മെസൊപ്പൊട്ടേമിയയിൽ സൃഷ്ടിക്കപ്പെട്ട ആദ്യ സങ്കരമൃഗം! വിസ്മൃതിയിൽ മറഞ്ഞ കുംഗ
ടൈഗ്രിസ്– യൂഫ്രട്ടീസ് നദികളുടെ വിളനിലങ്ങളിൽ ശക്തിപ്രാപിച്ച മെസൊപ്പൊട്ടേമിയ ആദിമ മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളിലൊന്നായിരുന്നു. സാമൂഹിക ജീവിതത്തിന്റെ പല സംവിധാനങ്ങളും ഇവിടെ ഉരുത്തിരിഞ്ഞു.

ടൈഗ്രിസ്– യൂഫ്രട്ടീസ് നദികളുടെ വിളനിലങ്ങളിൽ ശക്തിപ്രാപിച്ച മെസപ്പൊട്ടേമിയ ആദിമ മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളിലൊന്നായിരുന്നു. സാമൂഹിക ജീവിതത്തിന്റെ പല സംവിധാനങ്ങളും ഇവിടെ ഉരുത്തിരിഞ്ഞു. മെസൊപ്പൊട്ടേമിയിൽ അന്നൊരു ജീവിക്ക് കഴുതകളുടെ ആറിരട്ടി വിലയുണ്ടായിരുന്നു. ശക്തിയേറിയ ആ ജീവി കുടുംബത്തിന്റെ അന്തസ്സിന്റെ ചിഹ്നമായിരുന്നു, വിവാഹസമ്മാനമായി ഈ ജീവിയെ കൊടുത്തിരുന്നു. രഥങ്ങൾ മുതൽ വണ്ടികൾ വരെ മടിയേതുമില്ലാതെ കുംഗകൾ വലിച്ചിരുന്നു. ഈ മൃഗത്തിന്റെ പേരാണു കുംഗ.
വിഭിന്ന ജീവി കുടുംബങ്ങളോ, ജനുസ്സുകളോ, സ്പീഷീസുകളോ തമ്മിലുള്ള സങ്കലനം വഴി ജനിക്കുന്ന ജീവികളാണ് സങ്കരജീവികൾ. സിംഹവും കടുവയും തമ്മിലുള്ള ക്രോസായ ലൈഗർ, കഴുതയും കുതിരയും തമ്മിലുള്ള ക്രോസായ കോവർ കഴുത എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം ഹൈബ്രിഡുകളിൽ ഏറ്റവും പഴക്കമേറിയവയാണ് കുംഗകൾ. ഇവയുടെ അവശിഷ്ടങ്ങൾ ഇടക്കാലത്ത് സിറിയയിൽ നിന്ന് കണ്ടെത്തിയിരുന്നു. സിറിയയും മെസപ്പൊട്ടേമിയൻ നാഗരികതയുടെ ഭാഗമായിരുന്നു ഒരിക്കൽ.
Read Also: പേരിന്റെ പേരിലും പോര്; വംശവെറിയുടെ ഭാരം വഹിച്ച് ജന്തു, സസ്യ ജാലങ്ങളും
അക്കാലത്ത് കുതിരകൾ മേഖലയിൽ പ്രചാരത്തിലായിരുന്നില്ല. നാട്ടുകഴുതകളുടെയും കാട്ടുകഴുതകളുടെയും സങ്കരമായിരുന്ന ഇവയെ കുതിരകൾക്കു പകരം രഥത്തിൽ പൂട്ടിയിരുന്നു. അത്ര ശക്തരായ മൃഗങ്ങളായിരുന്നു കുംഗ. സങ്കരയിനം ജീവികളെ ഉണ്ടാക്കാനുള്ള ആദ്യ മനുഷ്യശ്രമമായിരുന്നു കുംഗകളെന്ന് ഇവർ പറയുന്നു.
കഴുതകളെക്കാൾ ശക്തിയും വേഗവും കൂടിയ കുംഗകൾ യുദ്ധത്തിലും ഉപയോഗിക്കപ്പെട്ടിരുന്നു.