ന്റെ മോനേ..., എജ്ജാതി തണുപ്പ്! മൈനസ് 52.3 ഡിഗ്രി; 64 വർഷത്തെ റെക്കോർഡ് തകർത്തു
രണ്ട് മാസമായി ചൈനയിൽ അതിശൈത്യം കൊടുമ്പിരികൊള്ളുകയാണ്. ചൈനയുടെ പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിൽ താപനിലെ മൈനസ് 52.3 ഡിഗ്രി സെൽഷ്യസിലെത്തി. ഇതോടെ 64 വർഷത്തെ റെക്കോർഡ് തകർന്നു. 1960 ജനുവരി 21ലാണ് സിൻജിയാങ്ങിൽ താപനില ഏറ്റവും താഴ്ന്ന സ്ഥിതിയുണ്ടായത്.

രണ്ട് മാസമായി ചൈനയിൽ അതിശൈത്യം കൊടുമ്പിരികൊള്ളുകയാണ്. ചൈനയുടെ പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിൽ താപനില മൈനസ് 52.3 ഡിഗ്രി സെൽഷ്യസിലെത്തി. ഇതോടെ 64 വർഷത്തെ റെക്കോർഡ് തകർന്നു.
1960 ജനുവരി 21ലാണ് സിൻജിയാങ്ങിൽ താപനില ഏറ്റവും താഴ്ന്ന സ്ഥിതിയുണ്ടായത്. മൈനസ് 51.5 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്.
മഞ്ഞുവീഴ്ചയും ഹിമപാതവും റെയിൽവേ ഉൾപ്പെടെ ഗതാഗതമാർഗത്തെ തടസ്സപ്പെടുത്തി. നിരവധി ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
റോഡിലെ മഞ്ഞ് നീക്കാനായി 86 പ്രവർത്തകരെയും 47 വാഹനങ്ങളെയും ഹൈവേ അധികൃതർ ഏർപ്പെടുത്തിയിരിക്കുകയാണ്.
കനത്ത മഞ്ഞുകാരണം ലിയോണിങ്, ജിലിങ്, ഹീലോംങ്ജിയാങ് എന്നീ പ്രവിശ്യകൾ അടച്ചുപൂട്ടിയ നിലയിലാണ്.
വടക്കുകിഴക്കൻ ചൈന, പ്രവിശ്യകളായ ഹുബെയ്, തെക്ക് ഹുനാൻ എന്നിവിടങ്ങളിലെ സ്ഥിതിയും മോശമാണ്.
43 റോഡുകളും 623 ടോൾ സ്റ്റേഷനുകളും അടച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ചവരെ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
തണുത്തുവിറച്ച് തലസ്ഥാനം
ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ കനത്ത മഞ്ഞുവീഴ്ചയാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. ഹൈവേ റോഡുകളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. വാഹനങ്ങൾ തെന്നിമാറുന്നുണ്ടെന്നും ഓടിക്കാൻ ബുദ്ധിമുട്ടാണെന്നും പ്രദേശവാസിയായ കെയ്‌ലി ചെൻ പറഞ്ഞു.
അപകട സാധ്യത കൂടുതലായതിനാൽ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗതത്തെ ആശ്രയിക്കണമെന്ന് അധികൃതർ അറിയിച്ചു.
വാഹനങ്ങൾ ഓടുക്കുന്നുണ്ടെങ്കിൽ വേഗത കുറയ്ക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും സർക്കാർ അറിയിച്ചു.