എന്തും മണത്തറിയും; കുഴിബോംബ് മുതൽ ക്ഷയരോഗം വരെ: മഹാവീരനായ മഗാവ
വീരനെലികൾ (HeroRATs) എന്നാണ് അവർ അറിയപ്പെടുന്നത്. മഗാവ അവരിലൊരാളായിരുന്നു. 2022 ജനുവരിയിൽ തന്റെ എട്ടാമത്തെ വയസ്സിൽ മഗാവ ഈ ലോകത്തോട് വിട പറഞ്ഞു. അഞ്ചു വർഷം കംമ്പോഡിയയിൽ ജോലി ചെയ്ത് 2021 ജൂണിലാണ് മഗാവ സർവീസിൽനിന്നു വിരമിച്ചത്. ഡസൻ കണക്കിന്
വീരനെലികൾ (HeroRATs) എന്നാണ് അവർ അറിയപ്പെടുന്നത്. മഗാവ അവരിലൊരാളായിരുന്നു. 2022 ജനുവരിയിൽ തന്റെ എട്ടാമത്തെ വയസ്സിൽ മഗാവ ഈ ലോകത്തോട് വിട പറഞ്ഞു. അഞ്ചു വർഷം കംമ്പോഡിയയിൽ ജോലി ചെയ്ത് 2021 ജൂണിലാണ് മഗാവ സർവീസിൽനിന്നു വിരമിച്ചത്. ഡസൻ കണക്കിന്
വീരനെലികൾ (HeroRATs) എന്നാണ് അവർ അറിയപ്പെടുന്നത്. മഗാവ അവരിലൊരാളായിരുന്നു. 2022 ജനുവരിയിൽ തന്റെ എട്ടാമത്തെ വയസ്സിൽ മഗാവ ഈ ലോകത്തോട് വിട പറഞ്ഞു. അഞ്ചു വർഷം കംമ്പോഡിയയിൽ ജോലി ചെയ്ത് 2021 ജൂണിലാണ് മഗാവ സർവീസിൽനിന്നു വിരമിച്ചത്. ഡസൻ കണക്കിന്
വീരനെലികൾ (HeroRATs) എന്നാണ് അവർ അറിയപ്പെടുന്നത്. മഗാവ അവരിലൊരാളായിരുന്നു. 2022 ജനുവരിയിൽ തന്റെ എട്ടാമത്തെ വയസ്സിൽ മഗാവ ഈ ലോകത്തോട് വിട പറഞ്ഞു. അഞ്ചു വർഷം കംമ്പോഡിയയിൽ ജോലി ചെയ്ത് 2021 ജൂണിലാണ് മഗാവ സർവീസിൽനിന്നു വിരമിച്ചത്. ഡസൻ കണക്കിന് കുഴിബോംബുകൾ (land mines) മണത്തെടുത്ത് നിരവധി ജീവനുകൾ രക്ഷപ്പെടുത്തിയെന്ന ചാരിതാർഥ്യത്തോടെ മഗാവ ജീവിതത്തിൽനിന്ന് പടിയിറങ്ങി. കഠിനാധ്വാനത്തിന്റെ കാലം കഴിഞ്ഞുള്ള തികച്ചും അർഹമായ, നിത്യമായ വിശ്രമജീവിതത്തിലേക്ക് അവൻ യാത്രയായി. മഗാവയുടെ പിൻഗാമികൾ ഇപ്പോഴും തങ്ങളുടെ ഘ്രാണശക്തി കൊണ്ട് സേവനം തുടർന്നുകൊണ്ടിരിക്കുന്നു.
