ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത തരത്തിലുള്ള അനക്കോണ്ട വർഗത്തെ ആമസോണിൽ കണ്ടെത്തി. 26 അടി നീളത്തിൽ വളരാൻ കഴിയുന്ന ഈ പാമ്പിന് 500 കിലോയാണ് ഭാരം കണക്കാക്കുന്നത്. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുപ്പമുള്ള പാമ്പാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ ആനക്കോണ്ടയുടെ 4 സ്പീഷീസുകളെപ്പറ്റിയായിരുന്നു അറിവുള്ളത്. ഗ്രീൻ അനക്കോണ്ടയെന്ന വിഭാഗമായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും വലുത്. തെക്കൻ അമേരിക്കയുടെ ട്രോപ്പിക്കൽ ഭാഗങ്ങളിലാണ് ഇവ ജീവിക്കുന്നത്. ആമസോൺ, ഒറിനോകോ, ഇസേക്വിബോ നദീതടങ്ങളിലൊക്കെ ഇവയുണ്ട്. പായാനുള്ള കഴിവും ഇരയെ കിട്ടിയാൽ കെട്ടിവരിഞ്ഞു മുറുക്കിക്കൊല്ലാനുള്ള കഴിവും ഈ പാമ്പുകളെ അപകടകാരികളാക്കുന്നു. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വലിയ പാമ്പ് ഈ ഗ്രീൻ അനക്കോണ്ടയുടെ മറ്റൊരു വകഭേദമാണെന്നാണ് ഗവേഷകർ പറയുന്നത്. തദ്ദേശീയ ഗോത്രമായ വോറാണികളുടെ സഹായത്തോടെയാണ് ഇത്തരം പല പാമ്പുകളെയും ശാസ്ത്രജ്ഞർ പിടികൂടിയത്.

One of the scientists, Prof. dr. Freek Vonk has recorded a video of a 26-feet-long green anaconda (Credit: Instagram/@freekvonk)
ADVERTISEMENT

ആമസോൺ നദിയിലൂടെ വഞ്ചിയിൽ യാത്ര ചെയ്താണ് ശാസ്ത്രജ്ഞർ ഇവയെ കണ്ടെത്തിയതും ചിത്രങ്ങളും വിഡിയോകളും എടുത്തതും. തെക്കൻ മേഖലകളിൽ സാധാരണയായി കാണപ്പെടുന്ന അനക്കോണ്ടകളുടെ കൂട്ടത്തിൽനിന്നും ഒരു കോടി വർഷം മുൻപാണ് ഈ പാമ്പുകൾ വഴിപിരിഞ്ഞുപോയത്. രണ്ട് പാമ്പുകളും തമ്മിൽ 5.5 ശതമാനം ജനിതകവ്യത്യാസമാണുള്ളത്.

കേൾക്കുമ്പോൾ ചെറിയ ശതമാനമായി തോന്നാമെങ്കിലും വ്യത്യാസം വലുതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഉദാഹരണമായി പറഞ്ഞാൽ മനുഷ്യരും ചിമ്പാൻസികളും തമ്മിൽ വെറും 2 ശതമാനം ജനിതകവ്യത്യാസം മാത്രമാണുള്ളത്. എന്നാൽ എത്രത്തോളം അതു വ്യത്യാസപ്പെട്ടിരിക്കുന്നു. 

ADVERTISEMENT

പുതുതായുള്ള അനക്കോണ്ടകളുടെ കണ്ടെത്തൽ ഈ പാമ്പുകളുടെ സംരക്ഷണത്തിലെ നിർണായക നാഴികക്കല്ലാണെന്ന് ഗവേഷകർ പറഞ്ഞു. അനക്കോണ്ട ആമസോണിലെ ഏറ്റവും ഉയർന്ന വേട്ടക്കാരാണ്. മേഖലയുടെ പ്രകൃതിവൈവിധ്യം സംരക്ഷിക്കുന്നതിൽ ഇവയുടെ പങ്ക് നിസ്തർക്കമാണ്. ആമസോൺ കാടുകളിൽ കുറച്ചുനാളുകളായി നടമാടുന്ന പ്രകൃതിചൂഷണം അനക്കോണ്ടകൾക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വനനശീകരണം, അനധികൃത കൃഷി, മൃഗചൂഷണം തുടങ്ങിയവയൊക്കെ ഇവിടെ നടമാടുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT