പുല്ലു മാത്രമല്ല പ്ലാസ്റ്റിക്കും തിന്നുന്ന പശു! ആമാശയ സൂക്ഷ്മാണുക്കളിൽ പുതിയ പ്രതീക്ഷ
പ്ലാസ്റ്റിക്കുകളെ വിഘടിപ്പിക്കുകയെന്നത് അതീവ ദുഷ്ക്കരമായ പണിയാണ്. അതുകൊണ്ടു തന്നെയാണ് പ്ലാസ്റ്റിക് ഒരേ സമയം ഉപകാരിയും ഉപദ്രവകാരിയും ആകുന്നത്. എന്നാൽ ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ യൂണിവേഴ്സിറ്റി ഓഫ് നാച്ചുറൽ റിസോഴ്‌സസ് ആൻഡ് ലൈഫ് സയൻസിൽനിന്നു പുറത്തുവന്ന ഒരു
പ്ലാസ്റ്റിക്കുകളെ വിഘടിപ്പിക്കുകയെന്നത് അതീവ ദുഷ്ക്കരമായ പണിയാണ്. അതുകൊണ്ടു തന്നെയാണ് പ്ലാസ്റ്റിക് ഒരേ സമയം ഉപകാരിയും ഉപദ്രവകാരിയും ആകുന്നത്. എന്നാൽ ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ യൂണിവേഴ്സിറ്റി ഓഫ് നാച്ചുറൽ റിസോഴ്‌സസ് ആൻഡ് ലൈഫ് സയൻസിൽനിന്നു പുറത്തുവന്ന ഒരു
പ്ലാസ്റ്റിക്കുകളെ വിഘടിപ്പിക്കുകയെന്നത് അതീവ ദുഷ്ക്കരമായ പണിയാണ്. അതുകൊണ്ടു തന്നെയാണ് പ്ലാസ്റ്റിക് ഒരേ സമയം ഉപകാരിയും ഉപദ്രവകാരിയും ആകുന്നത്. എന്നാൽ ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ യൂണിവേഴ്സിറ്റി ഓഫ് നാച്ചുറൽ റിസോഴ്‌സസ് ആൻഡ് ലൈഫ് സയൻസിൽനിന്നു പുറത്തുവന്ന ഒരു
പ്ലാസ്റ്റിക്കുകളെ വിഘടിപ്പിക്കുകയെന്നത് അതീവ ദുഷ്ക്കരമായ പണിയാണ്. അതുകൊണ്ടു തന്നെയാണ് പ്ലാസ്റ്റിക് ഒരേ സമയം ഉപകാരിയും ഉപദ്രവകാരിയും ആകുന്നത്. എന്നാൽ ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ യൂണിവേഴ്സിറ്റി ഓഫ് നാച്ചുറൽ റിസോഴ്‌സസ് ആൻഡ് ലൈഫ് സയൻസിൽനിന്നു പുറത്തുവന്ന ഒരു ഗവേഷണഫലമനുസരിച്ച് പ്ലാസ്റ്റിക്കിനെ തകർക്കാൻ നമുക്കൊരു സഹായിയെ കിട്ടിയേക്കും. അതു മറ്റാരുമല്ല, പശുക്കളാണ്. പശുക്കളുടെ ആമാശയത്തിലെ ബാക്ടീരിയകൾക്ക് ചില തരം പ്ലാസ്റ്റിക്കുകളെ ദഹിപ്പിക്കാൻ കഴിയുമെന്ന് ഡോ.ഡോറിസിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നു. ഭൂഗോളത്തിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് മലയുടെ അളവൊന്നു കുറയ്ക്കാൻ ഭാവിയിൽ പശുക്കളാകുമോ ശരണം എന്ന ചോദ്യം ബാക്കിയാവുന്നു.
