ആദ്യം ഞെട്ടിച്ചത് സുരേഷ് ഗോപി, ഗുരുവായൂരിൽ പ്രധാനമന്ത്രിയും: ''ജയലക്ഷ്മീ..'' എന്നു വിളിച്ച് മോദി പറഞ്ഞ ആ വാക്കുകൾ...
ഗുരുവായുർ ക്ഷേത്രത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. അവിടെവച്ച്, മൂന്നു വർഷം മുൻപ് തനിക്ക് പേരത്തൈ സമ്മാനിച്ച പെൺകുട്ടിയെയും മോദി കണ്ടു. പത്തനംതിട്ട പന്തളം സ്വദേശിനി
ഗുരുവായുർ ക്ഷേത്രത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. അവിടെവച്ച്, മൂന്നു വർഷം മുൻപ് തനിക്ക് പേരത്തൈ സമ്മാനിച്ച പെൺകുട്ടിയെയും മോദി കണ്ടു. പത്തനംതിട്ട പന്തളം സ്വദേശിനി
ഗുരുവായുർ ക്ഷേത്രത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. അവിടെവച്ച്, മൂന്നു വർഷം മുൻപ് തനിക്ക് പേരത്തൈ സമ്മാനിച്ച പെൺകുട്ടിയെയും മോദി കണ്ടു. പത്തനംതിട്ട പന്തളം സ്വദേശിനി
ഗുരുവായുർ ക്ഷേത്രത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. അവിടെവച്ച്, മൂന്നു വർഷം മുൻപ് തനിക്ക് പേരത്തൈ സമ്മാനിച്ച പെൺകുട്ടിയെയും മോദി കണ്ടു. പത്തനംതിട്ട പന്തളം സ്വദേശിനി ജയലക്ഷ്മിയെ! അന്ന് അവൾ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ഇന്ന് കൃഷിയുടെ ആധികാരിക തലങ്ങൾ പഠിക്കാൻ മണ്ണുത്തി കാർഷിക സർവകലാശാലയിലെ ബിഎസ്‌സി അഗ്രികൾച്ചർ ഒന്നാം വർഷ വിദ്യാർഥിനിയാണ് ജയലക്ഷ്മി. പ്രധാനമന്ത്രിയെ നേരിട്ടു കണ്ട് ചെടി കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പങ്കുവച്ച ചിത്രം ഇത്രയും ആളുകളിൽ എത്തുമെന്ന് കരുതിയില്ലെന്നും ജയലക്ഷ്മി പറഞ്ഞു. വൈറലായ ചിത്രത്തിനു പിന്നിലെ അനുഭവം ജയലക്ഷ്മി മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു:
‘‘സർവകലാശാലയിലെ എന്റെ ടീച്ചറാണ് ഫോട്ടോ ആദ്യം അയച്ചുതന്നത്. പ്രധാനമന്ത്രിയെ കാണാൻ പോകുന്ന വിവരം അധികമാർക്കും അറിയില്ലായിരുന്നു. ഫോട്ടോ വന്നതോടെ നിരവധിപ്പേർ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
2021 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന കത്ത് ഏറ്റുവാങ്ങാനായി പത്തനാപുരം ഗാന്ധിഭവനിൽ പോയിരുന്നു. കത്ത് കൈമാറിയത് സുരേഷ് ഗോപി സാറാണ്. അദ്ദേഹത്തിന് ഞാന്‍ ഒരു പേരത്തൈ സമ്മാനമായി നൽകി. പറ്റുമെങ്കിൽ ജയലക്ഷ്മി തന്നതാണെന്ന് പറഞ്ഞ് ഈ ചെടി പ്രധാനമന്ത്രിക്ക് കൊടുക്കാമെന്ന് സുരേഷ്ഗോപി സർ പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ, ഞാൻ നൽകിയ ചെടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയിലിരിക്കുന്നത് കണ്ടു. സുരേഷ്ഗോപി സർ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ഏറെ വൈറലാവുകയും ചെയ്തു. പിന്നീട് പന്തളത്ത് എത്തിയപ്പോൾ സുരേഷ് ഗോപി സർ എന്റെ വീട്ടിലേക്കും വന്നു. അന്ന് ഞാൻ അദ്ദേഹത്തോട് ഒരു ആഗ്രഹം പറഞ്ഞു, പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് ഒരു ചെടി നൽകണമെന്ന്...
കഴിഞ്ഞയാഴ്ച സുരേഷ്ഗോപി സർ മകളുടെ കല്യാണത്തിനു ക്ഷണിച്ചു. ഒപ്പം പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തുന്നുണ്ടെന്നും പറഞ്ഞു. അതനുസരിച്ച് ഞാനും അമ്മയും അനിയത്തിയും അമ്മൂമയും വിവാഹത്തിൽ പങ്കെടുക്കാൻ പോയി. കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് കാണാനും കൈ കൊടുക്കാനും കഴിഞ്ഞു. ‘‘ ജയലക്ഷ്മി യു ആർ ഇൻ മൈ ബംഗ്ലാവ്’’ എന്നാണ് അദ്ദേഹം ആദ്യംതന്നെ പറഞ്ഞത്. ഞാൻ നൽകിയ പഴയ ചെടി അവിടെയുണ്ടെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.
