അഞ്ച് നൂറ്റാണ്ട് ജീവിച്ച അദ്ഭുതജീവി! കണ്ടെത്തിയത് ഉത്തരധ്രുവ മേഖലയിൽ നിന്ന്
ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ഒറ്റജീവി എന്ന റെക്കോർഡ് ഉത്തരധ്രുവത്തിൽ നിന്നുള്ള ഒരു കക്കയ്ക്ക് അവകാശപ്പെട്ടതാണ്. മിങ് ദ മൊളസ്‌ക് എന്നറിയപ്പെടുന്ന ഈ ജീവിയെ ഐസ്‌ലൻഡിൽ നിന്ന് 2006ലാണു ശാസ്ത്രജ്ഞർക്ക് കിട്ടുന്നത്. കക്കകൾ പോലെ തോടുള്ള ജീവികളുടെ പ്രായം അതിന്റെ തോടുകളിലെ നേർത്ത വരകൾ

ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ഒറ്റജീവി എന്ന റെക്കോർഡ് ഉത്തരധ്രുവത്തിൽ നിന്നുള്ള ഒരു കക്കയ്ക്ക് അവകാശപ്പെട്ടതാണ്. മിങ് ദ മൊളസ്‌ക് എന്നറിയപ്പെടുന്ന ഈ ജീവിയെ ഐസ്‌ലൻഡിൽ നിന്ന് 2006ലാണു ശാസ്ത്രജ്ഞർക്ക് കിട്ടുന്നത്. കക്കകൾ പോലെ തോടുള്ള ജീവികളുടെ പ്രായം അതിന്റെ തോടുകളിലെ നേർത്ത വരകൾ എണ്ണിയാണ് കണക്കാക്കുന്നത്. 7 വർഷത്തോളം ഈ ജീവിയുടെ പ്രായം നിർണയിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല.
എന്നാൽ, 2013ൽ ബ്രിട്ടനിലെ ബാംഗോർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഈ ജീവിയുടെ പ്രായം നിർണയിച്ചു. 507 വർഷങ്ങളായിരുന്നു ഈ കക്ക ജീവിച്ചതെന്നു ശാസ്ത്രജ്ഞർ അന്നു കണ്ടെത്തി. പതിനഞ്ചാം നൂറ്റാണ്ടിൽ ചൈനയിൽ മിങ് രാജവംശം ഭരണം നടത്തിയ കാലയളവിലാണ് ഈ കക്ക ജനിച്ചതെന്നു കണക്കാക്കുന്നതിനാലാണ് മിങ് എന്ന പേര് ഇവയ്ക്കു ലഭിച്ചത്.
2017ൽ നടത്തിയ ഒരു പഠനത്തിൽ ആഴക്കടലിൽ കാണുന്ന ചില സ്പഞ്ചുകൾ 2300 മുതൽ 18000 വർഷങ്ങൾ വരെ പഴക്കമുള്ളതാണെന്ന് ശാസ്ത്രജ്ഞർ നിർണയിച്ചിരുന്നു. ആർട്ടിക് സമുദ്രത്തിൽ കാണപ്പെടുന്ന പ്രത്യേകയിനം സ്രാവുകളാണ് ഗ്രീൻലൻഡ് ഷാർക്ക്. ഉത്തരധ്രുവ മേഖലയിലെ ഏറ്റവും വലിയ വേട്ടക്കാരാണ് ഈ ജീവികൾ. ഇവ ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന നട്ടെല്ലുള്ള ജീവികളുമാണ്. 2016ൽ 16 അടിയുള്ള ഒരു ഗ്രീൻലൻഡ് സ്രാവിനെ മീൻപിടിത്തക്കാർക്ക് കിട്ടി. ഇവയുടെ കണ്ണിനുള്ളിലെ പ്രോട്ടീനിൽ നടത്തിയ പഠനത്തിൽ ഈ സ്രാവിനു 392 വർഷം വരെ പ്രായമുണ്ടെന്നു ശാസ്ത്രജ്ഞർ കണ്ടെത്തി.
Read Also: അംബാനി കുടുംബത്തിലെ മൃഗസ്‌നേഹി; വൻതാരയുടെ ശിൽപിയായി അനന്ത്
ആർട്ടിക്കിൽ ജീവിക്കുന്ന തിമിംഗലവംശമായ ബോഹെഡ് വെയ്‌ലുകളും ദീർഘായുസ്സിനു പേരുകേട്ടവരാണ്. ബലീൻ എന്ന തിമിംഗല വിഭാഗത്തിൽ ഉൾപ്പെട്ട 14 ഇനങ്ങളിൽ ഒന്നാണ് ബോഹെഡ്. ഇവയുടെ വായയുടെ പ്രത്യേക ആകൃതിയാണ് ഈ പേരു ലഭിക്കാൻ കാരണമായത്.
റോക്ക്ഫിഷ്, റെഡ് സീ അർച്ചിൻ എന്ന കടൽജീവികൾ തുടങ്ങിയവയും രണ്ട് നൂറ്റാണ്ടുകൾ വരെ ജീവിക്കുന്നവയാണ്. കരയിൽ ഏറ്റവും കൂടുതൽകാലം ജീവിക്കുന്ന ജീവികളാണ് കരയാമകൾ. കരയാമകളിലെ വലുപ്പമേറിയ ജീവികളാണ് ജയന്റ് ടോർട്ടോയിസുകൾ. ഇക്കൂട്ടത്തിൽപെട്ട സീഷെൽസ് ജയന്റ് ടോർട്ടോയിസ് വിഭാഗത്തിലുള്ള ജൊനാഥൻ എന്ന ആമയ്ക്ക് ഇപ്പോൾ 191 വയസ്സുണ്ട്. ലോകത്തെ ഏറ്റവും പ്രായമുള്ള കരജീവിയായി കണക്കാക്കപ്പെടുന്നത് ജൊനാഥനെയാണ്.