കത്തിപ്പല്ലുകൾ, 5 അടി നീളം; സമുദ്രം ഭരിച്ചിരുന്ന കൂറ്റൻ കടൽപല്ലിയെ കണ്ടെത്തി ശാസ്ത്രജ്ഞർ
66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ദിനോസറുകൾ ഭൂമിയിൽ റോന്തുചുറ്റിയ കാലയളവിൽ അറ്റ്‌ലാന്‌റിക് സമുദ്രത്തെ വിറപ്പിച്ചിരുന്ന ഭീകരൻ കടൽപ്പല്ലി. കത്തികൾ പോലെ കൂർത്ത പല്ലുകൾ നിറഞ്ഞ വായയാണ് ഈ ജീവിയുടെ പ്രധാന പ്രത്യേകത. മോസസോർ എന്ന സീലിസാർഡ് വിഭാഗത്തിൽപെടുന്ന, മൺമറഞ്ഞ ഈ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

ഖിൻജേരിയ അക്യൂട്ട...

ദിനോസറുകളുടെ കൂട്ടത്തിൽപെടുന്നവയല്ല മോസസോറുകൾ. ഇന്നത്തെ കാലത്തെ കൊമോഡോ ഡ്രാഗണുകൾ, അനാക്കോണ്ടകൾ എന്നിവയുമാണ് ഇവയ്ക്കു കൂടുതൽ സാമ്യം. ദിനോസറുകളുടെ ഭൂമിയിലെ അവസാന കാലഘട്ടമായിരുന്ന ക്രെറ്റേഷ്യസ് കാലഘട്ടത്തിലാണ് മോസസോറുകൾ സമുദ്രങ്ങൾ വിഹരിച്ചത്. 18 അടി വരെ നീളമുള്ള മോസസോറുകൾ അന്നു ഭൂമിയിലുണ്ടായിരുന്നു.
ഖിൻജേരിയയ്ക്ക് 5 അടിയാണ് നീളം. ഗ്രേറ്റ് വൈറ്റ് ഷാർക്ക് എന്ന സ്രാവിനത്തെക്കാൾ വലുതായിരുന്നു ഇവ. മൊറോക്കോയിലെ കാസബ്ലാൻകയ്ക്ക് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഫോസ്‌ഫേറ്റ് ഖനിയിൽ നിന്നു കിട്ടിയ ഒരു ഫോസിൽ വിലയിരുത്തിയാണ് ഈ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രജ്ഞർ ശേഖരിച്ചത്. ബ്രിട്ടൻ, ഫ്രാൻസ്, യുഎസ്, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ പഠനത്തിൽ ഉൾപ്പെട്ടിരുന്നു.
സമീപകാലങ്ങളിൽ ഇത്തരത്തിൽ വിഹരിച്ചിരുന്ന സമുദ്രങ്ങളിലെ വൻവേട്ടക്കാരായ ധാരാളം ജീവികളുടെ വിവരങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇവയുടെ പല്ലുകൾ ശാസ്ത്രജ്ഞർ വിലയിരുത്തിയതിൽ അദ്ഭുതകരമായ ഒരു കാര്യം കണ്ടെത്തി. പല സമുദ്രവേട്ടക്കാരും പലരീതിയിലാണ് വേട്ടയാടിയത് എന്നാണ് ഇത്.
Read Also: ബഹിരാകാശത്തെത്തി, കൊടുംവികിരണങ്ങളേറ്റു; എന്നിട്ടും പോറൽപോലുമില്ലാതെ തിരിച്ചെത്തി!
ഛിന്നഗ്രഹപതനത്തിലൂടെയാണ് ക്രെറ്റേഷ്യൻ കാലഘട്ടത്തിന് അവസാനമായത്. അതിനു മുൻപ് കടലിൽ വേട്ടക്കാരയുള്ള ജീവികൾ വളരെയേറെയുണ്ടായിരുന്നെന്ന് ഗവേഷകർ പറയുന്നു. സുലഭമായി ഇരമൃഗങ്ങൾ ഉണ്ടായിരുന്നതാണ് ഇതിനു കാരണം. ചെറുമത്സ്യങ്ങളും മറ്റു കടൽജീവികളുമൊക്കെ കടലിലെ വേട്ടക്കാർക്ക് മൃഷ്ടാന്ന ഭോജനമൊരുക്കി.
എന്നാൽ ക്രെറ്റേഷ്യൻ കാലഘട്ടത്തിലെ ഛിന്നഗ്രഹപതനവും തുടർന്നുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങളും കരയിലും കടലിലും ജന്തുനാശത്തിന് അരങ്ങൊരുക്കി. ഇതോടെ ഭക്ഷണദൗർലഭ്യം നേരിടാൻ തുടങ്ങിയ വലിയ വേട്ടക്കാർ ചത്തൊടുങ്ങി.