നാലറകളിലെ ജൈവവൈവിധ്യം
പശുക്കളുടെ ആമാശയത്തിന് നാല് അറകളാണുള്ളത്. റൂമൻ, റെട്ടിക്കുലം, ഒമാസം, അബോമാസം എന്നിവയാണവ. ഇതിൽ ആദ്യത്തെ രണ്ടറകളിൽ, പ്രത്യേകിച്ച് റൂമനിൽ വസിക്കുന്ന ലക്ഷക്കണക്കിന് സൂക്ഷ്മജീവികളാണ് (ബാക്ടീരിയ, പ്രോട്ടോസോവ, ഫംഗസ്) പുല്ലും വൈക്കോലും ദഹിപ്പിക്കാൻ പശുവിനെ സഹായിക്കുന്നത്. പശുക്കളുടെ തീറ്റയിൽ പ്ലാസ്റ്റിക്കിനോടു സാമ്യമുള്ള നിരവധി സ്വാഭാവിക പോളിയെസ്റ്ററുകൾ അടങ്ങിയിട്ടുണ്ട്. അവയെ ദഹിപ്പിക്കാൻ പശുവിനു കഴിയുമെങ്കിൽ എന്തുകൊണ്ട് പ്ലാസ്റ്റിക്ക് ദഹിപ്പിച്ചുകൂടാ എന്ന ചോദ്യത്തിൽ നിന്നാണ് പ്രസ്തുത ഗവേഷണം തുടങ്ങുന്നത്.
മൂന്നു തരം പോളിയെസ്റ്ററുകളിലാണ് ഡോറിസും കൂട്ടരും ശ്രദ്ധ പതിപ്പിച്ചത്. ഒന്നാമത്തേത് ടെക്സ്റ്റൈൽ, പാക്കേജിങ് തുടങ്ങിയവയിൽ സാധാരണയായി ഉയോഗിക്കുന്ന ‘PET ‘ എന്ന പോളിയെത്തിലീൻ ടെറിഫ്താലേറ്റ് എന്ന കൃത്രിമ പോളിമർ ആയിരുന്നു. ബാക്കി രണ്ടെണ്ണം ‘ബയോ ഡീഗ്രേഡബിൾ’ ആയ പ്ലാസ്റ്റിക് ബാഗുകൾ നിർമിക്കാനുപയോഗിക്കുന്ന പോളിബൂട്ടിലീൻ അഡിപ്പേറ്റ് ടെറിഫ്താലേറ്റ് (PBAT), പോളിയെത്തി ലീൻ ഫുറാനോയേറ്റ് ( PEF) എന്നിവയായിരുന്നു. ഇതിൽ PEF പുനരുപയോഗിക്കാവുന്ന (renewable) സ്രോതസ്സിൽ നിന്നുണ്ടാക്കുന്നതായിരുന്നു.
