ആനക്കുട്ടി ചെളിയിൽ താഴ്ന്നു; ആദ്യം രണ്ടാന, പിന്നീട് രക്ഷയ്ക്ക് ഒരുകൂട്ടം ആനകൾ
ആനക്കൂട്ടത്തിനൊപ്പം വെള്ളം കുടിക്കാൻ എത്തിയ കുട്ടിയാന പെട്ടെന്നാണ് വെള്ളത്തിൽ താഴ്ന്നത്. ചെളി നിറഞ്ഞതിനാൽ പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ആനക്കുട്ടിക്ക് കഴിഞ്ഞില്ല. ആഴത്തിലേക്ക് വീഴാൻ തുടങ്ങിയെന്ന് മനസ്സിലായതോടെ മുൻപിലുണ്ടായിരുന്ന ആനകൾ കുട്ടിയെ പുറത്തെടുക്കാൻ ശ്രമം

ആനക്കൂട്ടത്തിനൊപ്പം വെള്ളം കുടിക്കാൻ എത്തിയ കുട്ടിയാന പെട്ടെന്നാണ് വെള്ളത്തിൽ താഴ്ന്നത്. ചെളി നിറഞ്ഞതിനാൽ പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ആനക്കുട്ടിക്ക് കഴിഞ്ഞില്ല. ആഴത്തിലേക്ക് വീഴാൻ തുടങ്ങിയെന്ന് മനസ്സിലായതോടെ മുൻപിലുണ്ടായിരുന്ന ആനകൾ കുട്ടിയെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. സംഭവത്തിന്റെ ഗൗരവം മനസ്സിലായതോടെ മറ്റ് ആനകളും രക്ഷാപ്രവർത്തനത്തിനെത്തി.
തുമ്പിക്കൈ കൊണ്ട് കുട്ടിയാനയെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഒരാന ചെളിയിൽ ഇറങ്ങുകയും കുട്ടിയാനയെ കരയിലേക്ക് തള്ളിക്കൊണ്ടുവരികയുമായിരുന്നു. ശരീരം മുഴുവൻ ചെളിമൂടിയ നിലയിലായിരുന്നു കുട്ടിയാന. ഹണിമൂണിന് വന്യജീവി സങ്കേതത്തിലെത്തിയ ജോലാൻഡി ക്ലർക്ക് എന്ന യുവതിയാണ് ഈ വിഡിയോ പകർത്തിയത്.