കടലാക്രമണത്തിൽ സമ്പൂർണ വംശനാശം സംഭവിച്ച പക്ഷി! തിരികയെത്തിയത് സവിശേഷ പരിണാമത്തിൽ
പ്രമുഖ സയൻസ് പരിസ്ഥിതി പോർട്ടലായ ലൈവ്‌സയൻസ് ഇത്തവണ ഫീച്ചർ ചെയ്തിരിക്കുന്ന ഒരു കൗതുകകരമായ പക്ഷിയുണ്ട്. അൽഡാബ്ര റെയിൽ എന്നറിയപ്പെടുന്ന ഈ പക്ഷി വംശനാശത്തിൽ നിന്നു തിരികെയെത്തി എന്നതായിരുന്നു പ്രത്യേകത
പ്രമുഖ സയൻസ് പരിസ്ഥിതി പോർട്ടലായ ലൈവ്‌സയൻസ് ഇത്തവണ ഫീച്ചർ ചെയ്തിരിക്കുന്ന ഒരു കൗതുകകരമായ പക്ഷിയുണ്ട്. അൽഡാബ്ര റെയിൽ എന്നറിയപ്പെടുന്ന ഈ പക്ഷി വംശനാശത്തിൽ നിന്നു തിരികെയെത്തി എന്നതായിരുന്നു പ്രത്യേകത
പ്രമുഖ സയൻസ് പരിസ്ഥിതി പോർട്ടലായ ലൈവ്‌സയൻസ് ഇത്തവണ ഫീച്ചർ ചെയ്തിരിക്കുന്ന ഒരു കൗതുകകരമായ പക്ഷിയുണ്ട്. അൽഡാബ്ര റെയിൽ എന്നറിയപ്പെടുന്ന ഈ പക്ഷി വംശനാശത്തിൽ നിന്നു തിരികെയെത്തി എന്നതായിരുന്നു പ്രത്യേകത
പ്രമുഖ സയൻസ് പരിസ്ഥിതി പോർട്ടലായ ലൈവ്‌സയൻസ് ഇത്തവണ ഫീച്ചർ ചെയ്തിരിക്കുന്ന ഒരു കൗതുകകരമായ പക്ഷിയുണ്ട്. അൽഡാബ്ര റെയിൽ എന്നറിയപ്പെടുന്ന ഈ പക്ഷി വംശനാശത്തിൽ നിന്നു തിരികെയെത്തി എന്നതായിരുന്നു പ്രത്യേകത. സ്വയം പരിഷ്‌കരണത്തിലൂടെയും പരിണാമത്തിലൂടെയുമാണ് ഈ പക്ഷി തനിക്ക് നേരിട്ട ദുർവിധിയെ പരാജയപ്പെടുത്തിയത്.
അൽഡാബ്ര അറ്റോൾ എന്ന ദ്വീപിലാണ് ഈ പക്ഷി താമസിക്കുന്നത്. തെക്കുകിഴക്കൻ ആഫ്രിക്കൻ തീരത്ത് മഡഗാസ്‌കറിനു വടക്കായാണ് ഇതിന്‌റെ സ്ഥാനം. ഒരു കോഴിയുടെ വലുപ്പമുള്ള ഈ പക്ഷിയെ കണ്ടാൽ പ്രത്യേകിച്ച് രൂപപരമായ സവിശേഷത അനുഭവപ്പെടില്ല. ചാരനിറത്തിലുള്ള പുറംശരീരവും ചുവപ്പുകലർന്ന ശിരസ്സും വെളുത്ത തൊണ്ടയുമുള്ളതാണ് ഈ പക്ഷി. വൈറ്റ് ത്രോട്ടഡ് റെയിൽ എന്നറിയപ്പെടുന്ന പക്ഷിയുടെ വിഭാഗത്തിൽ ഉൾപ്പെട്ട ഈ പക്ഷി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ പറക്കാൻ കഴിയാത്തതായുള്ള ഏക പക്ഷിയാണ്.
