദ്യോഗികജീവി ഇന്ത്യൻ വാഗബോണ്ട് ബട്ടർഫ്‌ളൈ ഫിഷ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഔദ്യോഗിക ജീവികളുണ്ട്. മീൻ ഔദ്യോഗിക ജീവിയായുള്ള ഒരേയൊരു ഇടമാണ് ലക്ഷദ്വീപ്. ആൻഡമാനിലും ഡുജോങ് എന്ന കടൽജീവിയാണ് ഔദ്യോഗികമജീവിയെങ്കിലും ഇതു മീനല്ല. ലക്ഷദ്വീപിന്റെ ഔദ്യോഗികമജീവി ഇന്ത്യൻ വാഗബോണ്ട് ബട്ടർഫ്‌ളൈ ഫിഷ് എന്ന മീനാണ്.  മാലിദ്വീപ്, ഇന്ത്യ, ശ്രീലങ്ക, ഇന്തൊനീഷ്യൻ ദ്വീപസമൂഹങ്ങൾ തുടങ്ങി പലയിടങ്ങളിലും ഇവയെ കാണാം.

വെള്ളിനിറമുള്ള ശരീരത്തിൽ ചാരനിറമുള്ള വരകളുള്ള മനോഹരമായ മത്സ്യമാണ് ഇന്ത്യൻ വാഗബോണ്ട് ബട്ടർഫ്‌ളൈ ഫിഷ്. 20 സെന്‌റിമീറ്റർ വരെ നീളത്തിൽ വളരുന്ന ഇത് പവിഴപ്പുറ്റുകളിലും പാറകൾ നിറഞ്ഞ പ്രദേശങ്ങളിലുമാണ് പൊതുവെ കാണപ്പെടുന്നത്. ചില പായലുകളും മറ്റുമാണ് ഇവയുടെ പ്രധാന ആഹാരം. മുട്ടയിട്ടാണിവ പ്രജനനം നടത്തുന്നത്.

ഇന്ത്യൻ വാഗബോണ്ട് ബട്ടർഫ്‌ളൈ ഫിഷ് (Photo: X/ @AW_SanDiego)
ADVERTISEMENT

1829ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോർജ് കുവിയറാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. ബട്ടർഫ്ലൈ ഫിഷ് എന്ന വിഭാഗത്തിൽ 115 സ്പീഷീസുകളിലുള്ള മീനുകളുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എയ്ഞ്ചൽ ഫിഷ് എന്ന മത്സ്യവിഭാഗവുമായി വളരെ അടുത്ത സാമ്യം ഇവ പുലർത്തുന്നുണ്ട്.

ആദിമകാലം മുതൽ തന്നെ കടൽ ഗതാഗതത്തിൽ വ്യക്തമായ സ്ഥാനമുള്ള മേഖലയാണു ലക്ഷദ്വീപ്. ബട്ടർഫ്ലൈ മീനുകളുടെ ആവാസവ്യവസ്ഥയായ പവിഴപ്പുറ്റുകൾ ധാരാളം കപ്പലപകടങ്ങൾക്കും വഴിവച്ചിട്ടുണ്ട്.

ADVERTISEMENT

ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സമീപം ഒട്ടേറെ കപ്പലുകൾ മുങ്ങിയിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. ഇതിൽ പതിനാറാം നൂറ്റാണ്ടിനു മുൻപ് മുങ്ങിയവയെക്കുറിച്ചുള്ള കണക്കുകൾ കുറവാണ്. മുങ്ങിയ കപ്പലുകളിൽ ഒരുപാടെണ്ണം ലക്ഷദ്വീപിനു സമീപത്താണു ദുരന്തത്തെ നേരിട്ടത്. ആഴം കുറഞ്ഞ കടൽഭാഗവും പവിഴപ്പുറ്റുകളുമൊക്കെയാണ് ഇതിനു വഴി വച്ചത്. 2001ൽ  ഗോവയിലെ നാഷനൽ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ ലക്ഷദ്വീപിലെ കടലപകടങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിരുന്നു.

1827ൽ ചൈനയിൽ നിന്നു ബോംബെയിലേക്കു വെള്ളിയും പട്ടും കയറ്റിപ്പോയ ബൈറംഗോർ കപ്പൽ ലക്ഷദ്വീപിലെ ചെറിയപാനിക്കു സമീപം മുങ്ങിയത് ഇത്തരത്തിൽ ഏറ്റവും പ്രശസ്തമായ സംഭവമാണ്. പിൽക്കാലത്ത് ഇവിടത്തെ ഒരു ദ്വീപിനു ബൈറംഗോർ എന്നു തന്നെ പേരു കിട്ടി. 1844ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സിലോൺ എന്ന കപ്പലും ഇവിടെ തകർന്നിരുന്നു. 

English Summary:

Dive into the Enchanting World of Lakshadweep's Official Animal: The Indian Vagabond Butterfly Fish