കൊടുംമഴയിലും പ്രളയമുണ്ടാകില്ല; വെള്ളം പിടിച്ചെടുത്ത് പിന്നീട് ഉപയോഗിക്കാം: എന്താണ് സ്പഞ്ച് നഗരങ്ങൾ?
കഴിഞ്ഞമാസം യുഎസിലെ ലൊസാഞ്ചലസ് നഗരത്തിൽ വലിയ തോതിൽ മഴ പെയ്തു. മാപിനിക്കണക്കിൽ നോക്കിയാൽ 9 ഇഞ്ച് എന്ന അളവിലായിരുന്നു മഴപ്പെയ്ത്ത്. നീണ്ടു നിന്ന മഴയിൽ നഗരത്തിൽ പ്രളയം ഉടലെടുക്കേണ്ടതായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. ലൊസാഞ്ചലസിൽ ആസൂത്രണം ചെയ്ത പദ്ധതികൾ

കഴിഞ്ഞമാസം യുഎസിലെ ലൊസാഞ്ചലസ് നഗരത്തിൽ വലിയ തോതിൽ മഴ പെയ്തു. മാപിനിക്കണക്കിൽ നോക്കിയാൽ 9 ഇഞ്ച് എന്ന അളവിലായിരുന്നു മഴപ്പെയ്ത്ത്. നീണ്ടു നിന്ന മഴയിൽ നഗരത്തിൽ പ്രളയം ഉടലെടുക്കേണ്ടതായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. ലൊസാഞ്ചലസിൽ ആസൂത്രണം ചെയ്ത പദ്ധതികൾ വിജയിച്ചതാണ് ഇതിനു കാരണം. ഭൂമിയിലുള്ള ഒരു ജീവിവർഗത്തിന്റെ സവിശേഷതകൾ സശ്രദ്ധം പഠിച്ച് ആസൂത്രണം നടത്തിയതാണ് ലൊസാഞ്ചലസിനെ പ്രളയത്തിൽനിന്നു രക്ഷിച്ചത്. സ്പഞ്ചാണ് ആ ജീവി.
ഇന്നത്തെ പരിസ്ഥിതി സൗഹൃദ നഗരനിർമാണ രംഗത്ത് ഏറെ ശ്രദ്ധ നേടുന്ന ഒരു ആശയമാണ് സ്പഞ്ച് നഗരങ്ങൾ. ലൊസാഞ്ചലസിൽ പരീക്ഷിച്ചു വിജയിച്ചതും ഇതേ ആശയമാണ്. ഇതിന്റെ ഭാഗമായി, നഗരത്തിൽ ഹരിത ഇടങ്ങളും ആഴം കുറഞ്ഞ ബേസിനുകളും സൃഷ്ടിച്ചു. ആഗിരണശേഷി കൂടുതലുള്ള പ്രത്യേകതരം മണ്ണാണ് ഈ ബേസിനുകളിൽ നൽകിയത്. പ്രളയസമയത്ത് 860 കോടി ഗാലൻ ജലം ആഗിരണം ചെയ്യാൻ ഈ സ്പഞ്ച് നഗരത്തിനു കഴിഞ്ഞു. ഇതു വരുംവർഷത്തിൽ ഒരു ലക്ഷം വീടുകൾക്കുള്ള ശുദ്ധജല സ്രോതസ്സാണെന്നും അധികൃതർ പറയുന്നു. ചുരുക്കത്തിൽ, ഒരു വെടിക്ക് രണ്ടുപക്ഷി എന്ന നിലയിലായി കാര്യങ്ങൾ. പ്രളയവും ഒഴിവായി, ഒരു ജലസ്രോതസ്സും ലഭിച്ചു.
ചൈനയിലാണ് സ്പഞ്ച് സിറ്റി എന്ന നഗര ആശയം ആദ്യമായി ഉണ്ടായത്. 2000 കാലഘട്ടത്തിലായിരുന്നു ഇത്. 2014ൽ ഇതിനു ചൈനീസ് സർക്കാരിന്റെ അനുമതി ലഭിച്ചു.
കൂടുതൽ ഹരിത ഇടങ്ങൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയവ സ്ഥാപിച്ച്, പ്രളയം ചെറുക്കാനുള്ള നഗരങ്ങളുടെ ശേഷി കൂട്ടുക എന്നതാണ് അക്കാലത്ത് സ്പഞ്ച് നഗരങ്ങളുടെ ആശയത്തിൽ പ്രധാനമായി പറഞ്ഞത്. ഡ്രെയിനേജ് സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ ജലനിർമാർജനം സാധ്യമാക്കുക, അതുവഴി പ്രളയമൊഴിവാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. നഗരത്തിലെ സൈഡ് വോക്കുകൾ, നടപ്പാതകൾ തുടങ്ങിയവ കോൺക്രീറ്റ് അല്ലാതെ ജലാഗിരണശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുക എന്നതും പദ്ധതിയിൽപെടുന്നു. പ്രകൃതിദത്ത വസ്തുക്കളായ കളിമണ്ണ് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.
ചൈനയിലെ പരിസ്ഥിതി സൗഹൃദ ആർക്കിടെക്റ്റും ലാൻഡ്‌സ്‌കേപ് ഡിസൈനറുമായ കൊങ്ജിയാൻ യു ആണ് സ്പഞ്ച് സിറ്റി സങ്കൽപത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.
വടക്കുകിഴക്കൻ ചൈനയിലെ ഹാർബിനിലുള്ള 34 ഹെക്ടർ വിസ്തൃതിയുള്ള അർബൻ സ്‌റ്റോം വാട്ടർ പാർക്ക് ഒരു പരിപൂർണ സ്പഞ്ച് നഗരത്തിനുള്ള നല്ല ഉദാഹരണമാണ്. ലൊസാഞ്ചലസ് നഗരം കൂടാതെ ലോകത്ത് മറ്റു ചില നഗരങ്ങളിലും സ്പഞ്ച് നഗര സ്ട്രാറ്റജികൾ ഉപയോഗത്തിലെടുത്തിട്ടുണ്ട്. ഡെൻമാർക്കിന്റെ തലസ്ഥാന നഗരമായ കോപൻഹേഗൻ ഇതിനു നല്ലൊരു ഉദാഹരണമാണ്. 2011ൽ കോപൻഹേഗനിലുണ്ടായ ഒരു പ്രളയത്തിനു ശേഷമാണ് നഗരസഭാ അധികൃതർ ഈ രീതിയിൽ ശ്രദ്ധിച്ചു തുടങ്ങിയത്.