എവറസ്റ്റ് കൊടുമുടി കയറുന്നത് പലരുടെയും ജീവിതലക്ഷ്യമാണെങ്കിലും അതുകൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന വിപത്ത് ചില്ലറയല്ല. വിസർജ്യങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ആളുകൾ പർവതഹാരോഹണത്തിനിടെ വഴിയിൽ ഉപേക്ഷിക്കുന്നതിനാൽ വലിയ ദോഷമാണ് പരിസ്ഥിതിക്ക് ഉണ്ടാകുന്നത്. ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എവറസ്റ്റ് കൊടുമുടി കയറുന്നത് പലരുടെയും ജീവിതലക്ഷ്യമാണെങ്കിലും അതുകൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന വിപത്ത് ചില്ലറയല്ല.  വിസർജ്യങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ആളുകൾ പർവതഹാരോഹണത്തിനിടെ വഴിയിൽ ഉപേക്ഷിക്കുന്നതിനാൽ വലിയ ദോഷമാണ് പരിസ്ഥിതിക്ക് ഉണ്ടാകുന്നത്. ഇപ്പോൾ ഇതിന് പരിഹാരം കാണാനായി പുതിയ  നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ. കൊടുമുടി കയറുന്നവർ തുറസ്സായ സ്ഥലത്ത് വിസർജനം നടത്താതെ അവ ബാഗിൽ ശേഖരിച്ച് തിരികൾ ബേസ് ക്യാംപിൽ കൊണ്ടുവരണം എന്നതാണ് പുതിയ നിയമം. 

മലനിരകളിൽ ദുർഗന്ധം പടർന്നു തുടങ്ങിയതോടെയാണ് ശക്തമായ നിയമം നിലവിൽ കൊണ്ടുവരുന്നത്. പസാങ് ലാമു റൂറൽ മുനിസിപ്പാലിറ്റിയുടേതാണ് നടപടി. കൊടുമുടിയിലെ പാറകളിൽ പലയിടങ്ങളിലും മനുഷ്യ വിസർജ്യം ദൃശ്യമാണെന്നും ഇതുമൂലം ചില മലകയറ്റക്കാർക്ക് അസുഖം വരുന്നുവെന്നും അധികൃതർക്ക് പരാതികൾ ലഭിച്ചിരുന്നു. എവറസ്റ്റ് കൊടുമുടിയുടെ പ്രതിഛായ തന്നെ ഇല്ലാതാക്കുന്ന പ്രവർത്തിയായാണ് ഭരണകൂടം ഇതിനെ കാണുന്നത്. ബോധവത്കരണം നൽകിയിട്ടും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാതെ വന്നതോടെ പൂപ്പ് ബാഗുകൾ ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 

എവറസ്റ്റ് കൊടുമുടിയിലെ മാലിന്യം നീക്കം ചെയ്യുന്നു (Photo: X/@tradingMaxiSL)
ADVERTISEMENT

എവറസ്റ്റ് കൊടുമുടിയും തൊട്ടടുത്തുള്ള ലോത്സെ പർവതവും കയറാൻ ആഗ്രഹിക്കുന്ന ആളുകൾ ബേസ് ക്യാംപിൽ നിന്ന് പൂപ്പ് ബാഗുകൾ വാങ്ങണം. പർവ്വതാരോഹകർക്കു വേണ്ടി ബേസ് ക്യാംപിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എങ്കിലും മലകയറ്റത്തിനിടെ ബുദ്ധിമുട്ട് തോന്നിയാൽ ആളുകൾ തറയിൽ കുഴികൾ നിർമ്മിച്ച് മലമൂത്ര വിസർജനം നടത്തുന്നു. ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച കുറവായതിനാൽ മലകയറ്റക്കാർ തുറസ്സായ സ്ഥലത്താണ് മലമൂത്രവിസർജനം നടത്തുന്നത്. ഇതുപാടില്ലെന്ന അറിയിപ്പുകളുണ്ടെങ്കിലും വളരെ കുറച്ച് ആളുകൾ മാത്രമാണ് തങ്ങളുടെ വിസർജ്യങ്ങൾ ബയോഡീഗ്രേഡബിൾ ബാഗുകളിൽ തിരികെ കൊണ്ടുവരുന്നത്. 

എപ്പോഴും എത്തിച്ചേരാൻ കഴിയാത്ത ഉയർന്ന പ്രദേശങ്ങളിൽ മനുഷ്യ മാലിന്യം ഇപ്പോൾ ഒരു പ്രധാന പ്രശ്നമായി തുടരുകയാണ്. നേപ്പാളി ആർമിയുടെ നേതൃത്വത്തിൽ വാർഷിക ഡ്രൈവ് ഉൾപ്പെടെ നിരവധി ക്ലീനിംഗ് ക്യാംപെയിനുകൾ ഈ മേഖലകളിൽ നടത്തിയിട്ടുണ്ട്. എവറസ്റ്റിൻ്റെ  ക്യാംപ് വണ്ണിനും കൊടുമുടിയോട് ചേർന്നുള്ള ക്യാംപ് ഫോർ എന്നറിയപ്പെടുന്ന സൗത്ത് കോൾ എന്നറിയപ്പെടുന്ന ക്യാംപ് ഫോറിനും ഇടയിൽ മൂന്ന് ടണ്ണോളം മനുഷ്യ മാലിന്യങ്ങൾ ഉണ്ടെന്ന് എൻജിഒ പറയുന്നു. 

എവറസ്റ്റ് കൊടുമുടി കയറുന്നവർ (Photo: X/@RONBupdates)
ADVERTISEMENT

നിലവിൽ ക്ലൈമ്പിങ് സീസൺ അടുത്തുവരുന്നതിനാൽ ഒരു എൻജിഒ അമേരിക്കയിൽ നിന്നും 8000 പൂപ്പ് ബാഗുകൾ എവറസ്റ്റിലേക്ക് എത്തിക്കുന്നുണ്ട്. ഈ ബാഗുകളിലെ രാസവസ്തുക്കളും പൊടികളും മനുഷ്യ മാലിന്യങ്ങളെ ഖര രൂപത്തിലേക്ക് മാറ്റി ദുർഗന്ധരഹിതമാക്കും. പർവതം കയറി  മടങ്ങുന്നവരുടെ ബാഗുകൾ കർശനമായി പരിശോധിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിക്കുന്നു. ഇതോടെ എവറസ്റ്റിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

English Summary:

Mount Everest Climbers Asked To Bring Their Poop To Base Camp. Here's Why