ചന്ദനത്തൈ ആണ് ഇത്തവണ പ്രധാനമന്ത്രിക്കു കൈമാറിയത്. സന്തോഷത്തോടെ സ്വീകരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. അദ്ദേഹവുമായി സംസാരിക്കാൻ കുറച്ചുസമയം മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളാണ് ചിത്രം പകർത്തിയത്. നമുക്ക് ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല.
കൃഷിപ്രേമം പുരസ്കാരത്തിലേക്ക്
കുഞ്ഞുനാൾ മുതൽ കൃഷി ചെയ്യുന്നതിനോട് താൽപര്യമായിരുന്നു. വീട്ടിൽത്തന്നെയാണ് എല്ലാ പരീക്ഷണവും. പച്ചക്കറിക്കടയിൽ പോകുമ്പോൾ ചീഞ്ഞ തക്കാളിയും മറ്റും എടുത്ത് വീട്ടിൽകൊണ്ടുവന്നു മുളപ്പിക്കും. പച്ചക്കറിമാലിന്യത്തിൽ മുളയ്ക്കുന്നവയെ മറ്റൊരിടത്ത് നട്ടുപിടിപ്പിക്കും. പരിസ്ഥിതി ദിനത്തിൽ ലഭിക്കുന്ന തൈയും നട്ടുപിടിപ്പിക്കുമായിരുന്നു. കുടുംബത്തിൽ ആർക്കും കൃഷിയോട് താൽപര്യം ഉണ്ടായിരുന്നില്ല.
കോവിഡ് സമയത്താണ് വലിയ രീതിയിൽ കൃഷി ചെയ്യാൻ സാധിച്ചത്. സംസ്ഥാന സർക്കാരിന്റെ പദ്ധതി വഴി റെയിൻ ഷെൽട്ടർ ലഭിച്ചിരുന്നു. പുറത്തുനിന്നു വിത്തുകൾ വാങ്ങി കൃഷി വിപുലീകരിച്ചു. കൃഷി വിജയകരമായതോടെ സംസ്ഥാന സർക്കാരിന്റെ ‘കർഷക തിലകം– സ്കൂൾ വിദ്യാർഥിനി’ പുരസ്കാരവും തേടിയെത്തി. 2020ൽ പ്രഖ്യാപിച്ച പുരസ്കാരം 2021 ൽ കൈപ്പറ്റി.
എന്റെ ക്ലാസിൽ 111 പേരുണ്ട്. പലരും എംബിബിഎസിന് സീറ്റ് കിട്ടാത്തതുകൊണ്ട് അഗ്രികൾച്ചർ തിരഞ്ഞെടുത്തവരാണ്. ജോലിസാധ്യതയുള്ള പ്രഫഷനൽ കോഴ്സ് ആയാണ് പലരും ഇതിനെ കാണുന്നത്. പക്ഷേ ഞാൻ പഠിക്കാൻ വന്നത് ജോലി ലഭിക്കാനല്ല. കുഞ്ഞുനാൾ മുതൽ ഞാൻ ചെയ്യുന്ന കൃഷിയെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കണമെന്ന് തോന്നി. അതിനുവേണ്ടി മാത്രമാണ് ഞാൻ കോഴ്സ് തിരഞ്ഞെടുത്തത്. ഇപ്പോൾ ഹോസ്റ്റലിലാണ് താമസം. ഈ സീസണിൽ ക്യാബേജ്, കോളിഫ്ളവർ കൃഷിയാണ് ഉള്ളത്. വിളവെടുത്താൽ സൗജന്യമായി നാട്ടുകാർക്കു വിതരണം ചെയ്യാറുണ്ട്.
നട്ടില്ലേലും നശിപ്പിക്കരുത്
എന്റെ പ്രായത്തിൽ ഉള്ളവർക്ക് കൃഷിയോട് താൽപര്യം കാണണമെന്നില്ല. അവർ എന്തു ജോലി തിരഞ്ഞെടുക്കണമെന്നത് അവരുടെ ഇഷ്ടമാണ്. ചിലർക്ക് മണ്ണിൽ തൊടാൻ പോലും താൽപര്യം കാണില്ല, മറ്റ് ചിലർക്ക് ചെടികൾ അലർജിയായിരിക്കും. പക്ഷേ നമ്മുടെ മനസ്സിനെയും ശരീരത്തെയും സ്വാധീനിക്കാൻ പരിസ്ഥിതിക്കും കൃഷിക്കും സാധിക്കുന്നുണ്ട്. പുതുതലമുറ പരിസ്ഥിതിയിലേക്ക് ഇറങ്ങുമ്പോൾ ക്രൂരകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണതയും ഫോൺ ഉപയോഗവുമൊക്കെ കുറയും. നിങ്ങൾ എന്തുജോലി തിരഞ്ഞെടുത്താലും കൃഷിയോ ചെറിയ അടുക്കളത്തോട്ടമോ ഉണ്ടാക്കുക. കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക. ഒന്നും നട്ടുപിടിപ്പിച്ചില്ലെങ്കിലും ഉള്ളത് നശിപ്പിക്കാതിരിക്കുക.