റോമാക്കാർ മെത്തയിൽ കൊണ്ടുവന്ന രക്തദാഹികൾ! കൗതുകമുണർത്തി ബ്രിട്ടനിൽ പുതിയ ഗവേഷണം
ബ്രിട്ടിഷ് ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേടാണ് റോമൻ സാമ്രാജ്യത്തിന്റെ അധിനിവേശം. പ്ലംബിങ്, മികച്ച റോഡുകൾ മുതൽ പൊതു സ്നാനഘട്ടങ്ങൾ വരെ ഒട്ടേറെ സംഭാവനകൾ ആ വരവ് കാരണം ബ്രിട്ടനു ലഭിച്ചു. എന്നാൽ ഇതോടൊപ്പം തന്നെ റോമക്കാർ ബ്രിട്ടനിലേക്ക് കുറച്ച് ശല്യക്കാരെ കൂടെ കൊണ്ടുവന്നെന്നു പറയുകയാണ് പുതിയൊരു ഗവേഷണം.

കുറച്ചു മൂട്ടകളാണ് ഈ വില്ലൻമാർ. ബ്രിട്ടനിലെ ഹാഡ്രിയാൻ വാളിന് സമീപത്തെ വിൻഡോലാൻഡ എന്ന പ്രാചീന റോമൻ സൈനിക കേന്ദ്രത്തിൽ പര്യവേക്ഷണം നടത്തിയ ഗവേഷകരാണ് കൗതുകകരമായ ഈ വസ്തുത കണ്ടെത്തിയത്. യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചരിത്ര സ്ഥലമാണ് ഹാഡ്രിയാൻ വാൾ. ബ്രിട്ടനിലെത്തിയ റോമാ സാമ്രാജ്യാണ് പ്രശസ്തമായ ഈ മതിൽ നിർമിച്ചത്. ബ്രിട്ടനിലേക്ക് റോമിലെ ഹാഡ്രിയാൻ ചക്രവർത്തി എത്തിയതിനു ശേഷമായിരുന്നു മതിലിന്‌റെ നിർമാണം. 300 വർഷത്തോളം ബ്രിട്ടനിലെ റോമാസാമ്രാജ്യത്തിന്റെ അതിർത്തിയായി ഇതു നില കൊണ്ടു. ബ്രിട്ടനിലെ അതിപ്രശസ്തമായ സൈക്കാമോർ ഗാപ് ഇതിനടുത്താണ് സ്ഥിതി ചെയ്തിരുന്നത്. 2016ൽ ബ്രിട്ടനിലെ ട്രീ ഓഫ് ദ ഇയർ ബഹുമതി നേടിയ വൃക്ഷമായ ഇത് ഇടയ്ക്ക് സാമൂഹിക വിരുദ്ധർ വെട്ടിവീഴ്ത്തിയത് വലിയ വാർത്തയായിരുന്നു.
യൂണിവേഴ്സിറ്റി കോളജ് ഡബ്ലിനിലെ ഗവേഷകനായ കാറ്റി വൈസി ജാക്സനും സംഘവുമാണ് മേഖലയിൽ പര്യവേഷണങ്ങൾ നടത്തി വിവരം ശേഖരിച്ചത്. സിമെസ് ലെക്ടുലാരിസ് എന്നറിയപ്പെടുന്ന മൂട്ടകളുടെ അവശിഷ്ടങ്ങൾ അവർ ഇവിടെനിന്നും കണ്ടെത്തി. മനുഷ്യരുടെ ശരീരത്തിൽ കടിച്ച് രക്തം കൂടിക്കുന്നവയാണ് ഈ കീടങ്ങൾ.
ഇംഗ്ലണ്ടിലെ വാർവിക്ഷറിൽ സ്ഥിതി ചെയ്യുന്ന ആൽസെസ്റ്ററിലെ റോമൻ കേന്ദ്രത്തിലും ഇത്തരം ജീവികളുടെ ശേഷിപ്പുകൾ കണ്ടെത്തിയിരുന്നു.
റോമൻ സാമ്രാജ്യത്തിലെ ആളുകൾ തങ്ങളുടെ ശുചിത്വബോധത്തിനു പേരുകേട്ടവരായിരുന്നു. എന്നിട്ടും ഇവയെങ്ങനെ അവർക്കൊപ്പം എത്തി. റോമക്കാർ ഉപയോഗിച്ചിരുന്ന മെത്തകളിലാകും ഇതിന്റെ ഗുട്ടൻസെന്ന് ഗവേഷകർ പറയുന്നു. വൈക്കോൽ കൊണ്ടുള്ള മെത്തകളായിരുന്നത്രേ റോമാക്കാർ ഉപയോഗിച്ചത്. ബ്രിട്ടനിലേക്ക് ഇവ കൊണ്ടുവന്നപ്പോൾ മൂട്ടകളും ഇതിനൊപ്പം വന്നിരിക്കാം.