ഭൂമിയിലെ ആറാമത്തെ കൂട്ട ജീവിവംശനാശം അടുത്തെത്തിയതായി ചില വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 38500 മൃഗങ്ങളെങ്കിലും പ്രതിസന്ധിയിലാണെന്ന് വിദഗ്ധർ പറയുന്നു.

ഭൂമിയിലെ ആറാമത്തെ കൂട്ട ജീവിവംശനാശം അടുത്തെത്തിയതായി ചില വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 38500 മൃഗങ്ങളെങ്കിലും പ്രതിസന്ധിയിലാണെന്ന് വിദഗ്ധർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ ആറാമത്തെ കൂട്ട ജീവിവംശനാശം അടുത്തെത്തിയതായി ചില വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 38500 മൃഗങ്ങളെങ്കിലും പ്രതിസന്ധിയിലാണെന്ന് വിദഗ്ധർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് രാജ്യാന്തര വന്യജീവിദിനം. ഡിജിറ്റൽ മാർഗങ്ങൾ മൃഗസംരക്ഷണത്തിൽ എങ്ങനെ പ്രസക്തമാകുന്നു എന്നതാണ് ഈ വർഷത്തെ വന്യജീവി ദിനാചരണത്തിന്റെ പ്രസക്തി.

ഭൂമിയിലെ ആറാമത്തെ കൂട്ട ജീവിവംശനാശം അടുത്തെത്തിയതായി ചില വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 38500 മൃഗങ്ങളെങ്കിലും പ്രതിസന്ധിയിലാണെന്ന് വിദഗ്ധർ പറയുന്നു. ഇതിൽ 16300 എണ്ണം വംശനാശം നേരിടുന്നതാണ്. കാലാവസ്ഥാ വ്യതിയാനം മുതൽ പ്രകൃതിചൂഷണം വരെ അനേകം പ്രതിസന്ധികൾ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് കൂലങ്കഷമായ ചർച്ചകൾ നടക്കുന്ന കാലമാണ് ഇത്. നമ്മുടെ മുതലെടുപ്പുകൾ അതിരുവിടുന്നെന്നും ഇത്രയധികം ആഘാതം താങ്ങാൻ ഭൂമിക്കു കഴിവില്ലെന്നും അക്കാര്യം മനസ്സിലാക്കണമെന്നും ഐക്യരാഷ്ട്രസംഘടന തന്നെ ലോകത്തിനു താക്കീത് നൽകുന്നു.

ADVERTISEMENT

ബിറ്റ്‌കോയിൻ എന്ന ആദ്യ ക്രിപ്റ്റോനാണയം ആവിർഭവിച്ചപ്പോൾ മുതൽ കേൾക്കുന്ന സാങ്കേതികവിദ്യയാണുബ്ലോക്ചെയിൻ. പല ക്രിപ്റ്റോനാണയങ്ങളുടെയും നട്ടെല്ലെന്നു പറയുന്നതുതന്നെ ഡിജിറ്റൽ ലെജർ എന്നു വിളിക്കാവുന്നബ്ലോ ക്ചെയിനാണ്. അപേക്ഷിക്കാവുന്ന മേഖലകളുടെ ആധിക്യത്താൽ, ബിറ്റ്കോയിനേക്കാൾ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും ശ്രദ്ധബ്ലോക്ചെയിൻ നേടിയിരുന്നു. ഇന്ന് ഈ സാങ്കേതിക വിദ്യയെ അടിസ്ഥാനപ്പെടുത്തി ഒട്ടേറെ സാങ്കേതികസംവിധാനങ്ങളും പഠനമേഖലകളും ലോകരാഷ്ട്രങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നു.

എന്നാൽ ഈബ്ലോക്ചെയിൻ വരുംകാല പരിസ്ഥിതി സംരക്ഷണത്തിലും മാനേജ്മെന്റിലും വലിയ സ്ഥാനം വഹിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിലും ഇതു നിർണായകമാകും.

