സഹോരങ്ങൾ മൂന്നും ചത്തു; ഒറ്റയ്ക്ക് ഒന്നാം പിറന്നാൾ ആഘോഷിച്ച് മുഖി: കുനോയിൽ ജനിച്ച ആദ്യ ചീറ്റക്കുഞ്ഞ്
കുനോ ദേശീയോദ്യാനത്തിൽ ജനിച്ച ആദ്യ ചീറ്റക്കുഞ്ഞിന് ഒന്നാം പിറന്നാൾ. ജ്വാല എന്ന പെൺചീറ്റ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളിലൊന്നായ മുഖിയാണ് പിറന്നാൾ ആഘോഷിക്കുന്നത്

കുനോ ദേശീയോദ്യാനത്തിൽ ജനിച്ച ആദ്യ ചീറ്റക്കുഞ്ഞിന് ഒന്നാം പിറന്നാൾ. ജ്വാല എന്ന പെൺചീറ്റ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളിലൊന്നായ മുഖിയാണ് പിറന്നാൾ ആഘോഷിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ അതിജീവിക്കാനാകാതെ മുഖിയുടെ സഹോദരങ്ങൾ മൂന്നുപേരും ജനിച്ച് ദിവസങ്ങൾക്കുള്ളിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. അതികഠിനമായ നിർജലീകരണം നേരിട്ടിരുന്ന മുഖി നീണ്ടനാളത്തെ ചികിത്സയ്ക്കൊടുവിലാണ് ആരോഗ്യവതിയായത്.
കുനോയിലെ മിടുക്കി കുട്ടിയുടെ കഥ വിവരിക്കുന്ന വിഡിയോ കുനോ നാഷനൽ പാർക്ക് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്. 70 വർഷങ്ങൾക്കുശേഷം ആരും കേൾക്കാത്ത ശബ്ദം കുനോ ദേശീയോദ്യാനത്തിൽ മുഴങ്ങിയത് ഇതേ ദിവസമായിരുന്നു എന്നാണ് വിഡിയോയുടെ തുടക്കത്തിൽ പറയുന്നത്. പിന്നീട് മുഖിയുടെ വളർച്ചയെക്കുറിച്ച് പറയുന്നു. ഇതുവരെ കാണാത്ത കുഞ്ഞ് മുഖിയുടെ ദൃശ്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും മധ്യപ്രദേശ് വനംവകുപ്പും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
1952ൽ ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. പിന്നീട് ചീറ്റകളെ തിരികെയെത്തിക്കാൻ നടപടി തുടർന്നിരുന്നു. ഒടുവിൽ 2022ൽ പ്രൊജക്ട് ചീറ്റയെന്ന പദ്ധതിയിലൂടെ നമീബിയയിൽ ചീറ്റകളെ ഇന്ത്യയിലെത്തിച്ചു. രണ്ട് ബാച്ചുകളിലായി 20 ചീറ്റകളെത്തി. ഇതിനിടയ്ക്ക് കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് ചില ചീറ്റകൾ ചത്തിരുന്നു. അതേസമയം പെൺചീറ്റകളിൽ ചിലത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു.