ദുബായിൽ കിട്ടും ഒരു ലക്ഷം വർഷം പഴക്കമുള്ള ഐസിട്ട കോക്ടെയ്ൽ; ഏറ്റവും ശുദ്ധമായ ഐസ്: ഇതെങ്ങനെ എത്തുന്നു?
അല്പം തണുപ്പുള്ള പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിനാകെ കുളിർമ നൽകും. അപ്പോൾ ലോകത്ത് കിട്ടാവുന്നതിൽവച്ച് ഏറ്റവും ശുദ്ധമായ ഐസ് തന്നെ ലഭിച്ചാലോ?. ശരീരത്തിന് മാത്രമല്ല മനസ്സിനും കുളിർമയും സന്തോഷവും കിട്ടാൻ മറ്റൊന്നും വേണ്ട. പക്ഷേ ഈ ഐസ് എവിടെ കിട്ടും?

അല്പം തണുപ്പുള്ള പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിനാകെ കുളിർമ നൽകും. അപ്പോൾ ലോകത്ത് കിട്ടാവുന്നതിൽവച്ച് ഏറ്റവും ശുദ്ധമായ ഐസ് തന്നെ ലഭിച്ചാലോ?. ശരീരത്തിന് മാത്രമല്ല മനസ്സിനും കുളിർമയും സന്തോഷവും കിട്ടാൻ മറ്റൊന്നും വേണ്ട. പക്ഷേ ഈ ഐസ് എവിടെ കിട്ടും? ദുബായിലാണ് ഇതിനുള്ള അവസരം ഒരുങ്ങുന്നത്. അതും ഒരു ലക്ഷം വർഷം പഴക്കം ചെന്ന ഐസ് തന്നെ ദുബായിലെ ബാറുകളിൽ ലഭിക്കും.
ഗ്രീൻലാൻഡിലെ നൂതന സ്റ്റാർട്ടപ്പ് കമ്പനിയായ ആർട്ടിക് ഐസാണ് ഇതിന് പിന്നിൽ. ഗ്രീൻലാൻഡിലെ മലനിരകൾക്കിടയിലുള്ള ഉൾക്കടലുകളിലെ വേർപെട്ട നിലയിൽ കാണപ്പെടുന്ന ഐസ് പാളികളിൽ നിന്നുമാണ് ഐസ് സ്വരൂപിക്കുന്നത്. ഒരുലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉറഞ്ഞ് രൂപം കൊണ്ടവ വരെ ഇതിൽ ഉൾപ്പെടും. വളരെ ശ്രദ്ധയോടെ ഇവ ശേഖരിച്ച് ഒമ്പതിനായിരം മൈലുകൾക്കിപ്പുറം ദുബായിലേയ്ക്ക് എത്തിക്കുകയാണ് ആർട്ടിക് ഐസ് എന്ന സംരംഭം. ഭൂമിയിൽ മറ്റെങ്ങും ഇത്രത്തോളം ശുദ്ധമായ ഐസ് ലഭിക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.
സ്വാഭാവികമായി രൂപംകൊണ്ട മഞ്ഞു പാളികളിൽ നിന്നും നേരിട്ടാണ് ഐസ് ശേഖരിക്കുന്നത്. ഈ ഐസ് പാളികൾ ഒന്നും തന്നെ മണ്ണുമായി ബന്ധപ്പെടുകയോ മലിനമാവുകയോ ചെയ്തിട്ടില്ല. ലോകത്തിലെ ഏറ്റവും ശുദ്ധമായ ഐസെന്ന് വിശേഷിപ്പിക്കാനുള്ള കാരണവും ഇതുതന്നെയാണ്. ക്രെയിൻ ഘടിപ്പിച്ച പ്രത്യേകതരം ബോട്ട് ഉപയോഗിച്ചാണ് ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നൂക്കിലെ ഉൾക്കടലുകളിൽ നിന്നും ഐസ് ശേഖരിക്കുന്നത്. വലിയ ഐസ് പാളികളുടെ മുകൾഭാഗത്തോ താഴ്ഭാഗത്തോ മറ്റൊന്നുമായി സമ്പർക്കം പുലർത്താത്ത തികച്ചും മാലിന്യരഹിതമായ ഐസ് മാത്രമേ തിരഞ്ഞെടുക്കൂ. ഇത്തരത്തിൽ അനുയോജ്യമായ ഒരു ഭാഗം കണ്ടെത്തി കഴിഞ്ഞാൽ ഐസ് വേർതിരിച്ചെടുത്ത് ഒരു പ്ലാസ്റ്റിക് ക്രേറ്റിൽ വയ്ക്കും.
പിന്നീട് തലസ്ഥാനത്ത് എത്തിച്ച് ഫ്രീസറുള്ള ഷിപ്പിങ് കണ്ടെയ്നറിൽ ഐസ് നിറയ്ക്കും. ഈ കണ്ടെയ്നർ ഡെന്മാർക്കിൽ എത്തിയശേഷം അവിടെ നിന്നുമാണ് ദുബായിലേക്കുള്ള കപ്പൽ യാത്ര ആരംഭിക്കുന്നത്. ഇത്രയും തവണ കൈകാര്യം ചെയ്ത ശേഷവും ഐസ് എളുപ്പത്തിൽ അലിഞ്ഞു പോകാതിരിക്കുന്നതിന് ഒരു കാരണമുണ്ടെന്ന് കമ്പനിയുടെ സഹസ്ഥാപകനായ മാലിക് പറയുന്നു. ഹിമാനികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഐസിനുള്ളിൽ വായുവിന്റെ സാന്നിധ്യം ഇല്ല. അതിനാൽ ഐസ് ഉരുകാൻ സാധാരണയിലധികം സമയവും എടുക്കും.
റസ്റ്ററന്റുകളിലും ബാറുകളിലും പുറമേ ഐസ് ബാത്തുകൾക്കും ഇവ ഉപയോഗിക്കുന്നു. സംരംഭത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതോടെ ഇപ്പോൾ പ്രി ഓർഡറുകളും ലഭിച്ചുവരുന്നു. എന്നാൽ ശുദ്ധമായി ഉപയോഗിക്കാവുന്ന ഇടങ്ങളിലേക്ക് മാത്രമേ ഐസ് കയറ്റുമതി ചെയ്യാനാവൂയെന്നാണ് കമ്പനി പറയുന്നത്. മഞ്ഞു മലകളിൽ നിന്നും വേർപ്പെട്ട് ഒഴുകിവരുന്ന പാളികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നതിനാൽ പാരിസ്ഥിതിക ആഘാതം ഉണ്ടാകുന്നില്ലെന്ന് ഇവർ ഉറപ്പുവരുത്തുന്നു.