ഓരോ വർഷവും ചാകുന്നത് എട്ട് കോടി സ്രാവുകൾ; ഇതിൽ രണ്ടരക്കോടി വംശനാശ ഭീഷണി നേരിടുന്നവ
ഓരോ വർഷവും ചത്തൊടുങ്ങുന്നത് 8 കോടി സ്രാവുകളെന്നു പഠനം. ഇവയിൽ രണ്ടരക്കോടി വംശനാശ ഭീഷണി അഭിമുഖീകരിക്കുന്നവയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. നൂറിലേറെ രാജ്യങ്ങളുടെ മത്സ്യവകുപ്പുകളും ആഴക്കടലിലെ കണക്കുകളും പഠിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. സ്രാവുകളെ പിടിക്കുന്നതിനും
ഓരോ വർഷവും ചത്തൊടുങ്ങുന്നത് 8 കോടി സ്രാവുകളെന്നു പഠനം. ഇവയിൽ രണ്ടരക്കോടി വംശനാശ ഭീഷണി അഭിമുഖീകരിക്കുന്നവയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. നൂറിലേറെ രാജ്യങ്ങളുടെ മത്സ്യവകുപ്പുകളും ആഴക്കടലിലെ കണക്കുകളും പഠിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. സ്രാവുകളെ പിടിക്കുന്നതിനും
ഓരോ വർഷവും ചത്തൊടുങ്ങുന്നത് 8 കോടി സ്രാവുകളെന്നു പഠനം. ഇവയിൽ രണ്ടരക്കോടി വംശനാശ ഭീഷണി അഭിമുഖീകരിക്കുന്നവയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. നൂറിലേറെ രാജ്യങ്ങളുടെ മത്സ്യവകുപ്പുകളും ആഴക്കടലിലെ കണക്കുകളും പഠിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. സ്രാവുകളെ പിടിക്കുന്നതിനും
ഓരോ വർഷവും ചത്തൊടുങ്ങുന്നത് 8 കോടി സ്രാവുകളെന്നു പഠനം. ഇവയിൽ രണ്ടരക്കോടി വംശനാശ ഭീഷണി അഭിമുഖീകരിക്കുന്നവയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. നൂറിലേറെ രാജ്യങ്ങളുടെ മത്സ്യവകുപ്പുകളും ആഴക്കടലിലെ കണക്കുകളും പഠിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. സ്രാവുകളെ പിടിക്കുന്നതിനും കൊലപ്പെടുത്തുന്നതിനുമെതിരെ ധാരാളം നിയമങ്ങളുണ്ടെങ്കിലും ഇതാണു സ്ഥിതിയെന്നു ഗവേഷകർ പറയുന്നു.
ഇടക്കാലത്ത് സ്രാവുകളുടെ നിലനിൽപ് സംഭവിച്ച് വലിയ ആശങ്കകളുണ്ടായിരുന്നു.കോവിഡിനെതിരെ വാക്‌സീൻ നിർമിക്കാൻ അഞ്ചു ലക്ഷം സ്രാവുകളെയെങ്കിലും കൊല്ലേണ്ടി വന്നേക്കാമെന്ന് കണക്ക് പുറത്തുവന്നതിനാലായിരുന്നു ഇത്. സ്രാവുകളുടെയും മറ്റ് സമുദ്രജീവികളുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഷാർക് അലൈസാണു അന്നു കണക്കു പുറത്തു വിട്ടത്. എന്നാൽ ഇത് സ്രാവുകളെ വലുതായി ബാധിച്ചില്ല.
സ്രാവിന്റെ കരളിൽ നിന്നെടുക്കുന്ന എണ്ണയിൽ (ഷാർക് ലിവർ ഓയിൽ) സ്‌ക്വാലിൻ എന്നൊരു രാസവസ്തുവുണ്ട്. ആഴക്കടലിൽ സ്രാവുകളുടെ ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും നീന്താനും അവയെ സഹായിക്കുന്ന ഘടകമാണ് ഇത്.സസ്യങ്ങളിലും മനുഷ്യരിലുമൊക്കെ ചെറിയ രീതിയിൽ ഇതു കാണപ്പെടാറുണ്ട്.സൗന്ദര്യവർധക വസ്തുക്കളിൽ മോയ്‌സ്ചറൈസർ ആയും സ്‌ക്വാലിൻ ഉപയോഗിക്കാറുണ്ട്.
