20 ലക്ഷം വർഷംമുൻപ് മറഞ്ഞ വൃക്ഷം, ഒടുവിൽ തിരിച്ചുകിട്ടി; ഇപ്പോൾ വളർത്തുന്നത് രഹസ്യസങ്കേതങ്ങളിൽ
ജീവിക്കുന്ന ഫോസിൽ- ചരിത്രാതീത കാലം മുതൽ ഭൂമിയിൽ ജീവിക്കുന്നതും ഇപ്പോഴും നിലനിൽക്കുന്നതുമായ ജീവികളെ പറയുന്ന പേരാണ് ഇവ. ആഫ്രിക്കയിലെ മഡഗാസ്‌കറിന്റെ തീരത്തു കാണപ്പെടുന്ന സീലക്കാന്ത് മത്സ്യത്തെയൊക്കെ ഇങ്ങനെ വിശേഷിപ്പിക്കാറുണ്ട്.

മരങ്ങളുടെ കൂട്ടത്തിലും ഇത്തരം ലിവിങ് ഫോസിലുകളുണ്ട്. വൊല്ലെമി പൈൻസ് എന്ന മരങ്ങൾ ഇത്തരത്തിലൊന്നാണ്. ഈ മരങ്ങളുടെ ചരിത്രാതീത കാല അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും ഇവയെ ഭൂമിയിൽ കാണാനില്ലാത്തതിനാൽ ഇവ 20 ലക്ഷം വർഷം മുൻപ് നശിച്ചുപോയെന്നാണ് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ 1994ൽ ഓസ്‌ട്രേലിയയിലെ ബ്ലൂ മൗണ്ടൻസിൽ മലകയറാൻ പോയ പര്യവേഷകർ ഈ മരങ്ങൾ കണ്ടെത്തി. അതോടെ ഇവ വംശനാശം വന്നു പോയിരുന്നില്ലെന്നു തെളിഞ്ഞു.
ഇന്ന് വൊല്ലെമി ദേശീയോദ്യാനം എന്നു പേരുള്ള ഓസ്‌ട്രേലിയയിലെ ദേശീയോദ്യാനത്തിൽ 60 മരങ്ങളാണ് നിലനിൽക്കുന്നത്. എന്നാൽ ഭൂമിയുടെ ആദ്യകാല സസ്യജാലങ്ങളുടെ ഈ ശേഷിപ്പുകൾ പല ഭീഷണിയും നേരിടുന്നുണ്ട്. ഫൈറ്റോഫ്‌തോറ സിന്നമോമി എന്ന ഫംഗസ് ഇവയുടെ ആരോഗ്യത്തിനെ ബാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന കാട്ടുതീ ബാധകളും ഈ മരങ്ങളെ ബാധിക്കുന്നുണ്ട്.
Read Also: എവിടെപ്പോയാലും ചറപറ സെൽഫി; എന്നാലിവിടെ നടക്കില്ല, പണികിട്ടും!
1994ൽ ഈ മരങ്ങൾ കണ്ടെത്തിയ ശേഷം ഇവയുടെ വിത്തുകൾ ശേഖരിച്ച് ലോകത്തെ പല രഹസ്യ സ്ഥലങ്ങളിലും വളർത്താൻ തുടങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ സർക്കാരിന്റെയും പ്രകൃതിസംരക്ഷകരുടെയും സംയുക്ത കൂട്ടായ്മയായ വൊല്ലെമി പൈൻ റിക്കവറി ടീമും ഈ അപൂർവമരത്തെ വംശനാശത്തിൽ നിന്നു രക്ഷിക്കാനായി മുൻപന്തിയിലുണ്ട്.