ഡോഡോയുടെ കഥ നാം കേട്ടിട്ടുണ്ടാകും. മൗറീഷ്യസ് ദ്വീപുകളിൽ സൈ്വര്യമായി വിഹരിച്ചിരുന്നതാണ് പറക്കാൻ കഴിയാത്ത ഈ പക്ഷി. എന്നാൽ മനുഷ്യരുടെ ഇടപെടൽ മൂലം ഈ വലിയ പക്ഷിക്ക് വംശനാശം സംഭവിക്കുകയാണുണ്ടായത്. എന്നാൽ അൽഡാബ്ര റെയിലിന് ഈ വിധിയായിരുന്നില്ല. ഏകദേശം ഒന്നരലക്ഷത്തോളം വർഷങ്ങൾ മുൻപ് അൽഡാബ്ര ദ്വീപിനെ കടൽ ആക്രമിച്ചു മുക്കി. തിരമാലകൾ തിരികെപ്പോയപ്പോഴേക്കും ദ്വീപിൽ ജൈവികവും പാരിസ്ഥിതികവുമായ വൻമാറ്റം സംഭവിച്ചുകഴിഞ്ഞിരുന്നെന്ന് ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പാലിയന്റോളജിസ്റ്റായ ജൂലിയൻ ഹ്യൂം അഭിപ്രായപ്പെടുന്നു.
അനേകം വർഷങ്ങൾ നീണ്ടുനിന്ന ഈ പ്രക്രിയയിൽ പറക്കാനൊക്കാത്ത റെയിൽ പക്ഷികൾക്ക് സമ്പൂർണ വംശനാശം സംഭവിച്ചു. എന്നാൽ പിന്നീടാണ് ശ്രദ്ധേയമായ ഒരു കാര്യം സംഭവിച്ചത്. ദ്വീപ് പൂർവസ്ഥിതിയിലായപ്പോൾ വൈറ്റ് ത്രോട്ടഡ് റെയിൽ വിഭാഗത്തിലുള്ള പക്ഷികൾ (ഇവയ്ക്ക് അപ്പോൾ വംശനാശം സംഭവിച്ചിരുന്നില്ല. ഇവയ്ക്ക് പറക്കാനും കഴിയുമായിരുന്നു). ഇവ ദ്വീപിനെ തങ്ങളുടെ തട്ടകമാക്കുകയും പറക്കാനുള്ള ശേഷി ഇവയ്ക്ക് കൈമോശം വരികയും ചെയ്തു. തദ്ഫലമായി ഇവയുടെ ശരീരഭാരം ക്രമാതീതമായി വർധിക്കാനും തുടങ്ങി.
ചുരുക്കത്തിൽ പറഞ്ഞാൽ ദ്വീപിൽ വംശനാശം സംഭവിച്ചുപോയ പക്ഷികളുടെ തനിപ്പകർപ്പുകളായി പുതിയ വൈറ്റ് ത്രോട്ടഡ് പക്ഷികൾ മാറി. ഐറ്ററേറ്റീവ് ഇവല്യൂഷൻ എന്ന പരിണാമപ്രക്രിയയാണ് ദ്വീപിൽ സംഭവിച്ചതെന്ന് ഗവേഷകർ പറയുന്നു. ഇത്തരത്തിലൊരു പരിണാമപ്രക്രിയ തങ്ങളുടെ ശ്രദ്ധയിൽപെട്ടത് ആദ്യമായാണെന്ന് ഗവേഷകർ പറയുന്നു. ഏതായാലും പുതിയ റെയിൽപക്ഷികൾക്ക് ദ്വീപിൽ പറക്കേണ്ട ആവശ്യമില്ലായിരുന്നു. പറക്കാതെ തന്നെ കരയിൽ നിന്ന് ഭക്ഷണം കണ്ടെത്താൻ ഇവയ്ക്കു കഴിഞ്ഞിരുന്നു. ഇവ മുട്ടകളിടുന്നതും തറയിൽ തന്നെയാണ്. ദ്വീപിൽ ഓടിനടന്നു ഭക്ഷണം കണ്ടെത്താൻ സഹായിക്കുന്ന ശക്തമായ കാലുകൾ ഇവയ്ക്കുണ്ട്.