വളർത്തുനായ്ക്കളുടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്താറുണ്ട്. തങ്ങളുടെ അരുമകൾ കുസൃതി കാട്ടുന്നതും സഹായിക്കുന്നതും മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതുമെല്ലാം വിഡിയോയാക്കി ഉടമകൾ തന്നെ പ്രചരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, രണ്ട് വളർത്തുനായ്ക്കളുടെ വിവാഹ വിഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സാധാരണ ഉത്തരേന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളർത്തുനായ്ക്കളുടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്താറുണ്ട്. തങ്ങളുടെ അരുമകൾ കുസൃതി കാട്ടുന്നതും സഹായിക്കുന്നതും മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതുമെല്ലാം വിഡിയോയാക്കി ഉടമകൾ തന്നെ പ്രചരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, രണ്ട് വളർത്തുനായ്ക്കളുടെ വിവാഹ വിഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സാധാരണ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം വിഡിയോകൾ പ്രചരിക്കാറുള്ളത്. എന്നാൽ ഇത് ഒരു മലയാളി കുടുംബത്തിൽനിന്നാണ്.

വീടിന്റെ ടെറസിൽവച്ചാണ് ജിമ്മിയുടെയും ലിസയുടെയും വിവാഹം. ഇരുവരെയും ഒരു കമ്പിയിൽ കെട്ടിയിട്ടിട്ടുണ്ട്. കഴുത്തിൽ മാലയണിഞ്ഞ് നെറ്റിയിൽ കുങ്കുമക്കുറി തൊട്ടു. അവർക്കുമുന്നിൽ വാഴയില വച്ച് പായസവും വിളമ്പിയിട്ടുണ്ട്. നിലവിളക്കും ചന്ദനവും പഴവും ചടങ്ങിന് ആവശ്യമായ മറ്റ് ചില വസ്തുക്കളും വച്ചിട്ടുണ്ട്. ‘‘ഹായ് ഫ്രണ്ട്സ്. ഇന്ന് നമ്മുടെ ജിമ്മിയുടെയും ലിസയുടെയും കല്യാണ നാൾ ആണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും ഇവർക്ക് രണ്ടുപേർക്കും ഉണ്ടായിരിക്കണം. ഇവരുടെ ഇനിയുള്ള ജീവിതം സുഖകരമാകട്ടെയെന്ന് പ്രാർഥിക്കുന്നു’’– എന്ന കുറിപ്പോടെ durgamol8 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിടുകയായിരുന്നു.

ADVERTISEMENT

Read Also: നാടിനെ പൊള്ളിച്ച് വേനൽച്ചൂട്; കൂട്ടിയിട്ട് കത്തിക്കരുത്, ശ്രദ്ധിക്കാം ഈ 6 കാര്യങ്ങൾ

വിഡിയോ വൈറലായതോടെ രസകരമായ കമന്റുകളും എത്തി. ഇതിൽ ഒരു അവിഹിതം മണക്കുന്നുവെന്നും ജിമ്മിക്ക് ഉഷാറില്ലെന്നും ലോക്ക് ആയപ്പോൾ പിടിച്ചു കെട്ടിച്ചതായിരിക്കുമെന്നും ഒരാൾ കുറിച്ചു. ആ പെൺപട്ടി ആൾ അത്ര ശരിയല്ലെന്നും പലയിടത്തും പല ആൺപട്ടികളുടെ കൂടെ ഞാൻ കണ്ടിട്ടുണ്ടെന്നും മറ്റൊരാൾ കുറിച്ചു. സുഹൃത്തുക്കളെ മെൻഷൻ ചെയ്ത് ‘പട്ടികൾക്ക് വരെ കല്യാണമായി. നീ എന്നാണ് കെട്ടുന്നത്’ എന്ന് ചോദിക്കുന്നവരുമുണ്ട്.