ഒരു കാട്ടിൽനിന്നു മറ്റൊരു കാട്ടിലേക്ക് ആനകൾ സഞ്ചരിക്കുന്ന വഴികളാണ് ആനത്താരകൾ. തലമുറകളായി അവർ ആ വഴികളിലൂടെ സഞ്ചരിക്കുന്നു. എന്നാൽ ആ വഴികളിൽ മനുഷ്യർ താമസമുറപ്പിക്കുകയോ സഞ്ചരിക്കാൻ തുടങ്ങുകയോ ചെയ്യുമ്പോൾ സ്വാഭാവികമായും സംഘർഷം

ഒരു കാട്ടിൽനിന്നു മറ്റൊരു കാട്ടിലേക്ക് ആനകൾ സഞ്ചരിക്കുന്ന വഴികളാണ് ആനത്താരകൾ. തലമുറകളായി അവർ ആ വഴികളിലൂടെ സഞ്ചരിക്കുന്നു. എന്നാൽ ആ വഴികളിൽ മനുഷ്യർ താമസമുറപ്പിക്കുകയോ സഞ്ചരിക്കാൻ തുടങ്ങുകയോ ചെയ്യുമ്പോൾ സ്വാഭാവികമായും സംഘർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കാട്ടിൽനിന്നു മറ്റൊരു കാട്ടിലേക്ക് ആനകൾ സഞ്ചരിക്കുന്ന വഴികളാണ് ആനത്താരകൾ. തലമുറകളായി അവർ ആ വഴികളിലൂടെ സഞ്ചരിക്കുന്നു. എന്നാൽ ആ വഴികളിൽ മനുഷ്യർ താമസമുറപ്പിക്കുകയോ സഞ്ചരിക്കാൻ തുടങ്ങുകയോ ചെയ്യുമ്പോൾ സ്വാഭാവികമായും സംഘർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കാട്ടിൽനിന്നു മറ്റൊരു കാട്ടിലേക്ക് ആനകൾ സഞ്ചരിക്കുന്ന വഴികളാണ് ആനത്താരകൾ. തലമുറകളായി അവർ ആ വഴികളിലൂടെ സഞ്ചരിക്കുന്നു. എന്നാൽ ആ വഴികളിൽ മനുഷ്യർ താമസമുറപ്പിക്കുകയോ സഞ്ചരിക്കാൻ തുടങ്ങുകയോ ചെയ്യുമ്പോൾ സ്വാഭാവികമായും സംഘർഷം ഉടലെടുക്കുന്നു. ഇത്തരത്തിലുള്ള വഴിയടയ്ക്കലാണ് കാട്ടാനകൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന്. ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 110 ആനത്താരകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ദക്ഷിണേന്ത്യയിലുള്ളത് 28 എണ്ണമാണ്. ആനകളുടെ യാത്രാവഴികൾ തടയുന്നത് അവരുടെ സ്വാഭാവിക അവകാശങ്ങളെ ധ്വംസിക്കുന്ന പ്രവൃത്തിയായി ആഗോളതലത്തിൽത്തന്നെ കരുതപ്പെടുന്നു.

ആനയുടെ വഴി തടയുന്നതാര്?

ADVERTISEMENT

വനങ്ങളിലെ കയ്യേറ്റങ്ങൾ, ആനത്താരകളെ മുറിച്ചു കടന്നു പോകുന്ന ദേശീയ പാതകൾ, റെയിൽവേ ലൈനുകൾ, ഖനന പ്രദേശങ്ങൾ എന്നിവയൊക്കെ ആനയുടെ വഴികൾ തടയുന്ന മനുഷ്യന്റെ പ്രവൃത്തികളാണ്. കൃഷി, പാർപ്പിടം, ഗതാഗതം എന്നിവയ്ക്കായി മനുഷ്യൻ വനങ്ങൾ കൈയേറിയതോടെ അവയുടെ യഥാർഥ ഉടമകളുമായി നിരന്തര പോരാട്ടങ്ങൾക്ക് തുടക്കമായി. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായ വയനാട് പോലുള്ള ജില്ലകളിൽ ആനകൾക്ക് സ്വൈരവിഹാരം നടത്താനുള്ള വനങ്ങളില്ലാതായി. വനപ്രദേശങ്ങളിലെ വീടും സ്വത്തും വേണ്ടെന്നു വച്ച് മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോകുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാര ധനസഹായം നൽകുന്ന ‘സ്വയം സന്നദ്ധ പുനരധിവാസ’ പദ്ധതികൾ വനം വകുപ്പ് നടപ്പിലാക്കുന്നത് സഹ്യന്റെ മക്കൾക്ക് ഇഷ്ട സഞ്ചാരം ഉറപ്പാക്കാനാണ്. പ്രജനനത്തിലൂടെയും ആഹാരവും ജലവും സമ്പാദിച്ചും വംശം നിലനിർത്താൻ കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്ക് കഴിയണമെങ്കിൽ ആനത്താരകളുടെ സംരക്ഷണം അനിവാര്യമാണ്. ആനകളുടെ അതിജീവനമാകട്ടെ സ്വാഭാവികവനങ്ങളുടെ നിലനിൽപ്പിനും അത്യാവശ്യമാണ്. കൂട്ടമായി സഞ്ചരിക്കുന്ന ആനകൾ അടിക്കാടുകളുടെ വളർച്ച നിയന്ത്രിച്ച് മറ്റു ജീവികൾക്കും സഞ്ചാര പാതകളൊരുക്കുന്ന സേവനം ചെയ്യുന്നു. സസ്യങ്ങളുടെ വിത്തുകൾ വിതരണം ചെയ്യുന്നതിലും ഇവർക്ക് ചെറുതല്ലാത്ത പങ്കുണ്ട്. സ്വയം പാത കണ്ടെത്തുകയും മറ്റുള്ളവർക്കായി വഴിയൊരുക്കുകയും ചെയ്യുന്ന ഇവരെ ‘കാട്ടിലെ എന‍ജിനീയർമാർ’ എന്നുവരെ വിശേഷിപ്പിക്കാറുണ്ട്.