പ്ലാസ്റ്റിക് വിഘടിപ്പിക്കുന്ന ദ്രാവകം
ഓസ്ട്രിയയിലെ ഒരു കശാപ്പുശാലയിൽനിന്നാണ് പശുവിന്റെ ആമാശയത്തിന്റെ ആദ്യ അറയായ റൂമനിൽ നിന്നുള്ള ദ്രാവകം ഗവേഷകസംഘം ശേഖരിച്ചത്. റൂമൻ ദ്രാവകത്തിലെ സൂക്ഷ്മജീവികളുടെ വിഘടന ശേഷിയാണല്ലോ അവർക്കറിയേണ്ടത്! നേരത്തേ സൂചിപ്പിച്ച മൂന്നുതരം പ്ലാസ്റ്റിക്കുകൾ പൊടി രൂപത്തിലും ഫിലിം രൂപത്തിലുമാക്കി ആമാശായ ദ്രാവകത്തിൽ ചേർത്ത് ഇൻക്യുബേറ്റ് ചെയ്യുകയാണ് അവർ ചെയ്തത്. പരീക്ഷണഫലങ്ങൾ ‘ഫ്രോണ്ടിയേഴ്സ് ഇൻ ബയോ എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി’ എന്ന ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മൂന്നിനെയും ദഹിപ്പിച്ച സൂക്ഷ്മജീവികൾ
മൂന്നുതരെ പ്ലാസ്റ്റിക്കുകളും ദഹിപ്പിച്ചു കൊണ്ടാണ് പശുവിന്റെ ആശയത്തിൽ നിന്നുള്ള സൂക്ഷ്മജീവികൾ മിടുക്കു കാട്ടിയത്. ഇതിൽ പൊടി രൂപത്തിലുള്ള പ്ലാസ്റ്റിക് എളുപ്പത്തിൽ വിഘടിക്കപ്പെട്ടു. റൂമൻ ദ്രാവകത്തിലെ പ്രത്യേക സൂക്ഷ്മജീവികളെ ഉപയോഗിച്ച് ഉത്തരം പഠനങ്ങൾ മുമ്പും നടന്നിട്ടുണ്ട്. എന്നാൽ പല തരത്തിലുള്ള സൂക്ഷ്മജീവികൾ അടങ്ങിയ റൂമൻ ദ്രാവകം ഉപയോഗിച്ചുള്ള പഠനം ഒരു കാര്യം വെളിവാക്കി. ഏതെങ്കിലും ഒരു ബാക്ടീരിയയോ അതുൽപാദിപ്പിക്കുന്ന എൻസൈമുകളോ അല്ല, പകരം വൈവിധ്യമാർന്ന സൂക്ഷ്മജീവികൾ ഒന്നു ചേർന്ന് (Synergistic) പ്രവർത്തിക്കുമ്പോഴാണ് കൂടുതൽ പ്രയോജനം ലഭിക്കുന്നത്. പ്രകൃതിയിലും ജൈവ ശരീരത്തിലുമുള്ള ഇത്തരം സൂക്ഷ്മജീവികളുടെ സവിശേഷമായ ഗുണവിശേഷങ്ങൾ ഇനിയും പൂർണമായി കണ്ടെത്താൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഭാവിയിലേക്ക്
പരിസ്ഥിതി സൗഹൃദ മാർഗങ്ങളിലൂടെ പ്ലാസ്റ്റിക് വിഘടിപ്പിക്കാനും പുനരുപയോഗം ചെയ്യാനുമുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കൾ. കൃത്രിമ പോളിയെസ്റ്ററുകൾ വിഘടിപ്പിക്കാൻ കഴിവുള്ള എൻസൈമുകൾ ഉൽപാദിപ്പിക്കാൻ പശുവിന്റെ റൂമനിലെ ബാക്ടീരിയകൾക്ക് കഴിയുമെന്ന് ഗവേഷകർ ഊഹിച്ചിരുന്നു. കാരണം പുല്ലിലും വൈക്കോലിലും പശു തിന്നുന്ന സസ്യങ്ങളിലും ഇത്തരം സ്വാഭാവിക സംയുക്തങ്ങൾ ഉണ്ട്. ഇതിൽ സ്യൂഡോമോണസ് എന്ന ബാക്ടീരിയയ്ക്ക് ഇത്തരം വിഘടന ശേഷിയുണ്ടെന്ന് മുൻപേ കണ്ടെത്തിയിരുന്നു. എന്നാൽ 98 ശതമാനം ബാക്ടീരിയകളും രണ്ടു ശതമാനം പ്രോട്ടോസോവ ഉൾപ്പെടെയുള്ള മറ്റ് ജീവികളും അടങ്ങുന്ന സൂക്ഷ്മജീവി സംഘത്തിന്റെ കൂട്ടായ പ്രവർത്തനത്തിലൂടെ പ്ലാസ്റ്റിക് വിഘടനം കൂടുതൽ ഫലപ്രദമായി നടക്കുന്നതായാണ് കണ്ടെത്തൽ.