മുന്നറിയിപ്പ് നൽകി ആക്രമണം; ഇന്ത്യ ഉൾപ്പെടെ 3 രാജ്യങ്ങളിൽ ‘കുരങ്ങ്’ ആക്രമണം വർധിച്ചു, കാരണം ഭക്ഷണം
ഇന്ത്യ, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ കുരങ്ങുകളുടെ ആക്രമണം കൂടുന്നെന്ന് ഗവേഷകരുടെ റിപ്പോർട്ട്. മക്കാക്ക് ഗണത്തിലുള്ള കുരങ്ങുകളാണ് ആക്രമണത്തിനു പിന്നിൽ. ഈ രാജ്യങ്ങളിലെല്ലാം വ്യത്യസ്തമായ മക്കാക്ക് കുരങ്ങുകളുണ്ട്. ഇത്തരം കുരങ്ങുകൾ ബുദ്ധിയുള്ളവരാണ്, സാമൂഹിക ബന്ധമുള്ളവരാണ്. നാലു മുതൽ 5 കിലോ വരെ ഭാരമുള്ളവയുമാണ്.

ഇന്ത്യ, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ കുരങ്ങുകളുടെ ആക്രമണം കൂടുന്നെന്ന് ഗവേഷകരുടെ റിപ്പോർട്ട്. മക്കാക്ക് ഗണത്തിലുള്ള കുരങ്ങുകളാണ് ആക്രമണത്തിനു പിന്നിൽ. ഈ രാജ്യങ്ങളിലെല്ലാം വ്യത്യസ്തമായ മക്കാക്ക് കുരങ്ങുകളുണ്ട്. ഇത്തരം കുരങ്ങുകൾ ബുദ്ധിയുള്ളവരാണ്, സാമൂഹിക ബന്ധമുള്ളവരാണ്. നാലു മുതൽ 5 കിലോ വരെ ഭാരമുള്ളവയുമാണ്. ഇവയ്ക്ക് സമീകൃതമായ ഒരു ഡയറ്റുമുണ്ട്. ഇവയ്ക്ക് ഭക്ഷണം സൂക്ഷിക്കാൻ വായയിൽ പ്രത്യേക അറകളുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇവ മനുഷ്യരെ ഇപ്പോൾ കൂടുതലായി ആക്രമിക്കുന്നത്?
അതിപരിചയമാണ് ഇതിനു പിന്നിലുള്ള ഒരു പ്രധാനകാരണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മനുഷ്യസമൂഹവുമായി ബന്ധപ്പെട്ട് നീണ്ട നാളായി കഴിയുന്ന മൃഗങ്ങൾ കാലക്രമേണ മനുഷ്യരുമായി ഇണങ്ങുമെന്ന് ഗവേഷകർ പറയുന്നു. പാർക്കുകളിലും മറ്റുമുള്ള അണ്ണാറക്കണ്ണന്മാരും മറ്റും ഇതിന് ഉദാഹരണമാണ്.ഇത്തരത്തിൽ മൃഗങ്ങൾക്ക് മനുഷ്യരോടുള്ള പേടി നഷ്ടമാകുന്ന ഒരു നില വരും. ഇതാണ് അതിപരിചയം. ഭക്ഷണം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് ഗവേഷകർ പറയുന്നു.
മനുഷ്യർ കഴിക്കുന്ന ഭക്ഷണം കുരങ്ങുകൾക്കും മറ്റും വളരെ പ്രിയമാണ്. മികച്ച രുചിയും കൂടുതൽ പോഷണങ്ങളുമാകാം ഇതിനു കാരണം. ഇതിനാൽ തന്നെ ചവറ്റുകൂനകളും വിനോദസഞ്ചാരികളുടെ ബാക്ക് പാക്കുകളുമൊക്കെ ഇവ പരിശോധിക്കുന്ന സംഭവങ്ങളും കൂടിവരികയാണ്.
കുരങ്ങുകൾ ആക്രമണത്തിനു മുൻപ് മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇവ തിരിച്ചറിയാൻ മനുഷ്യർക്ക് കഴിയാതിരിക്കുന്നതും ആക്രമണങ്ങൾക്ക് കാരണമാകുന്നെന്ന് വിദഗ്ധർ പറയുന്നു.