സൗന്ദര്യവർധക വസ്തുക്കൾക്കു വേണ്ടി 30 ലക്ഷം സ്രാവുകളെ പ്രതിവർഷം കൊല്ലുന്നുണ്ടെന്നാണു കണക്ക്. സമുദ്രലോകത്തെ വ്യത്യസ്ത ജീവികളാണു സ്രാവുകൾ.ഇവയ്ക്ക് കാഴ്ചശക്തി കൂടുതലാണ്. ഇരുട്ടിൽ പോലും കാണാൻ സാധിക്കും.സ്രാവുകൾ ആദ്യമായി സമുദ്രത്തിൽ പ്രത്യക്ഷപ്പെട്ടത് 46 കോടി വർഷങ്ങൾക്കു മുൻപാണെന്നാണു കരുതപ്പെടുന്നത്.ഇവയുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ളവ അറിയപ്പെടുന്നത് വേൽ ഷാർക്കെന്നാണ്. 12 മീറ്റർ നീളത്തിൽ വളരാൻ ഇവയ്ക്കു കഴിയും.ഒരു നാലുനിലക്കെട്ടിടത്തിന്റെ പൊക്കം! മുട്ടയിട്ടും ഗർഭം ധരിച്ചും സ്രാവുകൾ പ്രജനനം നടത്തുമെങ്കിലും ഇവ സസ്തനികളല്ല.
ഇടക്കാലത്ത് സാവുകളെ സംബന്ധിച്ച് കൗതുകകരമായ ഒരു പഠനം പുറത്തു വന്നിരുന്നു. ഭൂമിയുടെ ഒരു വിദൂരഭൂതകാലത്ത് സ്രാവുകൾ വലിയ വംശനാശത്തിന് ഇരയായെന്നും അന്നുണ്ടായിരുന്ന 90 ശതമാനം സ്രാവുകളും അപ്രത്യക്ഷമായെന്നുമാണ് പഠനം. ഏകദേശം രണ്ടു കോടി വർഷം മുൻപ് സംഭവിച്ച ഈ വംശനാശത്തെക്കുറിച്ചു യുഎസിലെ യേൽ സർവകലാശാലയിൽ നിന്നുള്ള ഗവേഷക സംഘമാണു പഠനം നടത്തിയത്.
40 കോടി വർഷങ്ങൾ മുൻപു തന്നെ സ്രാവുകൾ ഭൂമിയിൽ ഉദ്ഭവിച്ചിരുന്നു. സമുദ്രത്തിൽ അധിവാസം പുലർത്തിയ ഈ ജീവിവർഗത്തെ വംശനാശത്തിലേക്കു നയിച്ച ദുരൂഹസംഭവം എന്താണെന്ന് ഗവേഷകർക്കു പക്ഷേ കണ്ടെത്താൻ സാധിച്ചിട്ടില്ല. സമുദ്രത്തിന്റെ അടിത്തട്ടിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ആദിമകാല സ്രാവുഫോസിലുകളായ ഇക്ത്യോലിഥ് ശേഷിപ്പുകൾ പഠിച്ചാണ് നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിച്ചേർന്നത്.
അക്കാലത്ത് ഇന്നത്തെപ്പോലെയല്ലാതെ ഒട്ടേറെ സ്പീഷീസുകളിലുള്ള സ്രാവുകൾ ഉണ്ടായിരുന്നു. ഈ സ്പീഷീസുകളിൽ 70 ശതമാനവും നശിച്ചു പോയി.
എന്നാൽ എന്തുകൊണ്ടാകും ഇത്ര വലിയ തോതിൽ ഒരു വംശനാശം നടന്നത്? വ്യക്തമായ ഉത്തരത്തിൽ എത്തിച്ചേരാൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞിട്ടില്ല. വലിയ കാലാവസ്ഥാ വ്യതിയാനങ്ങളോ പ്രകൃതിദുരന്തങ്ങളോ അക്കാലത്തു സംഭവിച്ചതിനു തെളിവുകൾ കിട്ടിയിട്ടില്ല. ആ വംശനാശത്തിന്റെ പ്രത്യാഘാതങ്ങൾ ഇന്നും സ്രാവുകളെ വേട്ടയാടുന്നുണ്ട്. അതുകൂടാതെ മനുഷ്യർ നടത്തുന്ന വേട്ടയാടലുകളും ഇവയുടെ ഭൂമിയിലെ സാന്നിധ്യത്തിന് അവതാളം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടിൽ 70 ശതമാനത്തോളം സ്രാവുകൾ നശിച്ചെന്നാണു കണക്ക്. ആഗോളതാപനത്തിന്റെ ഭാഗമായി സമുദ്രജലത്തിന്റെ താപനില ഉയരുന്നതും ഇവയുടെ നിലനിൽപ്പിന് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
മനുഷ്യർ മുൻകൈയെടുത്തില്ലെങ്കിൽ സമുദ്രത്തിലെ ഈ വേട്ടക്കാർ മറവിയിലേക്കു പോയി മറയുമെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. അതു ഭൂമിക്കും സമുദ്രത്തിനും വലിയ ആഘാതമാകും സൃഷ്ടിക്കുക.