ADVERTISEMENT

ഇന്നു ലോകത്ത് വൻകിട മൃഗസംരക്ഷണ പ്രോജക്ടുകൾ യുഎൻ ഉൾപ്പെടെ പല സംഘടനകളും സന്നദ്ധ സംഘടനകളും നടത്തുന്നുണ്ട്. ഇവയുടെ ലൊജിസ്റ്റിക്സിലുണ്ടാകുന്ന കാലതാമസം മൂലം ക്രയവിക്രയങ്ങളിൽ ഈ പ്രോജക്ടുകളിൽ പ്രതിസന്ധികൾ ഉടലെടുക്കാറുണ്ട്. ഇതിനെ സുഗമമാക്കാൻബ്ലോക്ചെയിനു കഴിയും.

ബ്ലോക്ചെയ്ൻ അധിഷ്ഠിത സംവിധാനങ്ങൾ മൃഗസംരക്ഷണ മേഖലയിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരെ കൂട്ടിയിണക്കുമെന്നും ഇവർ തമ്മിലുള്ള ക്രയവിക്രയങ്ങൾ ത്വരിതപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ഇതു മെച്ചപ്പെട്ട പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്ക് വഴിതെളിക്കും.

ADVERTISEMENT

മൃഗങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഗവേഷണഫലങ്ങളുമൊക്കെ സന്നദ്ധ സംഘടനകൾക്കും ഗവേഷകർക്കും അതിൽ താൽ‌പര്യമുള്ളവർക്കുമിടയിൽ വിതരണം ചെയ്യാൻ ബ്ലോക്ചെയിൻ സഹായകമാകും. അതീവ സുരക്ഷിതമായാണ് സാങ്കേതികവിദ്യ ഇതു ചെയ്യുന്നത്.

അതുപോലെ ഒരു ജന്തുവർഗത്തിന്റെ ചലനവും വ്യാപനവുമൊക്കെ ബ്ലോക്ചെയിനിൽ കൃത്യമായി അടയാളപ്പെടുത്താം. മറ്റാർക്കും ഇതിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ലെന്നതു ബ്ലോക്ചെയിന്റെ വലിയ സവിശേഷതയാണ്. അതിനാൽ കാര്യങ്ങൾ സുഗമവും സുതാര്യവുമായി മുന്നോട്ടുപോകും. മൃഗങ്ങളുടെ നിയമവിരുദ്ധ കച്ചവടവും കള്ളക്കടത്തും കുറയ്ക്കാനും ബ്ലോക്ചെയിൻ സഹായകമാകുമെന്ന് കരുതപ്പെടുന്നു. ഒരു ബ്ലോക് ചെയിൻ അധിഷ്ഠിത ശൃംഖലയിലൂടെയാണ് മൃഗങ്ങളുടെ കൈമാറ്റമെങ്കിൽ അതുവഴി അനധികൃതമായി മൃഗക്കടത്തു നടക്കാനുള്ള സാധ്യത തീരെ കുറയും. സാധാരണ വിപണികളിലേക്ക് അനധികൃത മൃഗങ്ങളെയും മൃഗ ഉൽപന്നങ്ങളെയും കൊണ്ടുവരുന്നതു ബ്ലോക്ചെയിൻ തടയും.

പ്രതീകാത്മക ചിത്രം

ഒരു ജീവിവർഗത്തിന്റെ വ്യാപനം, അതു നേരിടുന്ന പ്രതിസന്ധികൾ, അതിന്റെ ഉപഭോഗം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി വിലയിരുത്താനും ബ്ലോക്ചെയിൻ സഹായകമാകും. ഉദാഹരണം ഫിഷ്കോയിൻ എന്ന ബ്ലോക്ചെയിൻ സംവിധാനമാണ്. മത്സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേരുടെ സഹായത്തോടെ മത്സ്യവർഗങ്ങളുടെ സ്രോതസ്സും വ്യാപനവും തൊട്ട് അതെത്തുന്ന വിപണി വരെ ഈ സംവിധാനത്തിൽ രേഖപ്പെടുത്തപ്പെടുന്നു. ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നവർക്ക് പ്രതിഫലവും ഇവർ കൊടുക്കുന്നുണ്ട്.

എന്നാൽ ബ്ലോക്ചെയിൻ സാങ്കേതികവിദ്യ നിലനിർത്താനും നിയന്ത്രിക്കാനുമായി വലിയ ഊർജ ഉപയോഗം വേണമെന്നുള്ളത് ഇപ്പോഴത്തെ ഒരു പോരായ്മയാണ്. വരുംകാലങ്ങളിൽ സാങ്കേതികവിദ്യാ വികാസം ഇതു പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.