മാട്ടുപ്പെട്ടിയിലെ പുൽമേട്ടിൽ മേഞ്ഞുനടക്കുന്ന കാട്ടാനക്കൂട്ടം.

ആനയുടെ യാത്രകൾക്ക്  ആഗോള സംരക്ഷണം

ADVERTISEMENT

2020-ൽ ഏഷ്യൻ ആനകളെ ആഗോളതലത്തിൽ അതീവപരിപാലന പരിഗണനയർഹിക്കുന്ന, ദേശാന്തരഗമനം നടത്തുന്ന വന്യജീവികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പദ്ധതിയുടെ

(UNEP) കീഴിൽ രൂപം കൊണ്ടിരിക്കുന്ന കൺവൻഷൻ ഓൺ ദ് കൺസർവേഷൻ ഓഫ് മൈഗ്രേറ്ററി സ്പീഷിസ് ഓഫ് വൈൽഡ് അനിമൽസ് (CMS) എന്ന ആഗോള കരാറിന്റെ പതിമൂന്നാമത്തെ കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) ആണ് ആ തീരുമാനമെടുത്തത്. 130 ലോകരാജ്യങ്ങൾ ഭാഗമായ കരാറിൽ 1983 മുതൽ ഇന്ത്യയും അംഗമാണ്. ഈ സമ്മേളനത്തിലാണ്  ഏഷ്യൻ ആനയെ കരാറിന്റെ  ഒന്നാം അനുബന്ധത്തിൽ ചേർക്കുന്നതിനുള്ള അനുമതി നൽകപ്പെട്ടത്. നിലവിൽ 173 ജീവജാതികൾ ഉൾപ്പെട്ടിട്ടുള്ള പട്ടികയിൽ പെടുന്നതോടെ ഇന്ത്യയിൽനിന്ന് അയൽരാജ്യങ്ങളിലേക്കു സഞ്ചരിക്കുന്ന ആനകൾക്കാവശ്യമായ കൂടുതൽ വിഭവങ്ങളും സംരക്ഷണത്തിനുള്ള അധിക ശ്രദ്ധയും നൽകാൻ ബന്ധപ്പെട്ട സർക്കാരുകൾ പ്രേരിതരാകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കിൽ 2017-ലെ പ്രോജക്ട് എലഫെന്റ് സെൻസസ് പ്രകാരം ഇന്ത്യയിൽ 29,964 ആനകളുണ്ട്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 1 - ൽ പെടുത്തിയിരിക്കുന്ന ഇവ ഏറ്റവും ഉയർന്ന ജാഗ്രതയോടെയുള്ള സംരക്ഷണം അർഹിക്കുന്നു.

ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം. (ഫയൽ ചിത്രം)
ADVERTISEMENT

Elephas maximus indicus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ആനയെന്ന ജീവജാതിയാണ് സിഎംഎസ് കൺവൻഷന്റെ അപ്പൻഡിക്സ് I -ൽ ഇടം പിടിക്കുക. ആനകളിലെ ഈ ഉപജാതിയെ സംരക്ഷിക്കാനുള്ള ഒരുമയോടെയുള്ള ശ്രമമാണ് നിർദ്ദേശത്തിലെ പ്രധാന ഭാഗം. കൂട്ടായ പ്രവർത്തനത്തിന്റെ ദീർഘകാല ലക്ഷ്യമായി കണക്കാക്കാവുന്നത് ഏഷ്യൻ ആനകൾ വിഹരിക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സമ്മതമാണ്. നേപ്പാൾ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളുടെ സഹകരണം ഏറെ പ്രധാനമാകുന്നു. ദക്ഷിണ, ദക്ഷിണപൂർവ ഏഷ്യയിലെ 13 രാജ്യങ്ങളിലായിട്ടാണ് ഏഷ്യൻ കാട്ടാനകളുടെ നിലവിലുള്ള സാന്നിധ്യം. ഇന്ത്യ (29,964) ,നേപ്പാൾ (109-142 ), ബംഗ്ലദേശ് ( 289-437), ഭൂട്ടാൻ (605 -760 ), മ്യാൻമർ ( 2,000-4,000), കംബോഡിയ ( 400-600), ഇന്തൊനീഷ്യ ( 60-80), ലാവോസ് (500 - 600 ), മലേഷ്യ ( 3263- 3717), തായ്‌ലൻഡ് (3126- 3341), വിയറ്റ്നാം (104-132) എന്ന നിലയിലാണ് ആനകളുടെ എണ്ണം.

വയനാട് പനമരത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങിയപ്പോൾ. (വിഡിയോ ദൃശ്യം)

ഏഷ്യൻ ആനകൾ കാണപ്പെടുന്ന രാജ്യങ്ങൾ തമ്മിൽ പരസ്പര സമ്മതമുണ്ടാക്കിയും താൽപര്യമുള്ള മറ്റ് ഏജൻസികളുടെ സഹകരണമുറപ്പാക്കിയും ആനകളുടെ സ്വാഭാവിക ദേശാന്തരഗമനത്തിനുള്ള തടസ്സങ്ങൾ ഒഴിവാക്കുകയെന്നത് കരാറിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാകുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT