വഴിതെറ്റി വന്നതാണേ...: പാനൂരിൽ ഹനുമാൻ കുരങ്ങിനെ അവശനിലയിൽ കണ്ടെത്തി; ഇപ്പോൾ ‘പെർഫക്ട് ഓകെ’
പാനൂർ ബസ് സ്റ്റാൻഡിനു സമീപം അവശനിലയിൽ കണ്ട ഹനുമാൻ കുരങ്ങിന് പുതുജീവൻ. തിങ്കളാഴ്ച വൈകുന്നേരം കണ്ടെത്തിയ കുരങ്ങനെ റെസ്ക്യു വാച്ചർ വി.സി.ബിജിലേഷ്, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ നാരായണന്‍, കണ്ണവം സെക്‌ഷൻ ഫോറസ്റ്റർ

കണ്ണൂര്‍ പാനൂരിലെ ബസ് സ്റ്റാൻഡിനു സമീപം അവശനിലയിൽ കണ്ട ഹനുമാൻ കുരങ്ങിന് പുതുജീവൻ. തിങ്കളാഴ്ച വൈകുന്നേരം കണ്ടെത്തിയ കുരങ്ങനെ റെസ്ക്യു വാച്ചർ വി.സി.ബിജിലേഷ്, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ നാരായണന്‍, കണ്ണവം സെക്‌ഷൻ ഫോറസ്റ്റർ സുനിൽ എന്നിവർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കൈയിൽ മുറിവേറ്റ കുരങ്ങിന് പന്ന്യന്നൂർ മൃഗാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുകയായിരുന്നു.
കേരളത്തിൽ അപൂർവമായി കാണുന്ന ഇനമാണ് ഹനുമാൻ കുരങ്ങ്. വടക്കേ ഇന്ത്യയിലാണ് ഇവ ഏറെ സജീവം. ചെവികൾക്കും മുഖത്തിനും കറുപ്പുനിറം, നീളത്തിലുള്ള താടിയും മുടിയും, ചാരക്കുപ്പായമണിഞ്ഞതുപോലെ രോമാവൃത ശരീരവുമുള്ള ജീവിയാണ് ഗ്രേ ലംഗൂർ അഥവാ ഹനുമാൻ കുരങ്ങ്. ആൺ കുരങ്ങുകൾക്ക് ഏകദേശം 75 സെന്റി മീറ്ററും പെൺ കുരങ്ങുകൾക്ക് 65 സെന്റി മീറ്റർ നീളവും കാണും.
ഏകദേശം 27 മുതൽ 40 ഇഞ്ച് വരെയാണ് വാലിന്റെ നീളം. ശരീരഭാരം 10 മുതൽ 18 കിലോ വരെയാണ്. ഏഴ് തരത്തിലുള്ള ഹനുമാൻ കുരങ്ങുകൾ ഉണ്ട്. നേപ്പാൾ ഗ്രേ, കശ്മീർ ഗ്രേ, തറായ് ഗ്രേ, നോർത്തേൺ പ്ലെയ്ൻസ് ഗ്രേ, ബ്ലാക്ക് ഫൂട്ടഡ് ഗ്രേ, സൗത്തേൺ പ്ലെയ്ൻസ് ഗ്രേ, ടഫഡ് ഗ്രേ എന്നിവയാണ്.
സാധാരണ ഇലകളും പഴങ്ങളും ചില പൂക്കളുമാണ് ഭക്ഷണം. എന്നാൽ ഓരോ കാലഘട്ടത്തിനനുസരിച്ച് ഇവയുടെ ഭക്ഷണരീതികൾ മാറുന്നുണ്ട്. ശൈത്യകാലത്ത് ഇലകളും മൺസൂൺ കാലത്ത് പഴങ്ങളും കഴിക്കുന്നതായാണ് വിവരം. 15 അടിവരെ ഉയരത്തിലും 40 അടി താഴേക്കും ഹനുമാൻ കുരങ്ങുകൾക്ക് ചാടാനാകുമെന്ന് പഠനറിപ്പോർട്ടുകൾ പറയുന്നു.