ട്രാക്കിൽ 'രാജ'ഹംസം, ട്രെയിൻ സർവീസ് നിർത്തി; പിടികൂടാനോ തുരത്താനോ പാടില്ലെന്നു നിയമം
ലണ്ടനിലെ ബിഷപ്പ് സ്ട്രാറ്റ്ഫോർഡ് റെയിൽവേ സ്റ്റേഷനിൽ ഒരു അരയന്നത്തിനു വേണ്ടി 15 മിനിറ്റ് നേരം ട്രെയിനുകൾ നിർത്തിവച്ചു. ഇതിനൊക്കെ ട്രെയിൻ വൈകിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിക്കുന്നവർക്ക് മറുപടി ഉണ്ടെന്നാണ്. യുകെയിൽ മറ്റു പക്ഷിമൃഗാദികൾക്ക് നൽകുന്നതിനേക്കാൾ ഇരട്ടി പ്രാധാന്യമാണ് അരയന്നങ്ങൾക്ക്

ലണ്ടനിലെ ബിഷപ്പ് സ്ട്രാറ്റ്ഫഡ് റെയിൽവേ സ്റ്റേഷനിൽ ഒരു അരയന്നത്തിനു വേണ്ടി 15 മിനിറ്റ് നേരം ട്രെയിനുകൾ നിർത്തിവച്ചു. യുകെയിൽ മറ്റു പക്ഷിമൃഗാദികൾക്ക് നൽകുന്നതിനേക്കാൾ പ്രാധാന്യമാണ് അരയന്നങ്ങൾക്ക് ലഭിക്കുന്നത്. അടയാളപ്പെടുത്താത്ത അരയന്നങ്ങളാണെങ്കിൽ അവ രാജാവിന്റെ ഉടമസ്ഥതയിൽ പെടുന്നതുമാണ്. ബിഷപ്പ് സ്ട്രാറ്റ്ഫഡ് സ്റ്റേഷനിൽ വന്നിറങ്ങിയതും ഇത്തരത്തിലുള്ള ഒരു മാർക്ക് ചെയ്യപ്പെടാത്ത അരയന്നമായിരുന്നു.
രാജകീയ അരയന്നങ്ങളെ എടുക്കുന്നതോ അവയെ ഉപദ്രവിക്കുന്നതോ മോഷണമായാണ് കണക്കാക്കപ്പെടുന്നത്. പൊതുജനങ്ങൾക്കോ അധികാരികൾക്കോ ഇവയെ യാതൊരു തരത്തിലും കൈകാര്യം ചെയ്യാൻ അനുവാദമില്ല. ഏതെങ്കിലും കാരണവശാൽ അവയെ കൈകാര്യം ചെയ്താൽ അത് കുറ്റമായി കണക്കാക്കപ്പെടുകയും ചെയ്യുന്നുണ്ട്.
വേട്ടയാടുന്നതിൽ നിന്നും അരയന്നങ്ങളെ രക്ഷിക്കാൻ പന്ത്രണ്ടാം നൂറ്റാണ്ട് മുതലാണ് അവയെ രാജാധികാരത്തിന്റെ പരിധിയിലുൾപ്പെടുത്തിയത്.
തന്റെ അധികാരവും പ്രാധാന്യവുമൊക്കെ തിരിച്ചറിഞ്ഞിട്ടെന്ന മട്ടിലായിരുന്നു റെയിൽവേ പാളത്തിൽ ഇറങ്ങിയ അരയന്നത്തിന്റെ പ്രകടനം.
സ്റ്റേഷനിലെ ട്രാക്കിലൂടെ അരയന്നം ഉല്ലസിച്ച് നടക്കുന്നതിന്റെയും കാഴ്ചക്കാർ നിസ്സഹായതയോടെ നോക്കിനിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇത്രയും വലിയ ഒരു വാഹനമോ ഇത്രയധികം ആളുകളോ അടുത്തുനിൽക്കുന്നതിന്റെ യാതൊരു സങ്കോചവും അരയന്നത്തിന് ഉണ്ടായിരുന്നില്ല. 15 മിനിറ്റ് റെയിൽവേ പാളത്തിൽ ചെലവിട്ട ശേഷം അരയന്നം പറന്നു പോവുകയും ചെയ്തു.
അതേസമയം, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ കാലഹരണപ്പെട്ട ഇത്തരം രാജനിയമങ്ങളും നിയന്ത്രണങ്ങളും എടുത്തുമാറ്റേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി നിരവധിപ്പേർ രംഗത്തെത്തി. നിസ്സാരമായി ഓടിച്ചു വിടാമായിരുന്ന ഒരു അരയന്നത്തിനു വേണ്ടി ഇത്രയധികം ആളുകളുടെ സമയം എന്തിനാണ് വൈകിപ്പിച്ചതെന്ന ചോദ്യമാണ് ഭൂരിഭാഗവും ഉയർത്തുന്നത്. രാജാധികാരത്തിന്റെ പ്രതീകമാണെങ്കിലും ഈ നിയമത്തിന്റെ നല്ല വശത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് പ്രതികരണങ്ങൾ അറിയിക്കുന്നവരുമുണ്ട്. എന്നാൽ ഒന്നോ രണ്ടോ ഇനങ്ങളിൽപ്പെട്ട ജീവികൾക്കു മാത്രം ഇത്തരം നിയമങ്ങൾ ഉണ്ടായാൽ പോരാ എന്നും എല്ലാ ജീവജാലങ്ങളുടെയും ജീവന് ഇതേ രീതിയിൽ പ്രാധാന്യം നൽകണമെന്നും ചൂണ്ടിക്കാണിക്കുന്നവരും കുറവല്ല.