വീരനെലികളുടെ ജീവിതം
ഹീറോ റാറ്റ്സ്, ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് എന്ന വിഭാഗത്തിൽ പെടുന്ന എലികളാണ്. സബ്സഹാറൻ ആഫ്രിക്കയിൽ ഇവ ധാരാളമായി കാണപ്പെടുന്നു. മഗാവ ടാൻസാനിയയിലാണ് ജനിച്ചത്. ' APOPO ' എന്ന സന്നദ്ധ സംഘടനയാണ് എലികൾക്ക് കുഴിബോംബുകൾ മണത്തറിയാൻ പരിശീലനം നൽകുന്നത്. മണം പിടിക്കാൻ കഴിവുള്ള മൃഗങ്ങൾക്ക് വർഷങ്ങളായി പരിശീലനം നൽകുന്നവരാണ് ഇവർ. ആഭ്യന്തരയുദ്ധം മൂലം വലയുന്ന പല ആഫ്രിക്കൻ രാജ്യങ്ങളിലും കുഴിബോംബുകൾ വലിയ ഭീഷണിയാണ്. ശ്രദ്ധാപൂർണമായ പരിശീലനത്തിലൂടെ മൈനുകൾ മണത്തെടുക്കാനും പരിശീലകർക്ക് കൃത്യസമയത്ത് മുന്നറിയിപ്പു കൊടുക്കാനും എലികൾ പഠിച്ചെടുക്കുന്നു. തക്കസമയത്ത് മൈനുകൾ നീക്കം ചെയ്യാൻ കഴിയുന്നതിനാൽ ഏറെ അപകടങ്ങൾ ഒഴിവാകുകയും ചെയ്യുന്നു. ഈ ജോലിയിൽ ഏറെ പരിണതപ്രജ്ഞനായി അറിയപ്പെട്ടിരുന്ന മഗാവ ജോലി വിടുമ്പോഴും നല്ല ആരോഗ്യവാനായിരുന്നെങ്കിലും വിരമിക്കൽ പ്രായത്തിലെത്തിയിരുന്നു. മഗാവയുടെ വേഗം കുറയാൻ തുടങ്ങിയ സമയത്തു തന്നെ അവനെ ജോലിയിൽനിന്നു വീരോചിതമായ യാത്രയയപ്പ് നൽകി മാറ്റി നിർത്തുകയാണ് APOPO അന്ന് ചെയ്തത്.
മഗാവയെന്ന മഹാവീരൻ
മണം പിടിക്കാനുള്ള എലികളുടെ സംഘത്തിലെ ഏറ്റവും മിടുക്കനായിരുന്നു മഗാവ. നാലു വർഷം കൊണ്ട് ഏകദേശം 2.4 ദശലക്ഷം ചതുരശ്രയടി സ്ഥലമാണ് അവൻ പരിശോധിച്ച് തീർത്തത്. ഇതിനിടയിൽ 71 കുഴിബോംബുകളും 38 തരം മറ്റു സ്ഫോടകവസ്തുക്കളും കണ്ടെത്തി. അനേകം ജീവനുകൾ രക്ഷിച്ച മഗാവയുടെ ധീരമായ സേവനം കണക്കിലെടുത്ത് യുകെയിലെ പിഡിഎസ്എ എന്ന സേവന സംഘടന സ്വർണമെഡൽ നൽകി മഗാവയെ ആദരിച്ചിരുന്നു. ഓമനമൃഗങ്ങളെ ആദരിക്കുന്നതിൽ 77 വർഷത്തെ പാരമ്പര്യമുള്ള പിഡിഎസ്എ അവരുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എലിയെ ആദരിച്ചതെന്ന സവിശേഷത അതിനുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് വീരോചിതമായ സേവനം നടത്തിയ മൃഗങ്ങളെ ആദരിച്ചിട്ടുള്ള പിഡിഎസ്എയുടെ ലിസ്റ്റിൽ അതുവരെ നായ്ക്കൾ, പൂച്ചകൾ, കുതിരകൾ, പ്രാവുകൾ എന്നിവയാണുണ്ടായിരുന്നത്. എലിയുടെ വലുപ്പത്തിന് യോജിച്ച മെഡലാണ് അന്ന് സമ്മാനിക്കപ്പെട്ടതും.
