നശിച്ച സസ്യങ്ങളെ മണ്ണിൽ ലയിപ്പിച്ചു മണ്ണിന്റെ വളക്കൂറു വർധിപ്പിക്കാൻ സഹായിക്കുന്ന ഫംഗസിനെ പീച്ചി വനഗവേഷണ കേന്ദ്രത്തിൽ കണ്ടെത്തി. സീനിയർ സയന്റിസ്റ്റ് ആൻഡ് റിസർച് ഫെലോ ശംഭു കുമാർ, ജൂനിയർ റിസർച് ഫെലോ കെ.ടി.മുഫീദ, എസ്.മഹാദേവകുമാർ, ചലസാനി ദന്തേശ്വരി, വി.എസ്.ആർ.എൻ.ശർമ എന്നിവരാണു വന ഗവേഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നശിച്ച സസ്യങ്ങളെ മണ്ണിൽ ലയിപ്പിച്ചു മണ്ണിന്റെ വളക്കൂറു വർധിപ്പിക്കാൻ സഹായിക്കുന്ന ഫംഗസിനെ പീച്ചി വനഗവേഷണ കേന്ദ്രത്തിൽ കണ്ടെത്തി. സീനിയർ സയന്റിസ്റ്റ് ആൻഡ് റിസർച് ഫെലോ ശംഭു കുമാർ, ജൂനിയർ റിസർച് ഫെലോ കെ.ടി.മുഫീദ, എസ്.മഹാദേവകുമാർ, ചലസാനി ദന്തേശ്വരി, വി.എസ്.ആർ.എൻ.ശർമ എന്നിവരാണു വന ഗവേഷണ കേന്ദ്രത്തിലെ പാലപ്പിള്ളി ഫീൽഡ് റിസർച് സെന്ററിലെ മുളംകാട്ടിൽ നിന്ന് ഇതിനെ കണ്ടെത്തിയത്. 

ഫംഗസിന്, കേരള ഫോറസ്റ്റ് റിസർ‌ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) മുൻ ഡയറക്ടർ ശ്യാം വിശ്വനാഥിന്റെ പേരു ചേർത്ത് ‘ട്രൈക്കോഗ്ലോസം ശ്യാം വിശ്വനാഥി’ എന്നാണു പേരു നൽകിയിരിക്കുന്നത്. അദ്ദേഹം വനമേഖലയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇത്. ഫംഗസിന്റെ മാതൃകകൾ കെഎഫ്ആർഐ-മൈക്കോളജിക്കൽ ഹെർബേറിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പഠനം നെതർലൻഡ്സിലെ നാഷനൽ ഹെർബേറിയം പ്രസിദ്ധീകരിക്കുന്ന ‘പെഴ്സോണിയ മോളിക്യുലാർ എവല്യൂഷൻ ഓഫ് ഹംഗറി’യിൽ പ്രസിദ്ധീകരിച്ചു. 

ADVERTISEMENT

സസ്യങ്ങളുടെ വേരിൽ

കൂണിനോടു സാദൃശ്യമുള്ള ഫംഗസിന് ഒട്ടേറെ തന്തുക്കൾ കാണുന്നതിനാൽ ‘ഭൂമിയിലെ രോമമുളള നാവുകൾ’ എന്നറിയപ്പെടുന്നു. കറുത്തതോ ഇരുണ്ടതോ അല്ലെങ്കിൽ തവിട്ടു നിറത്തിലോ ഉള്ള ഈ ഫംഗസ്, സസ്യങ്ങളുടെ വേരുകളിലാണു കാണപ്പെടുന്നത്. ആഗോളതലത്തിൽ, ട്രൈക്കോഗ്ലോസ്സം ജനുസ്സിൽ ഇതുവരെ 55 തരം ജീവിവർഗങ്ങൾ ഉണ്ട്. ജൈവ വസ്തുക്കളുടെ വിഘടനത്തിനു ട്രൈക്കോഗ്ലോസ്സം നിർണായക പങ്ക് വഹിക്കുന്നു. അവ ചത്ത സസ്യങ്ങൾ മണ്ണിൽ അലിയാൻ സഹായിക്കുകയും ആവാസവ്യവസ്ഥയിൽ പോഷകങ്ങൾ പുനരുപയോഗം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഫംഗസിന്റെ ജീവശാസ്ത്രപരമായ സാധ്യതകൾ കൂടുതലായി പഠിക്കേണ്ടതുണ്ട്. അതിനാൽ ട്രൈക്കോഗ്ലോസ്സം ശ്യാംവിശ്വനാഥിയുടെ ശരിയായ വിശകലനത്തിനും ജീവശാസ്ത്രപരമായ സംഭാവനകൾക്കും കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് ഡോ.ശംഭു കുമാർ പറഞ്ഞു.