അഞ്ച് നായകൾക്കു നടുവിൽ രാജവെമ്പാല; ജീവൻമരണ പോരാട്ടം –വിഡിയോ
രാജവെമ്പാലയെ വളഞ്ഞിട്ട് ആക്രമിക്കുന്ന അഞ്ച് നായകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നല്ല നീളമുള്ള പാമ്പിനു ചുറ്റും നിന്ന നായകൾ കടിവാങ്ങാതെ ആക്രമണ തന്ത്രങ്ങൾ മെനയുകയായിരുന്നു. പിൻഭാഗത്തുനിന്നാണ് രാജവെമ്പാലയെ നായകൾ കടിച്ച് ആക്രമിച്ചത്

രാജവെമ്പാലയെ വളഞ്ഞിട്ട് ആക്രമിക്കുന്ന അഞ്ച് നായകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നല്ല നീളമുള്ള പാമ്പിനു ചുറ്റും നിന്ന നായകൾ കടിവാങ്ങാതെ ആക്രമണ തന്ത്രങ്ങൾ മെനയുകയായിരുന്നു. പിൻഭാഗത്തുനിന്നാണ് രാജവെമ്പാലയെ നായകൾ കടിച്ച് ആക്രമിച്ചത്. ഈ സമയം മുൻപിൽ നിൽക്കുന്ന നായകളെ കൊത്താൻ ആയുന്നുണ്ടെങ്കിലും അവർ മാറിനിന്നു.
കൂട്ടുകാരനെ കടിക്കാൻ ഒരുങ്ങുന്നതു കണ്ടാൽ പിന്നിലുള്ള നായ പാമ്പിന്റെ വാൽഭാഗം കടിച്ച് പിറകിലോട്ട് വലിക്കും. വളഞ്ഞിട്ടുള്ള ആക്രമണം ചെറുക്കാൻ രാജവെമ്പാല പരിശ്രമിക്കുന്നത് വിഡിയോയിൽ കാണാം. കടിയേറ്റാൽ മരണം ഉറപ്പാണെന്ന് കൃത്യമായ ധാരണയുള്ളതുകൊണ്ടാകാം നായകൾ മുന്നിൽ നിന്ന് ആക്രമിക്കാത്തതെന്ന് ചിലർ വിഡിയോയിൽ കുറിച്ചു.
രാജവെമ്പാല പ്രധാനമായും വസിക്കുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡം (ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗം, ശ്രീലങ്ക എന്നിവ ഒഴികെ), ദക്ഷിണ ചൈന, ഫിലിപ്പീൻസ്, ഇന്തോനീഷ്യ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ മഴക്കാടുകളിലുമാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പർവത പ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 6500 അടിവരെ ഉയരത്തിൽ രാജവെമ്പാലയുടെ സാന്നിധ്യമുണ്ട്. വനനശീകരണം നിമിത്തവും ഔഷധ ആവശ്യത്തിനെന്ന പേരിൽ വൻതോതിൽ കൊന്നൊടുക്കുന്നതുകൊണ്ടും വംശനാശഭീഷണിയുടെ വക്കിലാണ് രാജവെമ്പാലകൾ.തടാകങ്ങളും അരുവികളും നിറഞ്ഞ ഭൂപ്രകൃതിയിൽ ജീവിക്കാനാണ് ഇവ ഇഷ്ടപ്പെടുന്നത്.
വയനാട്ടിലെ കാടുകളിലും കർണാടക അഗുംബെ വനമേഖലയിലും ഇവ ധാരാളമായി കാണപ്പെടുന്നു. ബ്രഹ്മഗിരി വനങ്ങളിലും ഇവ വസിക്കുന്നു. പൊതുവേ മഹാരാഷ്ട്ര മുതൽ കേരളം വരെയുള്ള പശ്ചിമഘട്ടത്തിൽ ഇവയെ കാണപ്പെടാറുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലും തായ്‌ലാൻഡ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെ ഈർപ്പമുള്ള കാടുകളിലും ഇവയുണ്ട്.