അന്യഗ്രഹജീവികളെ അനുസ്മരിപ്പിക്കുന്ന മുഖമുള്ള ആയിരംകാലികളെ (മില്ലിപീഡ്സ്– Millipedes) വിദൂര ആഫ്രിക്കൻ വനങ്ങളിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ സൺഷൈൻ സർവകലാശാലയിലെ പ്രഫസറായ ആൻഡി മാർഷലും സംഘവുമാണ് കണ്ടെത്തലിനു പിന്നിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്യഗ്രഹജീവികളെ അനുസ്മരിപ്പിക്കുന്ന മുഖമുള്ള ആയിരംകാലികളെ (മില്ലിപീഡ്സ്– Millipedes) വിദൂര ആഫ്രിക്കൻ വനങ്ങളിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ സൺഷൈൻ സർവകലാശാലയിലെ പ്രഫസറായ ആൻഡി മാർഷലും സംഘവുമാണ് കണ്ടെത്തലിനു പിന്നിൽ. ടാൻസാനിയയിലെ ഉഡ്‌സുൻഗ്വ മലനിരകളിലെ സസ്യങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനിടെയാണ് കണ്ടെത്തൽ. യൂറോപ്യൻ ജേണൽ ഓഫ് ടാക്‌സോണമി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

ആയിരംകാലികളെക്കുറിച്ചുള്ള പഠനം സസ്യസമ്പത്തിന്റെ ആരോഗ്യം സംബന്ധിച്ചുള്ള ഗവേഷണത്തിൽ പ്രധാനമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഓസ്‌ട്രേലിയൻ റിസർച് കൗൺസിലിന്റെ നേതൃത്വത്തിലുള്ളതാണ് പഠനം. ആഫ്രിക്കയിലെ ആയിരംകാലികളായ തേരട്ടകളിൽ ചിലതിന് 35 സെന്റിമീറ്റർ വരെ നീളമുണ്ടാകും. എന്നാൽ ഇപ്പോൾ കണ്ടെത്തിയവയ്ക്ക് നീളം കുറവാണ്. ഇക്കൂട്ടത്തിൽ ഒരു ജീവിയെ ലെഫോസ്‌ട്രെപ്പസ് മഗോംബെറ എന്ന് വിളിക്കുന്നു. ആഫ്രിക്കയിലെ മഗോംബെറ നാച്ചുറൽ റിസർവിന്റെ പേരാണ് ഇതിനു നൽകിയിരിക്കുന്നത്. 

ADVERTISEMENT

ഡിപ്ലോപോഡ എന്ന ജീവിവിഭാഗത്തിലെ ഡെട്രിറ്റിവോർ എന്ന ഗണത്തിൽ ഉൾപ്പെടുന്നവയാണ് ആയിരംകാലികൾ അഥവാ മില്ലിപീഡ്‌സ്. ആയിരംകാലികൾ എന്നു പേരുണ്ടെങ്കിലും 30 മുതൽ 400 കാലുകൾ വരെയാണ് ഈ കൂട്ടത്തിലെ ജീവികൾക്കുള്ളത്. ചീയുന്ന ജൈവവസ്തുക്കളാണ് ഇവ പ്രധാനമായും ഭക്ഷിക്കുന്നത്. അതിനാൽ ഇവ പരിസ്ഥിതിക്ക് ഏറെ വേണ്ടപ്പെട്ടവരാണ്. പക്ഷികൾക്കും ചിലയിനം സസ്തനികൾക്കും ഇവയൊരു പ്രധാന ഭക്ഷണസ്രോതസ്സ് കൂടിയാണ്. ശത്രുക്കളെ തുരത്താൻ ഇവ വിഷമയമായ ദ്രാവകങ്ങൾ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കാറുണ്ട്.

ഉഡ്‌സുൻഗ്വ മലനിരകളിൽ കണ്ടെത്തിയ മില്ലിപീഡ്സ് (Photo: X/ @ejtaxonomy)
English Summary:

'Alien-faced': New species of millipede discovered in jungles of Tanzania