കുഴിബോംബുകൾ അപകടകാരികൾ
സ്ഫോടകവസ്തുക്കളിൽ കണ്ടുപിടിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ് കുഴിബോംബുകൾ. ഇവ കണ്ടുപിടിക്കാൻ പുതിയ വഴികൾ തേടിയ APOPO കണ്ട വഴിയാണ് എലികളുടെ ഉപയോഗം. വേഗമാണ് എലികളുടെ സവിശേഷത. അരമണിക്കൂർ കൊണ്ട് 200 ചതുരശ്ര മീറ്റർ അവർ അരിച്ചുപെറുക്കും. സാധാരണ മാർഗങ്ങളിൽ ഇതിന് 4 ദിവസം വേണ്ടി വരുന്നു. ഭക്ഷണ വസ്തുക്കൾ സമ്മാനമായി നൽകിയുള്ള മാർഗങ്ങളാണ് എലികളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നത്. സാധനങ്ങൾ കണ്ടുപിടിക്കുകയും ദുഷ്ക്കരമായ പ്രതലങ്ങൾ നടന്നു തീർക്കുകയുമൊക്കെ ചെയ്താൽ സമ്മാനമായി ഭക്ഷണം കിട്ടുമെന്ന് എലികൾ പഠിച്ചെടുക്കുന്നു. പിന്നീട് മണം പിടിക്കാനും മൈനുകളുടെ മണം തിരിച്ചറിഞ്ഞ് കണ്ടുപിടിക്കാനും ഇതേ മാർഗ്ഗത്തിൽ എലികളെ പരിശീലിപ്പിക്കുന്നു. നല്ല കാഴ്ചശക്തിയുള്ളവരാണ് എലികളെങ്കിലും അവരുടെ അനിതരസാധാരണമായ ഘ്രാണശക്തിയും വലുപ്പക്കുറവുമാണ് ഇവിടെ പ്രയോജനപ്പെടുന്നത്. ഇവരുടെ മൃദുസ്പർശം കൊണ്ട് മൈൻ പൊട്ടാനും സാധ്യതയില്ല.
മൈൻ കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കണ്ടെത്തിയാൽ എലികൾ ആ ഭാഗം ചെറുതായി മാന്തിക്കാണിക്കുന്നത് പരിശീലകനുള്ള അടയാളമാകുന്നു. മൈൻ കണ്ടെത്തിയാൽ അവരെ കാത്ത് സമ്മാനമുണ്ടാകും – ഒരു വാഴപ്പഴം!. 8600 ചതുരശ്രയടി വിസ്തൃതിയും പല സങ്കീർണതകളുമുള്ള സ്ഥലത്ത് തങ്ങളുടെ കഴിവിന്റെ കൃത്യത തെളിയിച്ചാലേ എലികൾക്ക് യഥാർഥ ജോലി തുടങ്ങാൻ അവസരം ലഭിക്കുകയുള്ളൂ. മൈനുകൾ ഇല്ലെന്ന് എലികൾ വഴി ഉറപ്പാക്കിയ സ്ഥലത്ത് ഫുട്ബോൾ കളിക്കുന്ന പരിശീലകർ തെളിയിക്കുന്നത് എലികളിലുള്ള പൂർണ്ണവിശ്വാസമാണ്. APOPO സംഘടനയുടെ സിഇഒ ആയ ക്രിസ്റ്റഫ് കോക്സിന്റെ വിലയിരുത്തലിൽ ഏകദേശം പത്തുലക്ഷം ജനങ്ങളെ കുഴിബോംബുകളുടെ ഭയത്തിൽ ജീവിക്കുന്നതിൽനിന്നു രക്ഷപ്പെടുത്താൻ എലികൾക്ക് കഴിഞ്ഞിട്ടുണ്ട്.
വാരാന്ത്യങ്ങളിൽ സമൃദ്ധമായ വിരുന്നാണ് എലികൾക്ക് ഇവിടെ ലഭിക്കുക. ജോലി ചെയ്യാനുള്ള കഴിവു കുറയുന്ന പ്രായത്തിൽ അവർ വിരമിക്കുകയും വിശ്രമസദനത്തിൽ താമസമാക്കുകയും ചെയ്യുന്നു. അവിടെയും അവർക്ക് ഭക്ഷണവും വിനോദവും ഉറപ്പാക്കുന്നു. പൊതു സമൂഹത്തിന്റെ ആത്മാർത്ഥമായ പിന്തുണയുണ്ടെങ്കിൽ അടുത്ത 5 -10 വർഷത്തിനുള്ളിൽ ഈ പ്രദേശത്തെ കുഴിബോംബ് പ്രശ്നം അവസാനിപ്പിക്കാമെന്നാണ് സംഘടനയുടെ കണക്കുകൂട്ടൽ. അതിനായി ഇനിയും മഗാവമാരെ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇവർ.